വിവാഹം കഴിഞ്ഞ് മൂന്നര വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് ജനിക്കുന്നത്; മകളുടെ ജനനതീയ്യതിയെ കുറിച്ച് സോണിയ ആമോദ്
മലയാളത്തിലെ ശ്രദ്ധേയരായ ഗായകരില്‍ ഒരാളാണ് സോണിയ ആമോദ്. അടുത്തിടെ താരം ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു. മനോഹരമായ ഗര്‍ഭകാലം ആഘോഷിച്ച സോണിയ ഇപ്പോള്‍ തന്റെ പ്രസവത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങളാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇപ്പോള്‍ കുഴപ്പങ്ങളൊന്നും ഇല്ലെങ്കിലും പ്രസവത്തിന്റെ സമയത്ത് കുഞ്ഞിന് ചെറിയ പ്രശ്‌നങ്ങള്‍ വന്നിരുന്നു.
സുഖപ്രസവമെന്ന് കരുതിയെങ്കിലും അവസാനം സിസോറിയനിലൂടെ കുഞ്ഞിന് ജന്മം കൊടുത്തതെന്നാണ് സോണിയ പറയുന്നത്. വനിതയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് പ്രസവത്തെ കുറിച്ച് സോണിയയും ഭര്‍ത്താവ് ആമോദും മനസ് തുറന്നത്. താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തുന്നു.

മൂന്നര വര്‍ഷത്തില്‍ കുഞ്ഞുങ്ങളുടെ കാര്യം ചോദിച്ച് ആരും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് സോണിയ
'വിവാഹം കഴിഞ്ഞിട്ട് മൂന്നര വര്‍ഷമായി. കുഞ്ഞുങ്ങള്‍ വേണ്ടെന്ന തീരുമാനം ഒന്നുമില്ലായിരുന്നു. ആരും അതുമായി ബന്ധപ്പെട്ട് ഞങ്ങളോട് അനാവശ്യമായി സംസാരിച്ചിട്ടുമില്ല. പ്രിയപ്പെട്ടവരൊക്കെ ഇനി കാണുമ്പോള്‍ ഒരു കുഞ്ഞ് പാട്ടുകാരിയോ പാട്ടുകാരനോ വേണം കേട്ടോ എന്ന് സ്‌നേഹത്തോടെ പറഞ്ഞിട്ടുണ്ട്. അല്ലാതെ ഇനിയും കുഞ്ഞുങ്ങള്‍ ആയില്ലേ എന്ന രീതിയില്‍ ചോദിച്ചിട്ടില്ലെന്നാണ്' സോണിയയുടെ ഭര്‍ത്താവ് ആമോദ് പറയുന്നത്.

മകളുടെ ജനന തീയ്യതിയ്ക്ക് വന്ന പ്രത്യേകതയെ കുറിച്ച് പറയുന്നതിങ്ങനെ..
ഒടുവില്‍ ഗര്‍ഭിണിയായ സോണിയ ഫെബ്രുവരി ഇരുപത്തിനാലിനാണ് ജനിക്കുന്നത്. അന്നേ ദിവസത്തിന് എടുത്ത് പറയാവുന്ന കൗതുകം ജയലളിതയുടെ ജന്മദിനം ആണെന്നുള്ളതാണ്. ഗര്‍ഭിണിയായിരുന്നപ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ കണ്ടത് ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എന്ന സിനിമയായിരുന്നു. അത് തനിക്ക് വലിയൊരു എനര്‍ജി തന്നിരുന്നു. മോള്‍ ആ തീയ്യതിയില്‍ തന്നെ ജനിച്ചപ്പോള്‍ കൂടുതല്‍ സന്തോഷമായെന്നും സോണിയ പറഞ്ഞു.

അവസാനം വരെ പ്രസവത്തിന് ശ്രമിച്ചിട്ടും നടക്കാതെ വന്നതിന്റെ കാരണത്തെ കുറിച്ചും സോണിയ സൂചിപ്പിച്ചിരുന്നു. 'സുഖപ്രസവം ആയിരിക്കുമെന്ന് കരുതിയെങ്കിലും ഒടുവില്‍ സിസേറിയനാണ് നടന്നത്. കുഞ്ഞിന് വെയിറ്റ് ഉണ്ടായിരുന്നു. ഹാര്‍ട്ട് ബീറ്റിനും കുറച്ച് വേരിയേഷന്‍സ് വന്നു. അങ്ങനെയാണ് സിസേിയന്‍ ചെയ്യാമെന്ന് തീരുമാനിച്ചത്. നോര്‍മല്‍ പ്രസവത്തിനാണ് അവസാനം വരെ ശ്രമിച്ചത്. പിന്നീട് റിസ്‌ക് എടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ താനും മോളും സുഖമായിരിക്കുകയാണെന്നും' സോണിയ വ്യക്തമാക്കുന്നു.
Recommended Video

സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗറിലൂടെയാണ് സോണിയ മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. 2008 മുതലായിരുന്നു സോണിയ സംഗീത ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തുന്നത്. ഗന്ധര്‍വ്വസംഗീതം എന്ന പരിപാടിയിലും താരം പങ്കെടുത്തിരുന്നു. ഏറ്റവും ഒടുവില്‍ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന എന്ന പരിപാടിയിലും സോണിയ ഗായികയായി എത്തി. അവിടെ നിന്നും പ്രസവത്തിന് വേണ്ടി മാറി നില്‍ക്കുകയായിരുന്നു.


Click it and Unblock the Notifications











