സുജാത മോഹന്റെ പേരക്കുട്ടിയുടെ ക്യൂട്ട് വീഡിയോ! അമ്മച്ചനൊപ്പം പാട്ട് പാടി ശ്രേഷ്ഠ മോള്‍
മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സുജാത മോഹന്‍. നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുളള ഗായികയ്ക്ക് ആരാധകരും ഏറെയാണ്. സുജാത മോഹന്റെതായി പുറത്തിറങ്ങിയ മിക്ക ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഗായിക തിളങ്ങിയിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ സുജാത പാട്ടുകള്‍ പാടിയിരുന്നു.
സുജാത മോഹന് പിന്നാലെയാണ് മകള്‍ ശ്വേതയും പിന്നണി ഗാനരംഗത്ത് സജീവമായത്. ശ്വേതയുടെതായി പുറത്തിറങ്ങിയ പാട്ടുകളും സംഗീതാസ്വാദകര്‍ ഏറ്റെടുത്തിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമെല്ലാം ശ്വേതയും പാടിയിരുന്നു. അതേസമയം ശ്വേതയ്ക്കും സുജാതയ്ക്കുമൊപ്പം ഭര്‍ത്താവ് മോഹനനും എല്ലാവര്‍ക്കും സുപരിചിതനാണ്. അദ്ദേഹവും നല്ല ഒന്നാന്തരം പാട്ടുകാരനാണ്. അതേസമയം ശ്വേതയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

അച്ഛന്‍ പേരക്കുട്ടിക്കൊപ്പം പാടുന്ന ഒരു വീഡിയോ ആണ് ശ്വേത പങ്കുവെച്ചിരിക്കുന്നത്. സംഗീതാസ്വാദകരുടെ ഇഷ്ട ഗായികമാരില്‍ ഒരാളാണ് സുജാത മോഹന്‍. കഴിഞ്ഞ നാല്‍പത് വര്‍ഷമായി മലയാളി പ്രേക്ഷകരുടെ കാതുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ശബ്ദമാണ് സുജാതയുടെത്. തലമുറ വ്യത്യാസമില്ലാതെ പ്രിയ ഗായികയുടെ ശബ്ദം എല്ലാവരും നെഞ്ചിലേറ്റാറുണ്ട്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ് സുജാത മോഹന്‍. പാട്ട് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായിട്ടാണ് അവര്‍ എത്താറുളളത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സരിഗമപ റിയാലിറ്റി ഷോയിലായിരുന്നു സുജാത മോഹന്‍ എറ്റവുമൊടുവിലായി വിധികര്‍ത്താവായി എത്തിയത്. ലോക് ഡൗണ്‍ കാലത്ത് സുജാത മോഹന്‌റെ കുടുംബം ചെന്നൈയിലെ വീട്ടിലാണ് ചെലവഴിച്ചത്.

കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ ശ്വേതാ മോഹന്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. ലോക്ഡൗണ്‍ കാലം അമ്മൂമ്മ ജീവിതം ശരിയ്ക്കും ആസ്വദിക്കുകയാണ് സുജാത. ശ്വേതയുടെ മകള്‍ക്കൊപ്പമാണ് സുജാത കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ശ്വേതയുടെ മകള്‍ രണ്ടര വയസുകാരി ശ്രേഷ്ഠയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

അതേസമയം ശ്വേതയുടെ പിതാവ് മോഹനൊപ്പമുളള ശ്രേഷ്ഠയുടെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമ്മച്ചന്‍ പേരക്കുട്ടിക്ക് പാടിക്കൊടുക്കുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ശ്വേതയുടെ പിതാവിനൊപ്പം മകളും കൂടെ ഏറ്റുപാടുന്നുണ്ട്. ഇരുവരുടെയും രസകരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പപ്പൂപ്പയ്ക്ക് മുത്തച്ചഛന്റെ സംഗീത ക്ലാസുകള്‍ എന്നാണ് ശ്വേത കുറിച്ചിരിക്കുന്നത്.
Recommended Video

2011ലായിരുന്നു ശ്വേതയും അശ്വിന്‍ ശശിയുമായുളള വിവാഹം നടന്നത്. തുടര്‍ന്ന് 2017ലാണ് ഇവര്‍ക്ക് മകള്‍ ജനിക്കുന്നത്. ഇത്തവണത്തെ മദേഴ്‌സ് ഡേയില്‍ മകളും പേരക്കുട്ടിയുമെല്ലാം സുജാതയ്‌ക്കൊപ്പമായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഇപ്പോള്‍ ഒരു കുഞ്ഞു മജീഷ്യനുണ്ട്. അവളെയാണ് എനിക്കേറ്റവുമിഷ്ടം. അവളാണ് ഇപ്പോള്‍ എന്റെ ലോകമെന്ന് അടുത്തിടെ സുജാത പറഞ്ഞിരുന്നു. പക്ഷേ ആ മജീഷ്യനെ നല്‍കിയത് ശ്വേതയാണല്ലോ അപ്പോള്‍ അവളോടും ഒരുപാട് സ്‌നേഹം, സുജാത പറഞ്ഞു. ലോക് ഡൗണ്‍ ആയതിനാല്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം അമ്മയെയും അമ്മമ്മയെയും അടുത്തു കിട്ടിയതിന്റെ സന്തോഷത്തിലാണ് ശ്രേഷ്ഠക്കുട്ടിയെന്ന് സുജാത പറഞ്ഞിരുന്നു.


Click it and Unblock the Notifications











