ഞാനതില്‍ ഒന്നുമല്ല, എന്റെയെല്ലാം നോക്കുന്നത് ഭാര്യ ദീപ്തിയാണ്; ദാമ്പത്യ വിജയത്തിന്റെ കാരണം പറഞ്ഞ് വിധു പ്രതാപ്
യുവഗായകരില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് വിധു പ്രതാപ്. ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട പാട്ട് ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരം. ഇപ്പോഴും പാട്ട് പാടുന്നതിന് പുറമേ ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോ കളിലും സജീവ സാന്നിധ്യമാണ് വിധു പ്രതാപ്.
എല്ലാത്തിനും പിന്തുണയായി കൂടെ നില്‍ക്കുന്നത് അവതാരകയും നര്‍ത്തകിയുമായ ഭാര്യ ദീപ്തിയാണ്. തന്റെ ജീവിതത്തിലേക്ക് ദീപ്തി വന്നതിന് ശേഷമുണ്ടായ മാറ്റത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് വിധുവിപ്പോള്‍. ദി ഫോര്‍ത്തിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് ഗായകന്‍ മനസ് തുറന്നത്.

'ഒരു ഗോഡ് ഫാദര്‍ ഇല്ലാതെയാണ് ഞാന്‍ ഈ ഫീല്‍ഡിലേക്ക് വരുന്നത്. എന്റെ ഓരോ പാട്ടും കഷ്ടപ്പെട്ട് സമ്പാദിച്ചു നേടിയതാണ്. അതൊക്കെ വച്ച് നോക്കുമ്പോള്‍ ഈ 25 വര്‍ഷം എന്ന് പറയുന്നത് വളരെ വലിയ ഒരു നേട്ടമാണ്. ഞാന്‍ വളരെ സന്തോഷവാനാണ്.
എവിടേലും നിരാശ ഉണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്. പ്രത്യേകിച്ചും ഈ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ മനസ്സിന് വിഷമം ഉണ്ടാകുന്ന കാര്യങ്ങള്‍ ഉണ്ട്. പിന്നെ ഇതിലേറ്റവും വലിയ കാര്യം ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ എനിക്ക് ജോലി ഇല്ലാതെ ഇരിക്കേണ്ടി വന്നിട്ടില്ല എന്നതാണെന്ന്', വിധു വ്യക്തമാക്കുന്നു.

ഇതിനിടെ ഭാര്യ ദീപ്തിയെ കുറിച്ചും വിധു സംസാരിച്ചിരുന്നു. 'ദീപ്തിയുടെ സപ്പോര്‍ട്ട് എന്റെ ജീവിതത്തില്‍ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയത്. അതായത് ഞാന്‍ പണ്ട് ഉണ്ടായിരുന്ന ഒരാളെ അല്ല. അതെന്റെ ഡ്രസ്സിങ്ങ് മുതല്‍ സ്റ്റേജില്‍ കയറുന്ന രീതി വരെ എല്ലാത്തിലും മാറ്റം ഉണ്ടായി.
രണ്ടാളും ആര്‍ട്ടിസ്റ്റുകളായത് കൊണ്ട് ആരോഗ്യപരമായൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. വിമര്‍ശനം ആണെങ്കിലും വേണ്ട രീതിയിലേ കൊടുക്കാറുള്ളു. ദീപ്തി എന്റെ ജീവിതത്തിലെ ഓരോ സ്‌റ്റെപ്പുകള്‍ കയറുമ്പോഴും വലിയ മാറ്റം കൊണ്ട് വന്നു.

പകല്‍കിനാവിലൂടെയാണ് ദീപ്തിയെ കാണുന്നത്. പിന്നീട് കല്യാണം കഴിഞ്ഞു. നല്ലൊരു ആര്‍ട്ടിസ്റ്റും തിലുപരി വളരെ ജെനുവിനായ വ്യക്തി കൂടിയാണ് ദീപ്തി. ഇത്രയും ആത്മാര്‍ത്ഥവും സത്യസന്ധയുമായ ഒരാള്‍ ഇക്കാലത്തുണ്ടോന്ന് പോലും സംശയിച്ച് പോകും.
എന്റെ അടുത്ത് മാത്രമല്ല ദീപ്തി എല്ലാവരോടും അങ്ങനെയാണ്. ഒരാള്‍ പുള്ളിക്കാരിയെ എന്തെങ്കിലും ഏല്‍പ്പിച്ചു പോയാല്‍ അത് എന്ത് വിലകൊടുത്തും ചെയ്തു തീര്‍ക്കും. അതായത് അവര്‍ ഫോളോ അപ്പ് ചെയ്തില്ലെങ്കിലും ഒരുപാട് സമയം അതിനു വേണ്ടി ദീപ്തി ചിലവാക്കും. അത്രയും ജെനുവിനാണെന്ന്', വിധു പറയുന്നു.

പാട്ടിനെ കുറിച്ചുള്ള അഭിപ്രായങ്ങളും ദീപ്തി പറയാറുണ്ട്. ആ ഇന്‍ഫ്‌ളുവെന്‍സെന്ന് പറയുന്നതെല്ലാം ദീപ്തി ആണ്. എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ്. ടെക്‌നിക്കാലി ഞാന്‍ ഒന്നുമല്ല. ഒരു മെയില്‍ അയക്കാന്‍ പറഞ്ഞാല്‍ പത്ത് പ്രാവിശ്യം ആലോചിക്കണം. ആകെ ഫ്രീയായി ചെയ്യുന്നത് വാട്‌സാപ്പാണ്. ദീപ്തി ടെക്‌നിക്കലി എല്ലാം അറിയുന്ന ആളാണ്. ബാക്കി എല്ലാം അവള്‍ നോക്കിക്കോളും. അതിലൊരു താല്‍പര്യം അവള്‍ക്കുണ്ട്, എനിക്കില്ലെന്നും വിധു പറയുന്നു.

സുഹൃത്തുക്കളായിട്ടാണ് ഞങ്ങള്‍ തുടങ്ങിയത്. ഒരു കല്യാണത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഇങ്ങനൊരു പ്രൊപ്പോസലിനെ കുറിച്ച് ദീപ്തിയോട് ഞാന്‍ പറയുന്നത്. വീട്ടില്‍ വന്ന് ചോദിക്കാനാണ് അവള്‍ പറഞ്ഞത്. അവര്‍ക്ക് ഇഷ്ടമാണെങ്കില്‍ കുഴപ്പമില്ലെന്നും ദീപ്തി സൂചിപ്പിച്ചിരുന്നു. അന്ന് ഉണ്ടായിരുന്ന സുഹൃത്തിനെ പോലെയുള്ള ബന്ധം ഇന്നും കൊണ്ട് നടക്കാന്‍ സാധിക്കുന്നുണ്ട്.
ഞങ്ങളെ കണ്ടിട്ട് കല്യാണം കഴിച്ചതാണെന്ന് തോന്നില്ലല്ലോ എന്നാണ് കൂട്ടുകാര്‍ പോലും പറയാറുള്ളത്. വിവാഹത്തിന് മുന്‍പ് നമ്മള്‍ എങ്ങനെ ആയിരുന്നോ ആ ബന്ധം അതുപോലെ തന്നെ നമ്മള്‍ക്ക് കൂടെ തന്നെ ഉണ്ട്. അത് തന്നെയാണ് ജീവിതത്തിന്റെ വിജയമെന്ന് വിധു പറയുന്നു.


Click it and Unblock the Notifications











