ഹെവി ഡ്രസ്സിൽ സിമ്പിൾ ലുക്കിൽ റിമി ടോമി, ഒരു രക്ഷയുമില്ലെന്ന് ആരാധകർ

റിമി ടോമിയുടെ ലുക്ക് മലയാളി പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചാ വിഷയമാണ്. ദിനംപ്രതി ഗംഭീര മേക്കോവറിലാണ് റിമി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ബോളിവുഡിൽ നടിമാരുടെ മേക്കോവർ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുമുണ്ട്. ബോളിവുഡ് താരങ്ങൾക്ക് മാത്രമല്ല നമുക്കും ശ്രമിച്ചാൽ ഗംഭീര മേക്കോവറിൽ തിളങ്ങാൻ സാധിക്കുമെന്ന് റിമി തെളിയിച്ചിരിക്കുകയാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഇന്ന് റിമ പ്രേക്ഷകർക്ക് മാത്യകയാണ്.

rimy tomy

സോഷ്യൽ മീഡിയയിൽ സജീവമാണ് റിമി ടോമി. ലോക്ക് ഡൗൺ സമയത്തായിരുന്നു താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്. വളരെ ചെറിയ കാലം കൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സിനേയും താരം സൃഷ്ടിച്ചു. കേവലം ചിത്രങ്ങൾ പോസ്റ്റ് ചെയ്യൽ മാത്രമല്ല. ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. ആരാധകരുമായി വളെര അടുത്ത ബന്ധമാണ് റിമിക്കുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിമി ടോമിയുടെ പുതിയ ചിത്രമാണ്. താരം തന്നെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗൗണിന് സമാനമായുള്ള വസ്ത്രം ധരിച്ചാണ് റിമി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കമ്മലും അതേ നിറത്തിലുള്ള മോതിരവും മാത്രമാണ് ഗൗണിനോടൊപ്പം അണിഞ്ഞിരിക്കുന്നത്. ഹെവി ലുക്കുലുളള റിമി ടോമിയുടെ ഗെറ്റപ്പ് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

വർക്കൗട്ടും കൃത്യമായ ഡയറ്റുമാണ് റിമി ടോമിയുടെ മേക്കോവറിന് പിന്നിൽ. റിമി തന്നെ ഇത് പല അവസരങ്ങളിലും ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തിയിട്ടുമുണ്ട്. അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വളരെ വിശദമായി തന്നെ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. 2012 മുതലാണ് ഡയറ്റ് ആരംഭിക്കുന്നത്. . ആദ്യം ഫോളോ ചെയ്തത് രണ്ട് മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ്. ഇതിൽ മധുരം ഒഴിവാക്കുകയാണ് ആദ്യപടി. ചായയും കാപ്പിയും മധുരമിട്ട് കുടിച്ചിട്ട് എട്ടുവർഷമായി. ഈ ഡയറ്റിൽ നമുക്ക് ഇഷ്ടമുളളതെല്ലാം അളവ് കുറച്ച് കഴിക്കാം. ചോറ്, ചിക്കൻ കറി, വൈകിട്ട് ചപ്പാത്തി, ദാൽ അങ്ങനെ. ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ മാറ്റം വന്നു. എപ്പോഴും 65 കിലോയിൽ തന്നെയാണ് നിന്നിരുന്നത്. വെയിങ് മെഷീൻ വാങ്ങി സ്ഥിരമായി നോക്കാൻ തുടങ്ങി. രണ്ട് വർഷം കൊണ്ട് 57 കിലോയിൽ എത്തി- റിമി പറഞ്ഞു

Recommended Video

നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

റിമി ടോമിയുടെ പുതിയ ചിത്രം

More from Filmibeat

Read more about: റിമി rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X