വിജയലക്ഷ്മി സുഖമായിരിക്കുന്നു; ഭര്‍ത്താവുമായി വേര്‍പിരിഞ്ഞോ എന്ന് ചോദിക്കുന്നവരോട് മറുപടിയുമായി താരപിതാവ്
വേറിട്ട ആലാപന ശൈലി കൊണ്ട് മലയാളക്കരയുടെ ഹൃദയത്തില്‍ ഇടം നേടിയ പാട്ടുകാരിയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തലെ കാറ്റേ കാറ്റേ നീ എന്ന് തുടങ്ങുന്ന പാട്ടിലൂടെയാണ് വിജയലക്ഷ്മി ജനപ്രീതി നേടുന്നത്. കാഴ്ചയില്ലെന്നുള്ള കുറവ് സംഗീതത്തിലൂടെ മറികടന്ന താരത്തിന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച.
ദുഃഖവും നിരാശയും വിരഹമെല്ലാം ചേര്‍ന്നിട്ടുള്ള എഴുത്തുകളായിരുന്നു വിജയലക്ഷ്മിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ വന്നത്. ഇതോടെ താരത്തിന് എന്ത് പറ്റിയെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. കുടുംബ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നുള്ള സംശയങ്ങള്‍ക്കും വഴിയൊരുക്കി. ഇതിനെ പിന്തുടര്‍ന്ന് വിജയലക്ഷ്മിയെ കുറിച്ചുള്ള പല തരത്തിലുള്ള വാര്‍ത്തകളും എത്തി.

ഗായികയുടെ ദാമ്പത്യ ജീവിതത്തില്‍ എന്തോ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും ഗായിക വിവാഹ മോചനത്തിലേക്ക്? എന്നിങ്ങനെ വാര്‍ത്തകള്‍ക്ക് ചൂടുപിടിച്ചു. അടുത്ത കാലത്ത് വിജയലക്ഷ്മിയെ പുറത്തേക്ക് കാണാത്തതിനാലും താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാത്തത് കൊണ്ടും ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിച്ചു. ഒടുവില്‍ വിജയലക്ഷ്മിയെ കുറിച്ച് അന്വേഷിച്ചവരോട് മകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും അവള്‍ സുഖമായിരിക്കുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പിതാവ് മുരളീധരന്‍.

മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തിനിടെയാണ് മകളെ കുറിച്ച് വന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്ന് താരപിതാവ് വ്യക്തമാക്കിയത്. അവള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും കൊറോണയും ലോക്ഡൗണും കാരണമാണ് പുറത്തിറങ്ങാത്തതെന്നും മുരളീധരന്‍ വ്യക്തമാക്കുന്നു. ഇതോടെ ഈ ദിവസങ്ങൡ അനാവശ്യമായി പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.

'മകള്‍ വിജയലക്ഷ്മിയ്ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല. ഇവിടെ വൈക്കത്തെ വീട്ടില്‍ സുഖമായിരിക്കുകയാണ്. കൊവിഡും തുടര്‍ന്നുള്ള ലോക്ഡൗണും കാരണം സംഗീത പരിപാടികള്‍ ഒന്നും നടക്കുന്നില്ലല്ലോ. അതുകൊണ്ടാണ് ഇപ്പോള്‍ മകളെ മുഖ്യധാരയിലേക്ക് കാണാന്‍ സാധിക്കാത്തത്. അല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല. സമൂഹ മാധ്യമങ്ങളില്‍ വെറുതേ മറ്റാരോ പങ്കുവെചച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്. കൊവിഡ് പ്രതിസന്ധി ഉള്ളത് കൊണ്ട് മാത്രമാണ് മകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ എത്താത്തത്. അല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. വീട്ടില്‍ സന്തോഷത്തോടെ ഇരിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന ഈ ചര്‍ച്ചകള്‍ അനാവശ്യമാണെന്നും വിജയലക്ഷ്മിയുടെ പിതാവ് പറയുന്നു.
Recommended Video

അനൂപിന് മുന്‍പ് വിജയലക്ഷ്മിയ്ക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചെങ്കിലും അത് വേണ്ടെന്ന് തീരുമാനിച്ചിരുന്നു. വിവാഹശേഷം സംഗീതം ഉപേക്ഷിക്കണമെന്ന് പ്രതിശ്രുത വരന്‍ ആവശ്യപ്പെട്ടതാണ് വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണം. അതിന് ശേഷമാണ് അനൂപുമായിട്ടുള്ള വിവാഹം ഉറപ്പിക്കുന്നത്. എത്രയോ കാലമായി വിജയലക്ഷ്മിയുടെ കുടുംബവുമായി അടുത്ത സൗഹൃദത്തിലായിരുന്നു അനൂപ്. എങ്കിലും പുതിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരെയും ഒന്നിച്ച് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











