twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ റിയാലിറ്റി ഷോയിലേയ്ക്ക് വിളിക്കാറില്ല, ഒഴിവാക്കാനുളള കാരണത്തെ കുറിച്ച് സയനോര

    |

    വ്യത്യസ്ത ആലാപന ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് സയനോര ഫിലിപ്പ്. ഗായിക എന്നതിൽ ഉപരി സംഗീത സംവിധായക കൂടിയാണ് . 2004 പുറത്തിറങ്ങിയ വെട്ടം എന്ന ചിത്രത്തിലെ ഐ ലവ് യു ഡിസംബർ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് സയനോര പിന്നണിഗാന രംഗത്ത് ചുവട് വയ്ക്കുന്നത്, പിന്നിട് നിരവധി മനോഹര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സയനോര ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രമാണ് കുട്ടൻപിളളയുടെ ശിവരാത്രി.

    സോഷ്യൽ മീഡിയയിൽ സജീവമാണ് സയനോര . ഇപ്പോഴിത കളറിന്റെ പേരിൽ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് തുറന്നു പറയുകയാണ് പ്രിയ ഗായിക. ഒരുപാട് ഒറ്റപ്പെടൽ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പ്രിയ ഗായിക പറയുന്നു. യുട്യൂബ് ചാനലായ സിനിമ പ്രാന്തന് നൽകിയ അഭിമുഖത്തിലാണ് സയനോര ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ വന്നതിന് ശേഷവും ഇത് നേരിട്ടിട്ടുണ്ടെന്ന് സയനോര പറയുന്നു.

     റിയാലിറ്റി  ഷോയിൽ കാണാറില്ല

    വലിയ സ്റ്റേജ് ഷോകൾ നടക്കുമ്പോൾ അതിലൊന്നും തന്നെയും രശ്മി സതീഷിനെയും പുഷ്പവതിയേയും കാണാറില്ല രശ്മിയും പുഷ്പവതിയുമൊക്കെ അത്രയും മികച്ച ഗായകർ ആയിട്ട് പോലും അവർ മാറ്റിനിർത്തപ്പെടുന്നു.അവരെ എന്തുകൊണ്ട് വിളിക്കുന്നില്ല? ഒരു റിയാലിറ്റി ഷോയിലും അവരെ കാണാറില്ല" എന്നാണ് സയനോരപറയുന്നത്.നിറത്തിന്റെ പേരിൽ ഒരിക്കലും ആരെയും വിലയിരുത്തരുത് എന്നും ഈ ഗായിക പറയുന്നു. ആ മനോഭാവം നമ്മൾ മാറ്റേണ്ട സമയമായെന്നും അവർ പറഞ്ഞു. കലാരംഗത്തു മാത്രമല്ല എല്ലാ മേഖലയിലും ഈ വിവേചനം നിലനിൽക്കുന്നുണ്ട് എന്നും സയനോര വെളിപ്പെടുത്തി.

     ചിരിച്ചിട്ടുണ്ട്

    കളറിന്റെ പേരിൽ തന്നെ സ്കൂളിലെ ഡാൻസ് ടീമിൽ നിന്നുപോലും ഒഴിവാക്കിയിട്ടുണ്ട്.. അതേസമയം ഒട്ടേറെ റിയാലിറ്റി ഷോകളിൽ താനടക്കമുള്ളവർ ഇത്തരം തമാശകൾ കേട്ട് ചിരിച്ചിട്ടുണ്ടെന്നും, നമ്മുടെ സമൂഹം അത്തരത്തിലുള്ള പൊതുസ്വഭാവമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. ഇത് ഒരുപാട് പേരെ ബധിക്കുന്നുണ്ട്.ഒരു കല്യാണത്തിന് പോയാല്‍ വധുവിന്‍റെ നിറത്തിനെക്കുറിച്ചാണ് ആളുകള്‍ ആദ്യം ചോദിക്കുന്നത്. തന്‍റെ നിറം എന്താകണമെന്ന് നമ്മൾ അല്ല തീരുമാനിക്കുന്നതെന്നും ആ നിറത്തിന്‍റെ പേരിൽ ഒരാളെയും വിലയിരുത്തരുതെന്നും സയനോര അഭിമുഖത്തിൽ പറയുന്നു.

      ചിന്ത തെറ്റായിരുന്നു

    സമൂഹത്തിന്‍റെ ഇത്തരം കാഴ്ചപ്പാടുകൾ മാറണമെന്നും സയനോര പറയുന്നുണ്ട്. ആദ്യമാദ്യമൊക്കെ കറുത്ത് ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നാണ് കരുതിയിരുന്ന‌ു. എന്നാൽ പിന്നീട് ജീവിതത്തിൽ മുന്നോട്ട് പോയപ്പാൾ തന്റെ ഈ ചിന്ത തെറ്റാണെന്ന് തോന്നി.ജോർജ് ഫ്ളോയ്ഡിനെ ഓർത്ത് നമ്മൾ ഇവിടെ ബ്ലാക്ക് ലൈഫ് മാറ്റേഴ്സ് എന്ന് എഴുതുമ്പോൾ നമ്മുടെ ചുറ്റിനും സമാനമായ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസിലാക്കണമെന്നും സയനോര അഭിമുഖത്തിൽ പറയുന്നു.

      ഞാൻ ഹാപ്പിയാണ്


    ചെറുപ്പത്തിൽ ആന്റിമാർ ഫേസ് ക്രീമുകൾ ഉപയോഗിക്കാൻ പറയുമായിരുന്നു. നിരവധി ക്രീമുകൾ ഞാൻ ഉപയോഗിച്ചുട്ടുമുണ്ട്. എന്നാൽ അതിലൊന്നും ഒരു കാര്യമില്ലെന്ന് പിന്നെയാണ് മനസ്സിലായത്. നമ്മൾ എങ്ങനെയാണോ അങ്ങനെ തന്നെ ഇരുന്നാൽ മതി എന്ന് തീരുമാനിച്ചു. ഞാൻ തടിച്ചിട്ടാണ്. അതിന് ഇപ്പോൾ നിങ്ങൾക്ക് എന്താണ്? എനിക്ക് ഒരു കുഴപ്പവുമില്ല, ഞാൻ ഹാപ്പിയാണ് സയനോര അഭിമുഖത്തിൽ പറഞ്ഞു.

    Read more about: sayanora
    English summary
    Singer Sayanora About Her Childwood Memory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X