വിവാഹം കഴിക്കാന്‍ ആലോചിച്ച പെണ്‍കുട്ടികളില്‍ ആദ്യം വന്ന പേര്; സിത്താരയെ കുറിച്ച് ഭര്‍ത്താവ് സജീഷ്
വിവാഹത്തിന് മുന്‍പ് സജീഷിനും സിതാരയ്ക്കും തമ്മില്‍ പരിചയമുണ്ടായിരുന്നു. കലോത്സവ വേദികളിലൂടെയായി സിതാരയെ അറിയാമായിരുന്നു. വേദികളിലെല്ലാം സിതാര സജീവമായിരുന്നു. അന്നൊക്കെ ഞാന്‍ സിത്താരയെ ശ്രദ്ധിക്കാറുണ്ടായിരുന്നു. നേരത്തെ അറിയാവുന്നൊരാളെ വിവാഹം ചെയ്യണമെന്ന് തനിക്ക് ഉണ്ടായിരുന്നു എന്നാണ് സജീഷ് പറയുന്നത്. മാതാപിതാക്കളായിട്ട് പോയി കണ്ടുപിടിക്കുന്നതിന് പകരം ഞാന്‍ തന്നെ കണ്ടെത്തണം എന്നുണ്ടായിരുന്നു.

ഞങ്ങളുടേത് ലവ് മാര്യേജ ആണോന്ന് ചോദിച്ചാല്‍ അങ്ങനെ പറയാനാവില്ല. എല്ലാ മാര്യേജും ലവ് മാര്യേജാണ്. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ട് വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. എന്‍ഗേജ്മെന്റ് കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം. രണ്ടാളുടെയും വീട്ടില്‍ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ എന്റെ സങ്കല്‍പ്പം അറിയാമായിരുന്നു. കോഴ്സൊക്കെ കഴിഞ്ഞ് ഞാന്‍ തന്നെ നോക്കിക്കോളാമെന്ന് പറഞ്ഞിരുന്നതായി സജീഷ് വ്യക്തമാക്കി.

കോഴ്സ് കഴിഞ്ഞതിന് ശേഷം അച്ഛനും അമ്മയും വിവാഹം നോക്കണ്ട. ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞിരുന്നു. എനിക്കറിയാവുന്നതും ഇഷ്ടപ്പെട്ടതുമായ പെണ്‍സുഹൃത്തുക്കളില്‍ കല്യാണം കഴിഞ്ഞ് ഒന്നിച്ച് ജീവിക്കാന്‍ പറ്റുന്ന ആള്‍ ആരൊക്കെയാണെന്ന് നോക്കി. അതില്‍ ആദ്യം വന്ന പേരാണ് സിത്താര. സിതാരയ്ക്ക് എന്നെയും അറിയാം. പക്ഷേ ഒന്നിച്ച് ജീവിക്കാം എന്നൊന്നും ഞങ്ങള്‍ അതുവരെ പറഞ്ഞിട്ടില്ലായിരുന്നു. സിത്താരയുടെ വീട്ടുകാരേയും എനിക്ക് നന്നായി അറിയാമായിരുന്നു. യൂണിവേഴ്സിറ്റി കലോത്സവമൊക്കെ വരുന്ന സമയത്ത് അവരുമായി സംസാരിക്കാറുണ്ട്.
Recommended Video

എന്റെ വീട്ടില്‍ പറഞ്ഞതിന് ശേഷം നിന്റെ വീട്ടില്‍ വന്ന് വിവാഹത്തെ കുറിച്ച് സംസാരിക്കട്ടേന്ന് ചോദിച്ചപ്പോള്‍ സിത്താര ഓക്കെ പറഞ്ഞിരുന്നു. അങ്ങനെ ഞാന്‍ നേരില്‍ പോയിട്ടാണ് സിത്താരയുടെ വീട്ടില്‍ വിവാഹത്തെ കുറിച്ച് സംസാരിക്കണം എന്നൊക്കെ കരുതിയിരുന്നു. എന്തോ ഭാഗ്യത്തിന് എല്ലാം ആഗ്രഹിച്ചത് പോലെ തന്നെ സംഭവിച്ചുവെന്നും താരം പറയുന്നു. അതേ സമയം വിവാഹശേഷമായിരുന്നു സിത്താര കൂടുതലായി പാടി തുടങ്ങിയത്. സിനിമയില്‍ സിത്താര പാടണമെന്ന് തന്നെക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് ഭര്‍ത്താവിന് ആണെന്നാണ് സിത്താര പറയുന്നത്.

Click it and Unblock the Notifications