ആദ്യ ഭാര്യ അറിയിക്കാതെ രണ്ടാമതും വിവാഹിതനായി; പ്രശസ്ത ഗായകന്‍ ഉദിത് നാരായണന്റെ പ്രണയം വീണ്ടും ചര്‍ച്ചയാവുന്നു
റൊമാന്റിക് പാട്ടുകള്‍ പാടി ഇന്ത്യന്‍ സമൂഹത്തെ കോരിത്തരിപ്പിച്ച പ്രമുഖ ഗായകനാണ് ഉദിത് നാരായണന്‍. ഉദിത് ആലപിച്ച ഒട്ടുമിക്ക പാട്ടുകളും വലിയ വിജയമായി. എന്നാല്‍ കുടുംബ ജീവിതത്തിന്റെ കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഉദിത്തിന്റെ പ്രണയങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.

'പ്രണയഗാനങ്ങളുടെ കാര്യത്തില്‍ ഉദിത് നാരായണന്‍ ഒരു രാജാവാണെന്ന് പറയാം. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തില്‍ പ്രണയം അത്ര സുഖകരമായിരുന്നില്ല. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടുകയോ അവരെ അറിയിക്കുകയോ പോലും ചെയ്യാതെയായിരുന്നു ഉദിത് രണ്ടാമതും വിവാഹിതനായത്. സത്യത്തില്‍ ഉദിത്തിന്റെ ആദ്യ ഭാര്യയെ കുറിച്ച് ലോകം അറിഞ്ഞത് ഇക്കാര്യങ്ങള്‍ പരസ്യമായപ്പോഴാണ്. രണ്ടാം ഭാര്യയുടെ അടുത്ത് പോലും ആദ്യഭാര്യയെ മറച്ച് വെക്കുകയാണ് ചെയ്തത്.
പൊതുനിരത്തിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി സോനാക്ഷി സിൻഹ, ചിത്രങ്ങൾ കാണാം
1984 ലാണ് രഞ്ജന നാരായണന്‍ ജാ യുമായി ഉദിത് വിവാഹിതാനാവുന്നത്. അക്കാലത്ത് ഉദിത് പ്രശസ്തനായിരുന്നില്ല. അതുകൊണ്ട് തന്നെ ആ വിവാഹം അത്ര ശ്രദ്ധിക്കപ്പെട്ടതുമില്ല. മുംബൈയിലേക്ക് വന്നതിന് ശേഷമാണ് ഭാഗ്യം അദ്ദേഹത്തെ ചുംബിച്ചത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഭര്‍ത്താവ് മടങ്ങി വന്ന് പുതിയ വീട്ടിലേക്ക് തന്നെയും കൊണ്ട് പോകുമെന്ന് കരുതി അവര്‍ കാത്തിരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഉദിത് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി. നേപ്പാളില്‍ നിന്നുള്ള ദീപ ഗഹാട്രാജ് ആയിരുന്നത്.

Recommended Video
ഇരുവരും പ്രണയത്തിലായതോടെ അത് മറ്റൊരു തലത്തിലേക്ക് മാറി. 1985 ന്റെ അവസാനത്തില്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. രഞ്ജനയില്‍ നിന്നും വിവാഹമോചനം നേടുക പോലും ചെയ്തിരുന്നില്ല. ഉദിത്തുമായി വിവാഹിതയായപ്പോള്‍ രഞ്ജനയെ കുറിച്ച് ദീപയ്ക്ക് അറിയുമോ എന്ന കാര്യം വ്യക്തമല്ല. പില്‍ക്കാലത്ത് ദീപയില്‍ ഒരു മകന്‍ ജനിച്ചു. ആദിത്യ നാരായണന്‍ എന്നാണ് മകന് പേരിട്ടത്. ഇപ്പോള്‍ അച്ഛനെ പോലെ തന്നെ ബോളിവുഡിലെ നല്ലൊരു പാട്ടുകാരനായി മാറിയിരിക്കുകയാണ് മകനും.


Click it and Unblock the Notifications