twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ ചെയ്ത തെറ്റുകളില്‍ ഒന്ന് മാത്രമാണത്, അന്ന് എന്നെ എല്ലാവരും വിചാരണ ചെയ്തു: റിമി ടോമി

    |

    മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന ഗായികമാരിലൊരാളാണ് റിമി ടോമി. മീശ മാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാലപിച്ച് സിനിമാരംഗത്തേക്ക് കടന്നുവന്ന റിമി ടോമിയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റ് ഗാനങ്ങള്‍ റിമിയുടെ ശബ്ദത്തില്‍ പിറവിയെടുത്തു.

    ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളും ഒട്ടേറെ ആസ്വാദകരാണ് ഇഷ്ടപ്പെട്ടത്. പാട്ടിനുപുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി. നിരവധി റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്താറുണ്ട്.

    റിമി ടോമിയുടെ ജീവിതം

    ലോക്ക് ഡൗണ്‍ കാലത്താണ് റിമി ടോമി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും റിമി ആരാധകരുമായി പങ്കിടാറുണ്ട്.

    തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സ്‌കൂള്‍ ജീവിതത്തെക്കുറിച്ചും വാചാലയാവുകയാണ് റിമി ടോമി ഇപ്പോള്‍. മുന്‍പ് കൈരളി ടിവിയിലെ ജെ.ബി. ജങ്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു റിമി തന്റെ പഴയകാല അനുഭവങ്ങളെ ഓര്‍ത്തെടുത്തത്.

    കല്യാണം കഴിഞ്ഞ് എന്നും കരച്ചിലും സങ്കടവും; ലക്ഷ്മിപ്രിയയ്ക്ക് വിഷാദരോഗമായിരുന്നുവെന്ന് ഭര്‍ത്താവ് ജയേഷ്കല്യാണം കഴിഞ്ഞ് എന്നും കരച്ചിലും സങ്കടവും; ലക്ഷ്മിപ്രിയയ്ക്ക് വിഷാദരോഗമായിരുന്നുവെന്ന് ഭര്‍ത്താവ് ജയേഷ്

    ഇല്ലാത്തത്

    'പത്രം, ന്യൂസ്, സ്‌പോര്‍ട്‌സ്, പുസ്തകവായന ഇതൊന്നും ഇഷ്ടമല്ല. പക്ഷ, ഞാന്‍ കുട്ടികള്‍ക്ക് ദുര്‍മാതൃകയാവുകയല്ല ചെയ്യുന്നത്. എനിക്ക് അതൊന്നും താത്പര്യമില്ലാത്ത കാര്യങ്ങളാണ്.

    ഇനിയെങ്ങാനും ഞാന്‍ വായിച്ച് സീരിയസാവുകയോ എന്റെ സംസാരം മാറിപ്പോവുകയോ ചെയ്താലോ എന്ന പേടി കൊണ്ടല്ല, എനിക്ക് വായിക്കാന്‍ തോന്നാത്തതു കൊണ്ടാണ്.

    ഒരുപക്ഷെ, ഞാന്‍ പഠിച്ച പാലാ അല്‍ഫോന്‍സ കോളെജില്‍, ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ ഇരുന്ന് ഉറങ്ങിയിരിക്കുന്നത് ഞാനായിരിക്കും. കാരണം തലേദിവസം രാത്രിയില്‍ പ്രോഗ്രാം കഴിഞ്ഞിട്ടായിരിക്കും ക്ലാസ്സില്‍ പോവുക. പക്ഷെ, എന്നിട്ടും പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു.

    അപ്പോള്‍ ടീച്ചര്‍മാര്‍ വിചാരിച്ചുകാണും ഞാന്‍ ക്ലാസ്സില്‍ വന്നില്ലെങ്കിലും പഠിക്കുമായിരുന്നുവെന്ന്. എസ്.എസ്.എല്‍.സിയ്ക്കും മാര്‍ക്കുണ്ടായിരുന്നു. മാത്രമല്ല സ്‌കൂളിലും കോളെജിലും എന്ത് പരിപാടിയിലും ഞാന്‍ പങ്കെടുക്കുമായിരുന്നു.

    'റോബിന്‍ പുറത്തുപോയതില്‍ ഇപ്പോള്‍ ദില്‍ഷ സന്തോഷിക്കുകയല്ലേ?' റിയാസിന് ദില്‍ഷ കൊടുത്ത മറുപടി ഇങ്ങനെ'റോബിന്‍ പുറത്തുപോയതില്‍ ഇപ്പോള്‍ ദില്‍ഷ സന്തോഷിക്കുകയല്ലേ?' റിയാസിന് ദില്‍ഷ കൊടുത്ത മറുപടി ഇങ്ങനെ

    കുസൃതി പണ്ടു മുതലേ ഉണ്ട്

    കാമുകിയുമായി ഷൂട്ടിങിനെത്തിയ കൃഷ്ണകുമാറിനെ ഉപദേശിച്ച മമ്മൂട്ടി, അച്ഛന്റെ അറിയാക്കഥ കേട്ട് അമ്പരന്ന് അഹാന!കാമുകിയുമായി ഷൂട്ടിങിനെത്തിയ കൃഷ്ണകുമാറിനെ ഉപദേശിച്ച മമ്മൂട്ടി, അച്ഛന്റെ അറിയാക്കഥ കേട്ട് അമ്പരന്ന് അഹാന!

    എന്റെ ഈ സംസാരവും ഈ കുസൃതിയുമൊക്കെ പണ്ടു മുതലേ ഉള്ളതാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു സിപ്പ് അപ്പും കഴിച്ച് വീട്ടിലേക്ക് പോകാന്‍. അതാണ് ഇന്നേറ്റവും മിസ് ചെയ്യുന്നത്.

    ഒരിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കൂട്ടുകാരിയോടൊപ്പം സ്റ്റുഡിയോയില്‍ പോയി തനിയെ ഫോട്ടോയെടുക്കാന്‍ പോയത് വലിയ വിഷയമായിരുന്നു. സ്‌കൂള്‍ സമയത്ത് ടീച്ചര്‍മാരുടെ അനുവാദമില്ലാതെ അങ്ങനെ പോകാന്‍ പാടില്ലല്ലോ. അതിന്റെ പേരില്‍ അന്ന് കുറേ വഴക്ക് കിട്ടി.

    അത് ഞാന്‍ ചെയ്ത തെറ്റുകളില്‍ ഒന്നുമാത്രമാണത്. എന്നെ പഠിപ്പിച്ച ടീച്ചര്‍മാര്‍ക്കെല്ലാം എന്നെ നന്നായിട്ടറിയാമായിരുന്നു. അന്നുമുതലേ ഞാന്‍ വായാടിയും കുസൃതിയുമൊക്കെ ആയിരുന്നു.'റിമി ടോമി പറയുന്നു.

    Read more about: rimi tomy singer
    English summary
    Singer Rimi Tomy opens up about her school days and early life in an old interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X