For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം ഞാൻ ആദ്യം ചോദിച്ചത് ഇതാണ്, അന്നത്തെ ആശങ്കയെ കുറിച്ച് സയനോര

  |

  കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഗായിക സയനോര ഫിലിപ്പിന്റേയും സുഹൃത്തുക്കളുടേയും നൃത്തമാണ്. 'കഹിൻ ആഗ് ലഗേ' എന്ന ഗാനത്തിനാണ് സനേരയും സുഹൃത്തുക്കളായ ഭാവനയും രമ്യ നമ്പീശനും ശിൽപ ബാലയും മൃദുല മുരളിയും ചുവട് വെച്ചത്. ഈ വീഡിയോ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കുകയു ചെയ്തിരുന്നു. പാട്ട് വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനം ഉയരുകയായിരുന്നു. താരങ്ങളുടെ വസ്ത്രധാരണമായിരുന്നു വിമർശകരുടെ പ്രശ്നം.

  നോക്കെത്താദൂരത്തു കണ്ണും നട്ട്മണിക്കുട്ടൻ, പുതിയ ചിത്രം കാണാം

  sayanora

  സയനോരനയ്ക്ക് എതിരെയാണ് അധികം വിമർശനങ്ങളും ഉയർന്നത്. ഗായിക ഷോർട്സായിരുന്നു ധരിച്ചിരുന്നത്. ഇതാണ് വിമർശകകരുടെ പ്രധാന പ്രശ്ന. ഗായികയുടെ വസ്ത്രധാരണം മലയാള സംസ്കാരത്തിന് എതിരാണെന്നും കുട്ടികൾ ഇതൊക്കെ കാണുന്നുണ്ട് എന്നായിരുന്നു എന്നായിരുന്നു ചിലരുടെ കമന്റ്. പോസിറ്റീവ് കമന്റിനെക്കാളും വിമർശനങ്ങളായിരുന്നു താരങ്ങളുടെ നൃത്ത വീഡിയോയ്ക്ക് ലഭിച്ചത്.

  നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്ക്കോളൂ, രമേശ് വലിയശാലയുടെ മകളുടെ വാക്കുകൾ

  വിമർശം അതിരു കടന്നപ്പോൾ മറുപടിയുമായി സയനോരയും സുഹൃത്തുക്കളും രംഗത്ത് എത്തിയിരുന്ന. വിമർശകരുടെ വായടപ്പിക്കുന്ന രീതിയിലുള്ള മറുപടിയായിരുന്നു ഗായിക നൽകിയത്. ഷോർട്സിലുള്ള മറ്റൊരു ചിത്രമായിരുന്നു ഗായിക പങ്കുവെച്ചത്. 'കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന കുറിപ്പോടെയാണ് സയനോര ചിത്രം പോസ്റ്റ് ചെയ്തത്. മൈ ലൈഫ്, മൈ ബോഡി, മൈ വേ' എന്നീ ഹാഷ് ടാഗുകളോടെയാണ് ചിത്രം ഫേസ് ബുക്കിൽ പങ്കുവെച്ചത്. സയനോരയുടെ ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അപ്പോഴും പിന്തുണക്കുന്നതിനോടൊപ്പം വിമർശനവും ഉയർന്നിരുന്നു.

  എന്റെ മാറ്റങ്ങൾ ഞാൻ ആദ്യം നിങ്ങളുടെ മുന്നിലേക്ക് സമർപ്പിക്കുന്നു, പുതിയ ലുക്കിൽ സൂരജ് സൺ

  സയനോരയ്ക്കും സുഹൃത്തുക്കൾക്കും പിന്തുണയുമായി സഹപ്രവർത്തകരും ആരാധകരും രംഗത്ത് എത്തിയിരുന്നു. നെറ്റ് ഡ്രസ്സിൽ 'കഹിൻ ആഗ് ലഗേ എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന വീഡിയോ ആയിരുന്നു ഇവർ സയനോരയെ ടാഗ് ചെയ്തു കൊണ്ട് പങ്കുവെച്ചത്. ഗായിക സിത്താരയും നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. "ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്. ഞങ്ങൾ ഒരുമിച്ച് ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്തേക്കാം. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പിന്തുണയ്ക്കേണ്ടത് പ്രധാനവും ആവശ്യവുമാണ്. ഈ നൃത്തം ഞങ്ങളുടെ സുഹൃത്ത് സയനോരക്കും കൂട്ടർക്കും സമർപ്പിക്കുന്നു'' ഇതുപോലെ സയനോരക്ക് പിന്തുണയുമായി പെൺകുട്ടികളോട്, നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്യണമെന്നും സിത്താര വീഡിയോയ്ക്കൊപ്പം കുറിച്ചും. . സിത്താരയുടേയും സുഹൃത്തുക്കളുടേയും വീഡിയോയും വൈറലായിരുന്നു. നടിമാരായ ഭാവനയും രമ്യ നമ്പീശനും കമന്റുമായി എത്തിയിരുന്നു.

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സയനോരയുടെ ഒരു അഭിമുഖമാണ്. ചെറുപ്പത്തിൽ നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന അവഗണനയെ കുറിച്ചാണ് താരം പറയുന്നത്. കൂടാതെ കുഞ്ഞിന്റെ നിറത്തിന്റെ കാര്യത്തിൽ ആദ്യം ആശങ്കയുണ്ടായിരുന്നുവെന്നും സായനോര പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയയ്ക്ക് നൽകിയ പ്രത്യേകം അഭിമുഖത്തിലാണ് സയനോര ഇക്കാര്യം വെളിപ്പെടുത്തിയത്.

  നിറത്തിന്റെ പേരിൽ നിരവധി വിവേചനങ്ങൾ സയനോരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മുൻപ് ഒരിക്കൽ ഇതിന കുറിച്ച് താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വളർന്ന് വരു തോറും നിറത്തിന്റെ പേരിൽ ആശങ്കയുണ്ടായിരുന്നു എന്നാണ് പ്രിയപ്പെട്ട ഗായിക പറയുന്നത്. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾല നിറമുള്ള കുട്ടികളുമായി തന്നെ താരതമ്യം ചെയ്യാറാണ്ടായിരുന്നു. അവരിൽ നിന്ന് എത്രത്തോളം നിറം കുറവാണെന്ന് സ്വന്തമായി പരിശോധിക്കാറുണ്ടെന്നും സയനോര അഭിമുഖത്തിൽ പറയുന്നു. കൂടാതെ സ്കൂളിൽ പഠിക്കുമ്പോൾ തനിക്ക് പ്രണയ ലേഖനങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലായിരുന്നു. ജീവിതത്തെ കുറിച്ച് വലിയ പ്രതീക്ഷ ഒന്നും തന്നെയില്ലായിരുന്നു എന്നും സയനോര പറയുന്നു. എന്നാൽ കേളേജിൽ എത്തിയതോടെയാണ് തന്നെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ഗായിക അഭിമുഖത്തിൽ പറയുന്നു. ''ഗിത്താറ് വായിക്കാൻ തുടങ്ങിയതോടെയാണ് തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്'', സയനോര പറയുന്നു.

  ശ്രീറാം ചേട്ടന്റെ വലിയ ഫാൻ ആയിരുന്നു , ഇഷ്ടപ്പെട്ട നടന്റെ നായികയായി, സൗഹൃദത്തെ കുറിച്ച് റെബേക്ക

  Sithara Krishnakumar dedicates a dance video to Sayanora Philip

  കുഞ്ഞ് ജനിച്ചപ്പോഴുള്ള ആശങ്കയെ കറിച്ചും സയനോര പറയുന്നുണ്ട്. ഒരു വെളുത്ത കുട്ടിയ്ക്ക ജന്മം നൽകാൻ താൻ ആഗ്രഹിച്ചിരുന്നു. പ്രസവത്തിന് ശേഷം തന്റെ ഡോക്ടറോട് ആദ്യം ചോദിച്ചത് കുഞ്ഞിന്റെ നിറത്തിനെ കുറിച്ചായിരുന്നു. അന്ന് കുഞ്ഞ് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് പോലും ചോദിച്ചിരുന്നില്ല. ഇന്ന് പിന്നിലേയ്ക്ക് നോക്കുമ്പോൾ തനിക്ക് തന്നോട് തന്റെ സഹതാപം തോന്നുന്നു എന്നാണ് സയനോര പറയുന്നത്. കൗമാരക്കാരിയായ പെൺകുട്ടികൾ തന്റെ ശരീരത്തെക്കുറിച്ച് അഭിമാനിക്കണം. എന്റെ പെൺകുഞ്ഞ് വളരുകയാണ്, അവൾ ആത്മവിശ്വാസത്തോടെയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും സയനോര ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

  Read more about: sayanora
  English summary
  Singer Sayanora Philip Opens Up Tension About Child Colour In Post Delivery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X