ശ്വേത മോഹന്‍റെ പ്രണയത്തെ സുജാത എതിര്‍ത്തു, അശ്വിനെക്കുറിച്ച് പറഞ്ഞ പ്രശ്നം ഇതായിരുന്നു
വ്യത്യസ്തമായ ശബ്ദത്തിലൂടെ ആസ്വാദകരെ സ്വന്തമാക്കിയ ഗായികയാണ് സുജാത മോഹന്‍. കുഞ്ഞുന്നാള്‍ മുതലേ സംഗീതത്തോട് താല്‍പര്യം കാണിച്ചിരുന്നു സുജാത. ചെറുപ്രായത്തില്‍ തന്നെ അച്ഛനെ നഷ്ടമായിരുന്നുവെന്നും അമ്മയാണ് തന്നെ വളര്‍ത്തി വലുതാക്കിയതെന്നും സുജാത പറഞ്ഞിരുന്നു. പാട്ട് മാത്രമല്ല സുജാതയെന്ന വ്യക്തിയോടും ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. ഡോക്ടര്‍ മോഹനുമായുള്ള വിവാഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചുമൊക്കെ വാചാലയായി സുജാത എത്താറുണ്ട്. ഇടയ്ക്ക് ഇരുവരും ഒരുമിച്ച് പാട്ടുപാടിയിരുന്നു.
അമ്മയും അച്ഛനും മാത്രമല്ല മകളായ ശ്വേത മോഹനും മികച്ച പാട്ടുകാരിയാണ്. മികച്ച അവസരങ്ങളായിരുന്നു ശ്വേതയ്ക്കും ലഭിച്ചത്. ശ്വേതയുടെ മകളായ ശ്രേഷ്ഠയാണ് കുടുംബത്തിലെ താരം. കൊച്ചുമകളെക്കുറിച്ച് പറഞ്ഞും സുജാത എത്തിയിരുന്നു. സുഹൃത്തായ അശ്വിനെയായിരുന്നു ശ്വേത വിവാഹം ചെയ്തത്. ശ്വേതയുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞതിനെക്കുറിച്ചും, അന്ന് മകളോട് സംസാരിച്ചതിനെക്കുറിച്ചുമൊക്കെയുള്ള സുജാത മോഹന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സുജാതയും ശ്വേതയും
മലയാളികള്‍ക്ക് ഒരുപോലെ പ്രിയപ്പെട്ട അമ്മയും മകളുമാണ് സുജാതയും ശ്വേതയും. കോലക്കുഴല്‍ വിളി കേട്ടോ എന്ന ഗാനത്തിലൂടെയായിരുന്നു ശ്വേത മോഹനും പിന്നണി ഗാനരംഗത്ത് സാന്നിധ്യം ഉറപ്പാക്കിയത്. വിജയ് യേശുദാസും ശ്വേതയും ഒരുമിച്ച് ഗാനവുമായെത്തിയപ്പോള്‍ ആസ്വാദകര്‍ക്കും ഏറെ സന്തോഷമായിരുന്നു. മക്കളുടെ സംഗമത്തില്‍ സുജാതയ്ക്ക് മാത്രമല്ല യേശുദാസിനും സന്തോഷമായിരുന്നു. ഇടയ്ക്ക് ശ്വേത തന്റെ മകളാവാറുണ്ടെന്നായിരുന്നു സുജാത പറഞ്ഞത്. അന്യോന്യം വാചാലരായി ഇവരെത്താറുണ്ട്.

അമ്മൂമ്മ ജീവിതത്തെക്കുറിച്ച്
അമ്മൂമ്മ ജീവിതം ആസ്വദിക്കുന്നതിനെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ചും സുജാത എത്തിയിരുന്നു. വീട്ടിലെ കുഞ്ഞുമജീഷ്യനാണ് ശ്രേഷ്ഠയെന്നായിരുന്നു സുജാത പറഞ്ഞത്. ആ മജീഷ്യനെ നല്‍കിയത് ശ്വേതയാണല്ലോ, അപ്പോള്‍ അവളോടും ഒരുപാട് സ്‌നേഹം. ലോക് ഡൗണ്‍ സമയത്ത് കുടുംബസമേതം കഴിയാനായതിന്റെ സന്തോഷം പങ്കുവെച്ചും സുജാത എത്തിയിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും ശ്വേത ഇന്നും കൊച്ചുകുഞ്ഞ് തന്നെയാണ്, അവളുടെ ഫോണ്‍ വരാതെ ഉറങ്ങാറില്ലെന്നും സുജാത പറഞ്ഞിരുന്നു.

പാട്ടിലേക്ക് വന്നത്
ശ്വേതയില്‍ തനിക്കേറെ ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ചും സുജാത പറഞ്ഞിരുന്നു. ജെബി ജംഗക്ഷന്‍ പരിപാടിക്കിടയിലായിരുന്നു അമ്മ മകളെക്കുറിച്ച് വാചാലയായത്. ദീപുവിന്റെ പാട്ടാണ് അവള്‍ ആദ്യം പാടിയത്. ജയന്റെ പാട്ടിലൂടെയാണ് എസ്റ്റാബ്ലിഷായത്. ജയനും ഞാനും നല്ല അടുപ്പമുള്ളവരാണ്. ആ സ്‌നേഹം ശ്വേതയുടെ അടുത്തുമുണ്ട്. റെക്കോര്‍ഡിംഗിന്റെ സമയത്തൊക്കെ ശ്വേതയ്ക്ക് നല്ല ചീത്ത കൊടുക്കാറുണ്ട് ജയന്‍. കുട്ടന്‍ ചേട്ടന്‍ ചീത്ത പറഞ്ഞുവെന്ന പറഞ്ഞ് ശ്വേത സങ്കടം പറയാറുണ്ട്. നല്ലതിന് വേണ്ടിയല്ലേ, പറഞ്ഞോളൂയെന്നാണ് ഞാന്‍ ജയനോട് പറയാറുള്ളത്.

മാറാനുണ്ട്
ആള്‍ക്കാരുമായി ഇടപഴകുന്ന രീതിയില്‍ ശ്വേത കുറച്ച് മാറാറുണ്ട്. അവള്‍ ഓപ്പണാണ്. മനസ്സിലുള്ളത് അത് പോലെ തന്നെ പറയും. കുറച്ച് ഡിപ്ലോമാറ്റിക്കാവാനുണ്ട്. ആളുകളുമായി കോണ്ടാക്‌റ്റൊക്കെ വെക്കണം. സിനിമാപാട്ട് മാത്രമല്ല മറ്റ് മ്യൂസിക്കും അവള്‍ പഠിക്കുന്നുണ്ട്. അതില്‍ പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അവളില്‍ ഏറെ ഇഷ്ടമുള്ള കാര്യങ്ങളിലൊന്നാണിത്. എനിക്ക് മോഹനെ കിട്ടിയത് പോലെ അവള്‍ക്കും നല്ലൊരു ഭര്‍ത്താവിനേയും കിട്ടിയതിലും സന്തോഷമുണ്ട്.

പ്രണയവിവാഹമായിരുന്നു
പ്രണയവിവാഹമായിരുന്നു ശ്വേതയുടേത്. അവളുടെ അടുത്ത സുഹൃത്തിന്റെ സഹോദരനാണ് അശ്വിന്‍. ഇവരുടെ പ്രണയത്തില്‍ വില്ലന്‍ വേഷം തനിക്കുണ്ടായിരുന്നുവെന്നും സുജാത പറയുന്നു. അശ്വിന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. എനിക്കൊരുപാട് ഇഷ്ടമായിരുന്നു അന്നേ. ആണ്‍കുട്ടികളെ ഏറെയിഷ്ടമാണ്, അശ്വിനാണെങ്കില്‍ ചബ്ബിയാണ്. അവനെ മകനായാണ് അന്നേ കരുതിയത്.

അമേരിക്കയില്‍
ശ്വേത അശ്വിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവന്‍ അമേരിക്കയിലാണല്ലോയെന്നായിരുന്നു ആദ്യം ചിന്തിച്ചത്. അവള്‍ അമേരിക്കയില്‍ പോയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്നായിരുന്നു ചിന്തിച്ചത്. ഇതിന്റെ പോസിറ്റീവും നെഗറ്റീവുമൊക്കെ പറഞ്ഞ് ഇത് വേണോയെന്ന് തീരുമാനിക്കാനും സമയം കൊടുത്തിരുന്നു. ഇതൊക്കെയുണ്ടെങ്കിലും അശ്വിന്റെ സ്വഭാവം നോക്കുമ്പോള്‍ അവരെ പിരിക്കാനും തോന്നിയില്ല. ആ ഒരാഴ്ച എന്റെ ബിപിയും ഹൈയായിരുന്നു. മോഹനും അശ്വിനെ ഭയങ്കര ഇഷ്ടമായിരുന്നു. അശ്വിന്റെ കുടുംബത്തെയൊക്കെ നേരത്തെ തന്നെ അറിയാമായിരുന്നു.
Recommended Video

തയ്യാറായെടുത്തു
അമേരിക്കയിലേക്ക് പോവുന്നതായിരുന്നു തടസ്സം. ശ്വേതയോടല്ലാതെ അശ്വിനോട് ഇതുവരെ താന്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും സുജാത പറഞ്ഞിരുന്നു. നിങ്ങളുടെ പ്രണയത്തെ തകര്‍ക്കുന്നതിനായി എന്തെല്ലാം ചെയ്തിട്ടുണ്ട് സുജാതയെന്ന് അറിയുമോയെന്നായിരുന്നു ബ്രിട്ടാസ് ചോദിച്ചത്. ശ്വേത തീരുമാനം അറിയിച്ചതോടെ അമേരിക്കയിലേക്ക് പോവുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്.


Click it and Unblock the Notifications











