twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാനസികമായി തളര്‍ന്ന എന്നെ പരിചരിച്ചത് ദാസേട്ടനും പ്രഭ ചേച്ചിയും ആയിരുന്നു, സുജാതയുടെ വാക്കുകൾ...

    |

    മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് യേശുദാസ്. ഗാനഗന്ധർവൻ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഇന്നേയ്ക്ക് 60 വർഷം പൂർത്തിയായിരിക്കുകയാണ്. മികച്ച നിരവധി ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചിരിക്കുന്നത്. തലമുറ വ്യത്യാസമില്ലാതെ ദാസേട്ടന്റെ പഴയ ഗാനങ്ങൾ ഇന്നത്തെ തലമുറയും നെഞ്ചിലേറ്റുന്നുണ്ട്.

    sujatha

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് യേശുദാസിനെ കുറിച്ച് സുജാത മോഹൻ പറഞ്ഞ വാക്കുകളാണ്. ദാസേട്ടനൊടൊപ്പമായിരുന്നു സുജാതയുടെ തുടക്കം. സുജാതയുടെ വളര്‍ച്ചയിലെല്ലാം യേശുദാസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇരുകുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്. . കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യേശുദാസും കുടുംബവുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് സുജാത പറയുന്നത്.

    ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും, നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് രോഹിണിശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും, നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് രോഹിണി

    കുടുംബത്തിലെ ഒരാളായിട്ടാണ് ദാസേട്ടന്‍ തന്നെ കണ്ടിരുന്നത്. ശ്വേതയെ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഒരു തവണ ഗര്‍ഭം അലസിയിരുന്നു. അന്ന് മാനസികമായി തളര്‍ന്നുപോയ തന്നെ ആശ്വസിപ്പിച്ചത് ദാസേട്ടനും പ്രഭയുമായിരുന്നു. അവരുടെ വീട്ടിലായിരുന്നു അന്ന് സുജാതയെ താമസിപ്പിച്ചത്.സ്‌നേഹപൂര്‍ണമായ കരുതലുകളും ഉപദേശങ്ങളുമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും കൃത്യനിഷ്ഠയുമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും അത് പകര്‍ത്താനാണ് ശ്രമിക്കുന്നതെന്നും സുജാത പറയുന്നു.

    സുഖമായി ഇരിക്കുന്നു... പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ഉപ്പും മുളകും താരം ജൂഹി റുസ്തഗിസുഖമായി ഇരിക്കുന്നു... പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ഉപ്പും മുളകും താരം ജൂഹി റുസ്തഗി

    യേശുദാസിന്റെ ജീവിതം തന്നെ സംഗീതമാണ്. അദ്ദേഹത്തില്‍ നിന്നും പകര്‍ത്താനുള്ളതും അതാണ്. അദ്ദേഹം സാധകം മുടക്കാറില്ല. ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പാട്ട് കേട്ടുകൊണ്ടിരിക്കാറുണ്ട് അദ്ദേഹം. പാട്ടല്ലെങ്കില്‍ സംഗീതത്തെക്കുറിച്ചുള്ള പുസ്തകം വായിക്കുകയായിരിക്കുമെന്നും സുജാത പറയുന്നു. അപ്പയുടെ ലാളിത്യമാണ് താനും ജീവിതത്തിലേക്ക് പകര്‍ത്തുന്നതെന്നായിരുന്നു വിജയ് യേശുദാസും പറഞ്ഞത്.

    സംഗീതയാത്രയിൽ അറുപതാം വാർഷികം ആഘോഷിക്കുന്ന യേശുദാസിന് ആദരം ആർപ്പിച്ച് നടൻ മോഹൻലാൽ എത്തിയിരുന്നു. . തന്റെ പ്രിയഗാനങ്ങൾ കൊണ്ടുള്ള ഗാനാഞ്ജലിയാണ് മോഹൻലാൽ യേശുദാസിന് സമർപ്പിക്കുന്നത്. 'കാൽപ്പാടുകൾ' എന്ന പേരിൽ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മോഹൻലാൽ വീഡിയോ പങ്കുവെച്ചത്. തിരനോട്ടം മുതൽ വില്ലൻ വരെയുള്ള ചിത്രങ്ങളിൽ യേശുദാസ് പാടിയ പ്രിയപ്പെട്ട ഗാനങ്ങൾ ഓർത്തു പാടികൊണ്ടാണ് മോഹൻലാലിന്റെ വീഡിയോ.

    സിനിമയിൽ എത്തുന്നതിനു മുന്നേ യേശുദാസിന്റെ ആരാധകൻ ആയിരുന്നുവെന്ന് മോഹൻലാൽ പറയുന്നു. "സംഗീതം എന്നാൽ യേശുദാസ് തന്നെയാണ്, ​ദാസേട്ടൻ എന്റെ മാനസ​ഗുരുവാണ്, അദ്ദേഹത്തിന്റെ കച്ചേരികളുടെ കാസറ്റുകൾ ഞാൻ രഹസ്യമായി കണ്ടു,. അത് അദ്ദേഹത്തെ പോലെ പാടാനോ അനുകരിക്കാനോ അല്ല. ഭരതം, ഹിസ്‌ഹൈനസ്സ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിൽ കച്ചേരി രംഗങ്ങളിൽ അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കച്ചേരികൾ കണ്ടത് ഗുണം ചെയ്തു. അത് നന്നായെന്ന് ആളുകൾ പറയുന്നതിൽ ഞാൻ ദാസേട്ടനോട് കടപ്പെട്ടിരിക്കുന്നു. ആയിരം കൊല്ലങ്ങൾ കഴിഞ്ഞാലും ആ നാദം ഈ അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കും..." മോഹൻലാൽ വീഡിയോയിൽ പറയുന്നു.

    ദാസേട്ടാ നിങ്ങൾ ദൈവം തിരഞ്ഞെടുത്ത കുട്ടിയാണ്. ഞങ്ങൾക്ക് മികച്ച സംഗീതം നൽകുന്നത് തുടരുക. നിങ്ങൾക്കും പ്രഭ ചേച്ചിക്കും കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു, എപ്പോഴും ദൈവത്തിന്റെ കരങ്ങളിൽ ആയിരിക്കട്ടെ.. എല്ലാവരേയും ഒരുപാട് സ്നേഹിക്കുന്നു എന്നുമായിരുന്നു സുജാത ഫേസ്ബുക്കിൽ കുറിച്ചത്. ദാസേട്ടനൊപ്പമുള്ള ചിത്രങ്ങളും സുജാത പോസ്റ്റ് ചെയ്തിട്ടുണ്ട്. അസൂയ തോന്നുന്നു ചേച്ചി പടങ്ങൾ കണ്ടിട്ട് എന്നായിരുന്നു ഗായകനായ ഇഷാൻ ദേവിന്റെ കമന്റ്.

    Read more about: kj yesudas sujatha
    English summary
    Singer Sujatha mohan Opens Up About Her Relationship With Yesudas And His Family,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X