ഇതാണ് ''ഞങ്ങളുടെ കുഞ്ഞു മജീഷ്യൻ'', ചെറുമകളെ പരിചയപ്പെടുത്തി സുജാത മോഹൻ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹൻ. നാലര പതിറ്റാണ്ടായി മലയാളികളുടെ ഹൃദയത്തിൽ ശുദ്ധ സംഗീതം പൊഴിയിച്ചു കൊണ്ടിരിക്കുകയാണ് താരം. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സംഗീത പ്രേമികളുടേയും പ്രിയപ്പെട്ട ഗായികയാണ് സുജാത. സംഗീതത്തിലെ ബേബി സൂജാതയുടെ 57ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം പ്രിയ ഗായികയ്ക്ക് ആശംസ നേർന്ന് ഗാനഗന്ധർവ്വൻ കെജെ യേശുദാസ് ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. പിറന്നാൾ ആശംസ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ച് പ്രിയ ഗായിക രംഗത്തെത്തിയിരിക്കുകയാണ്.

sujatha mohan

ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം നന്ദി അറിയിച്ചിരിക്കുന്നത്. കൂടെ വീട്ടിലുള്ള അംഗങ്ങളെ പരിചയപ്പെടുത്തുന്നുമുണ്ട്.തനിക്കായി രാത്രി 12 മണി മുതൽ ഉറക്കമൊഴിഞ്ഞിരുന്നു ആശംസ നൽകിയ ഏവർക്കും നന്ദിയുണ്ടെന്നും പ്രിയ ഗായിക വീഡിയോയിൽ പറയുന്നുണ്ട്. മകളും ഗായികയുമായ ശ്വേത മോഹനും, ഭർത്താവും , മകളും വീഡിയോയിൽ കാണിക്കുന്നുണ്ട്.

"ഞങ്ങളുടെ കുഞ്ഞു മജീഷ്യൻ" എന്ന് പറഞ്ഞുകൊണ്ടാണ് കുട്ടി താരം കളിക്കുന്ന വീഡിയോ സുജാത പങ്ക് വച്ചത്. മാത്രമല്ല, അവൾ സന്തോഷിച്ചിരിക്കുകയാണ് അമ്മയേയും അമ്മൂമ്മയേയും, അപ്പൂപ്പനെയും ഒരുമിച്ചു കിട്ടിയതിലെന്നും സുജാത വീഡിയോയിൽ പറയുന്നു. സുജാത വിശേഷം പങ്കുവെയ്ക്കുമ്പോൾ മകൾ ശ്വേത അമ്മയ്തക്ക് ബിരിയാണി ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. സുജാത തന്നെയാണ് മകൾ ബിരിയാണി ഉമ്ടാക്കുന്ന വിവരം ആരാധകരമായ പങ്കുവെയ്ക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയിൽ കാണുന്ന പ്രിയ ഗായികയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തിയത്.

ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31നു കൊച്ചിയിലാണ് സുജാത ജനിച്ചത്..എട്ടാം വയസ്സിൽ കലാഭവനിൽനിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങി. കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനആൽബങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സുജാത.ഒമ്പതാം വയസ്സുമുതലാണ് യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയിട്ടുണ്ട്. അക്കാലത്ത് 'കൊച്ചുവാനമ്പാടി' എന്ന പേരിലായിരുന്നു പ്രിയ ഗായികയെ അറിയപ്പെട്ടിരുന്നത്.1975-ൽ പുറത്തിറങ്ങിയ 'ടൂറിസ്റ്റ് ബംഗ്ലാവ്' എന്ന ചിത്രത്തിലൂടൊണ് സുജാതെ പിന്നണി ഗാന രംഗത്ത് ചുവട് വയ്ക്കുന്നത്. പിന്നീട് മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

More from Filmibeat

Read more about: sujatha സുജാത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X