എന്റെ സീനിയർ വസ്ത്രം ചൂണ്ടിക്കാണിച്ച് കളിയാക്കി; ദുരനുഭവം വെളിപ്പെടുത്തി ഗായിക
വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകൾക്ക് നേരെ രൂക്ഷ വിമർശനങ്ങൾ ഉയരാറുണ്ട്. മോഡേണായി വസ്ത്രം ധരിക്കുന്നവരെ മറ്റൊരു രീതിയിൽ നോക്കി കാണുന്ന ആളുകൾ ഇന്നും ഉണ്ട്. ഇപ്പോഴിത ഇത്തരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി ഗായിക സോന മോഹപത്ര. വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകളെ മോശം രീതിയിൽ വിധിക്കുന്നവർക്ക് വായടപ്പിക്കുന്ന മറുപടിയാണ് നടി നൽകിയിരിക്കുന്നത. തനിക്ക് നേരിടേണ്ടി വന്ന ഭുരനുഭവം പങ്കുവെച്ച് കൊണ്ടായിരുന്നു ഗായികയുടെ തുറന്ന് പറച്ചിൽ.

തന്റെ വസ്ത്രം ചൂണ്ടിക്കാണിച്ച് അധിഷേപിച്ചിട്ടുണ്ടെന്നാണ് സോന പറയുന്നത്. അതൊരിക്കലും മാറക്കാൻ കഴിയില്ലെന്നും നടി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഐ നെവര്‍ ആസ്ക് ഫോര്‍ ഇറ്റ് എന്ന കാമ്ബയിനിന്റെ ഭാഗമായിട്ടായിരുന്നു ഗായികയുടെ വെളിപ്പെടുത്തൽ. ഗായികയുടെ വാക്കുകൾ ഇങ്ങനെ...
'ഞാൻ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന കാലത്താണ് സീനിയർ വിദ്യാര്‍ഥികളിൽ നിന്നും മോശം കമന്റുകളും പരിഹാസങ്ങളും കേൾക്കേണ്ടിവന്നത്. അയവുള്ള കുർത്തിയും സൽവാറും ധരിച്ചാണ് ഞാൻ കോളജിൽ പോയിരുന്നത്. ഒരു ദിവസം ലാബിലേയ്ക്കു നടന്നു പോകുന്നതിനിടയിൽ അവിടെ നിന്നിരുന്ന ഏതാനും സീനിയർ വിദ്യാർഥികൾ ചൂളമടിച്ചും എന്റെ അടിവസ്ത്രത്തെക്കുറിച്ചും വളരെ മോശമായി ഉറക്കെ സംസാരിച്ചു. അക്കൂട്ടത്തിൽ ഒരു വിദ്യാർഥി എന്റെയടുത്തു വന്നു ചോദിച്ചു, എന്താണ് മാറിടം പൂർണമായും മറയ്ക്കുന്ന തരത്തിൽ ഷോൾ ധരിക്കാത്തതെന്ന്. എന്നോടുള്ള കരുതലിന്റെ ഭാഗമായാണ് അദ്ദേഹം അന്ന് അത് ചോദിച്ചത്'.- സോന പറഞ്ഞു.
എന്നാൽ ഗായികയുടെ വെളിപ്പെടുത്തൽ ഒരു കൂട്ടരെ ചൊടിപ്പിച്ചിട്ടുണ്ട്. പബ്ലിസിറ്റിക്കുവേണ്ടിയാണ് ഇത്തരത്തില്‍ തുറന്നു പറച്ചിലുകള്‍ നടത്തുന്നതെന്നാണ് ഇവരുടെ വാദം. തുടർന്ന് നിരവധി മോശമായ കമന്റുകളും താരത്തെ തേടി എത്തിയിരുന്നു. ഇതിന് തക്കതായ മറുപടിയും സോന നൽകിയിട്ടുണ്ട്. സ്ത്രീകൾക്കു നേരെയുണ്ടാകുന്ന വിമർശനങ്ങൾക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കുന്ന വ്യക്തിയാണ് സോന മോഹപത്ര. പലപ്പോഴും സ്വന്തം അനുഭവങ്ങളായിരുന്നു ഗായിക പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുള്ളത്. ഇത് പലപ്പോഴും വലിയ വിവാദങ്ങൾക്കും കാരണമാകാറുണ്ടായിരുന്നു. സ്ത്രീകൾ പുരുഷന്മാർക്ക് തുല്യരാണെന്നും അല്ലാതെ താഴ്ന്നതോ ഉയർന്നതോ അല്ലെന്നും സോന ഒരിക്കൽ പബ്ലിക്കായി തുറന്നടിച്ചിരുന്നു.


Click it and Unblock the Notifications