Don't Miss!
- News
'ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം വോട്ട്'; ദളിത് നേതാവ് തുപ്പിയ ഭക്ഷണമെടുത്ത് കഴിച്ച് കോണ്‍ഗ്രസ് എംഎല്‍എ
- Finance
റൈറ്റ് ട്രാക്കില്‍! ആകര്‍ഷകമായ മൂല്യവും; ഈ കുഞ്ഞന്‍ ഓഹരിയില്‍ നേടാം 60% ലാഭം
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
അന്ന് സഹോദരനടിച്ച് വിടുകയാണ്; കോളേജിലെ പ്രണയകഥകളെ കുറിച്ച് ഗായകന് സുദീപ് പറഞ്ഞതിങ്ങനെ
ഗായകന് എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന ഹിറ്റ് ടെലിവിഷന്‍ ഷോ ആണ് പറയാം നേടാം. ഒരു സിനിമയെ കുറിച്ചുള്ള ചോദ്യങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കുന്ന ഗെയിം ഷോ ആണ്. കഴിഞ്ഞ എപ്പിസോഡില്‍ ഗായകന് സുദീര്‍ കുമാറാണ് പങ്കെടുത്തത്. അവതാരകന്റെ രസകരമായ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ കോളേജ് ജീവിതത്തെ കുറിച്ചും പ്രണയകഥകളുമൊക്കെ സുധീര്‍ പങ്കുവെച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം..
'കോളേജ് ജീവിതത്തെ കുറിച്ച് സുദീപ് പറഞ്ഞിരുന്നു. അന്ന് മരത്തിന്റെ ചുവട്ടിലിരുന്ന് പാടും. അപ്പോള്‍ ഉച്ചയാവും. പിന്നെ ഭക്ഷണം കഴിക്കും. അതിന് ശേഷം വീണ്ടും പാടുന്നതോടെ വീട്ടില്‍ പോകാനുള്ള നേരമാവും. അതിനിടയില്‍ തിളങ്ങുന്ന കണ്ണുകളിലൂടെ നമ്മളെ ചിലര്‍ നോക്കാറുണ്ടായിരുന്നു എന്നും സുദീപ് പറയുന്നു. ക്ലാസ് റൂമില്‍ ഇരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ വന്ന് അവര്‍ക്കിഷ്ടപ്പെട്ട പാട്ടുകള്‍ പാടാന്‍ പറയുമായിരുന്നു. അതിലെന്റെ കൂട്ടുകാര്‍ക്ക് അസൂയ ഉണ്ടായിട്ടുണ്ട്. അതൊന്നും വര്‍ക്കൗട്ട് ആയില്ല.

ഇങ്ങോട്ട് ഇഷ്ടം പറയുന്നത് പോലെ അങ്ങോട്ട് ചെന്ന് ഇഷ്ടം പറഞ്ഞിട്ടുണ്ട്. അത് വര്‍ക്കൗട്ട് ആവാതെ വന്നാല്‍ അന്നത്തെ കാലത്ത് പറയുന്നത് സഹോദരനടിച്ച് വിട്ടു എന്നാണ്. ഇപ്പോള്‍ തേപ്പ് എന്ന് പറയുന്നത് പോലെ അന്ന് നിങ്ങളെ സഹോദരനായി കാണുന്നു എന്ന് പറയുന്നതിനെയാണ് 'സഹോദരനടി' എന്ന് പറയുക. അന്ന് എന്റെ സങ്കടം കണ്ട് കൂട്ടുകാര്‍ പറഞ്ഞത് നീ പാട്ട് പാടൂ എന്നായിരുന്നു. എന്ത് പാട്ട് പാടുമെന്ന് വിചാരിച്ചപ്പോള്‍ സന്യാസിനി എന്ന് തുടങ്ങുന്നത് പാടാന്‍ പറഞ്ഞു.
റിമി ടോമിയുടെ ആദ്യ പ്രതിഫലം; എല്ലാവരെയും തൃപതിപ്പെടുത്തി ജീവിക്കാന്‍ സാധിക്കുകയില്ലെന്ന് റിമി

നമ്മുടെ വിഷമം മാറാന്‍ വേണ്ടിയാണ് പാടിയത്. അവിടെ ഇരുന്ന് കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അന്ന് പാട്ടുകാരന് ആവുമെന്നോ ഈ പ്രൊഫഷനിലേക്ക് വരുമെന്നോ ചിന്തിച്ചിട്ടില്ല. നമ്മുടെ വിഷമം തീര്‍ക്കുക എന്ന് മാത്രമേ വിചാരിച്ചുള്ളു. എല്ലാവര്ക്കും ജീവിതത്തില്‍ അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. അതൊരു ഓര്‍മ്മയാണ് എന്നും' സുദീപ് പറയുന്നു.
കോളേജില്‍ അത്യാവശ്യം രാഷ്ട്രീയം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുപ്പക്കപ്പെട്ടു. ലോ കോളേജില്‍ പഠിക്കുമ്പോഴും രാഷ്ട്രീയം വിട്ടു. പഠനം കഴിഞ്ഞ് എന്ട്രോള് കഴിഞ്ഞതോടെ സംഗീതത്തിലേക്ക് തിരിഞ്ഞു. അങ്ങനെ സംഗീതവുമായി പോവുമ്പോഴാണ് വളരെ യാദൃശ്ചികമായി സോഫിയെ കണ്ടുമുട്ടുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നിന്നുമായിരുന്നു ആ കൂടി കാഴ്ച എന്നും സുദീപ് പറയുന്നു.
അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം