twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഭാര്യയെ മറന്ന് പോയി; ആ കഥ പറഞ്ഞ് സുദീപും ഭാര്യ സോഫിയും

    |

    വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത ഗായകനാണ് സുദീപ് കുമാര്‍. ജീവിതത്തില്‍ മറവി ഒരു പ്രശ്‌നമായി വന്നതിനെ തുടര്‍ന്ന് സംഭവിച്ച അബദ്ധങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത സുദീപിന്റെയും ഭാര്യ സോഫിയയുടെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

    സുദീപിന്റെ മറവിയെ കുറിച്ചാണ് ആനി ചോദിച്ചത്. ഇതിന് രണ്ട് അനുഭവങ്ങളാണ് സുദീപും ഭാര്യ സോഫിയയും പറഞ്ഞിരിക്കുന്നത്. 'മറവി ഉള്ളത് കൊണ്ട് താന്‍ പ്രൊഫഷണല്‍ കാര്യങ്ങളൊക്കെ എഴുതി വെക്കാറുണ്ടെന്നാണ് ഗായകന്‍ പറയുന്നത്. അല്ലെങ്കില്‍ അതിനെ കുറിച്ചങ്ങ് മറന്ന് പോവും. പിന്നെ വീട്ടിലെ കാര്യങ്ങളാണ് താന്‍ കൂടുതലായും മറക്കാറുള്ളതെന്നാണ് സുദീപ് പറഞ്ഞത്. വിവാഹത്തിന് ശേഷം തന്നെയും മറന്ന് പോയെന്ന് സുദീപിന്റെ ഭാര്യ വെളിപ്പെടുത്തുന്നു.

    വിവാഹശേഷം ഒരാഴ്ച കഴിഞ്ഞ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ആ സംഭവം ഉണ്ടാവുന്നത്. സുദീപിന്റെ കൂടെ എന്നെ കണ്ടപ്പോള്‍ ഇതാരാണെന്ന് ഒരാള്‍ ചോദിച്ചു. കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. കഴുത്തില്‍ താലി ഉള്ളത് കൊണ്ട് കല്യാണം കഴിഞ്ഞതാണെന്ന് പറയാന്‍ സാധിച്ചെന്ന് തമാശരൂപേണ സോഫി പറയുന്നു.

     sudeep

    സൗഭാഗ്യയും അര്‍ജുനും ഒന്നിച്ചെത്തുന്നു; ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് താരദമ്പതിമാര്‍സൗഭാഗ്യയും അര്‍ജുനും ഒന്നിച്ചെത്തുന്നു; ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് താരദമ്പതിമാര്‍

    വിവാഹശേഷം ഇതുപോലെ വേറെയും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സുദീപ് വെളിപ്പെടുത്തുന്നു. സാധാരണ പോലെ ഞാന്‍ രാവിലെ എഴുന്നേറ്റ് പത്രം വായിക്കുകയാണ്. അമ്മ ചായ കൊണ്ട് വന്ന് തന്നു. ഭാര്യ ഉള്ള കാര്യം ഞാന്‍ മറന്ന് പോയി. റൂമില്‍ പോയി നോക്കുമ്പോള്‍ ആരും അതിനകത്തില്ല. ബാത്ത്‌റൂം നോക്കുമ്പോള്‍ അത് അടഞ്ഞ് കിടക്കുന്നു. ആ വാതിലും റൂമിന്റെ വാതിലും ഞാന്‍ പുറത്ത് നിന്ന് പൂട്ടിയെന്ന് സുദീപ് പറയുന്നു.

    എത്തിക്‌സ് എന്ന് പറഞ്ഞു അലമുറ ഇടുന്ന ജാസ്മിനാണ് ദില്‍ഷയെ പുറത്തിടാന്‍ വന്നത്; ദില്‍ഷ പൊളിയെന്ന് ഫാന്‍സ്എത്തിക്‌സ് എന്ന് പറഞ്ഞു അലമുറ ഇടുന്ന ജാസ്മിനാണ് ദില്‍ഷയെ പുറത്തിടാന്‍ വന്നത്; ദില്‍ഷ പൊളിയെന്ന് ഫാന്‍സ്

    ഒന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഭാര്യ എവിടെ പോയെന്ന് ആലോചിക്കുന്നത്. അടുക്കളയില്‍ പോയി നോക്കി. അമ്മയോട് ചോദിച്ചപ്പോള്‍ കണ്ടില്ലെന്ന് പറഞ്ഞു. റൂമില്‍ പോയി നോക്കിയപ്പോഴാണ് ബാത്ത്‌റൂമിനുള്ളില്‍ വിയര്‍ത്ത് കുളിച്ച് നില്‍ക്കുന്ന ആളെ കണ്ടതെന്ന് സുദീപ് പറയുന്നു. അങ്ങനെയുള്ള ചില അബദ്ധങ്ങളെ പറ്റിയാണ് ഇരുവരും സംസാരിച്ചത്.

    ഐശ്വര്യ റായിയുടെ ആദ്യ പ്രതിഫലം 1500 രൂപ; മുപ്പത് വര്‍ഷം മുന്‍പ് നടിയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ കണക്കിങ്ങനെഐശ്വര്യ റായിയുടെ ആദ്യ പ്രതിഫലം 1500 രൂപ; മുപ്പത് വര്‍ഷം മുന്‍പ് നടിയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ കണക്കിങ്ങനെ

    മറവി കാരണം ഒരുപാട് അബദ്ധങ്ങള്‍ തനിക്കിങ്ങനെ പറ്റിയിട്ടുണ്ടെന്നാണ് സുദീപ് പറഞ്ഞത്. എങ്കിലും പ്രൊഫഷണല്‍ കാര്യത്തില്‍ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സുദീപ് വ്യക്തമാക്കുന്നത്.

    Recommended Video

    പുറത്തെ റോബിന്റെ ഫാൻ സപ്പോർട്ട് കണ്ട് ഞെട്ടി | Bigg Boss Malayalam Aparna First Response | #BiggBoss

    അഭിമുഖത്തിൻ്റെ വീഡിയോ കാണാം

    Read more about: singer
    English summary
    Singer Sudeep Kumar Revealed Onece He Forgoted Wife Sophie After Marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X