പാട്ടിലേയ്ക്ക് തിരിച്ചു വരുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു, രണ്ടാം വരവിന് കാരണം പ്രിയദർശൻ
തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ഒരു ശബ്ദമാണ് ഗായിക സുജാത മോഹന്റേത്. പ്രിയ ഗായകരെ കുറിച്ച് ചോദിച്ചാൽ പ്രേക്ഷകർ ആദ്യം പറയുന്ന പേരുകളിൽ ഒന്നാണ് സുജാതയുടേത്. കഴിഞ്ഞ നാൽപ്പത്തി അഞ്ച് വർഷമായി മലയാളി പ്രേക്ഷകരുടെ കാതുകളിലും ഹൃദയത്തിലും പ്രിയ ഗായിക സംഗീതത്തിന്റെ തേൻ മഴപൊഴിയിക്കുകയാണ്.
പന്ത്രണ്ടാം വയസിൽ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് സുജാത മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സംഗീത ലോകത്തും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളികൾക്ക് എത്രത്തോളം പ്രിയങ്കരിയാണോ സുജാത അത്രത്തോളം പ്രിയങ്കരിയാണ് തെന്നിന്ത്യൻ സംഗീത പ്രേമികൾക്കും. എന്നാൽ ഒരിക്കൽ പോലും താൻ ഒരു പാട്ടുകാരിയാകൻ ആഗ്രഹിച്ചിരുന്നില്ല എന്നാണ് സുജാത പറയുന്നത്. മനോരമ ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്തിയത്.
{photo-feature}


Click it and Unblock the Notifications











