അമ്മയുടെ അതേ ശൈലിയാണ് എനിക്ക് എന്നാണ് അന്ന് മിക്ക സംഗീതസംവിധായകരും പറഞ്ഞത്, തുറന്നുപറഞ്ഞ് ശ്വേതാ മോഹന്‍

By Midhun Raj

തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ശ്വേതാ മോഹന്‍. പ്രശസ്ത ഗായിക സുജാത മോഹന്‌റെ മകളായ ശ്വേതാ എല്ലാതരം പാട്ടുകളും പാടിയാണ് ഇന്‍ഡസ്ട്രികളില്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പാട്ടുകള്‍ പാടിയിരുന്നു ഗായിക. അതേസമയം ഒരഭിമുഖത്തില്‍ സുജാതയുടെ മകള്‍ എന്ന പരിഗണനയില്‍ പല പ്രഗത്ഭ സംഗീത സംവിധായകരുടെ അടുത്തേക്ക് എത്താന്‍ എളുപ്പമായിരുന്നു എന്ന് ശ്വേത പറഞ്ഞിരുന്നു.

swetha-sujatha

എന്നാല്‍ ആദ്യ ഗാനം മാത്രമേ തനിക്ക് കിട്ടാറൂളളൂ. പിന്നീട് തനിക്ക് പാട്ട് തരാറില്ല എന്നും ഗായിക പറയുന്നു.. സുജാതയുടെ മകള്‍ നന്നായി പാടണമല്ലോ എന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരുന്നു. ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ ആദ്യ കാലത്തൊക്കെ സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നു. അന്നൊക്കെ റെക്കോര്‍ഡിംഗിന് വിളിക്കുമ്പോള്‍ പാടുന്ന സമയത്ത് സംഗീത സംവിധായകന്‍ ഭാവങ്ങള്‍ എന്നില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു.

ഗ്ലാമറസായി ആന്‍ഡ്രിയ ജെര്‍മിയാഹ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

കാരണം അമ്മ ഭാവഗായിക ആണല്ലോ. അതുകൊണ്ട് തന്നെ അമ്മയെപ്പോലെ ഭാവങ്ങള്‍ വരണം എന്ന് അവര്‍ പറയാറുണ്ടായിരുന്നു, ശ്വേത പറയുന്നു. പിന്നണി ഗാനരംഗത്ത് എത്തിയ തുടക്കകാലത്ത് അമ്മയുടെ അതേശൈലിയാണ് തനിക്ക് എന്നാണ് എല്ലാ സംഗീത സംവിധായകരും പറഞ്ഞത്. എന്റെ ആദ്യ ഗാനമായ സുന്ദരി ഒന്ന് പറയൂ കേട്ട് അമ്മയാണ് പാടിയതെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. പല പാട്ടുകള്‍ക്കും അതേ അനുഭവം ഉണ്ടായി.

Recommended Video

Parvathy Candid Moments | FilmiBeat Malayalam

പിന്നീട് പാടി പാടി തന്‌റെ ശൈലി മാറി. അഭിമുഖത്തില്‍ ശ്വേതാ മോഹന്‍ പറഞ്ഞു. അതേസമയം മലയാളത്തില്‍ ലയണ്‍, വിനോദയാത്ര, നിവേദ്യം പോലുളള സിനിമകളിലെ പാട്ടുകളാണ് കരിയറിന്‌റെ തുടക്കത്തില്‍ ശ്വേതയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ മുന്‍നിര സംഗീതസംവിധായകര്‍ക്ക് വേണ്ടിയും ഗായിക പാട്ടുകള്‍ പാടി.

More from Filmibeat

Read more about: sujatha swetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X