അവളെ കുറിച്ച് എന്തെഴുതുമെന്ന് ഒരുപാട് ആലോചിച്ചു; ഭാര്യയായ ദീപ്തിയ്ക്ക് ആശംസ അറിയിച്ച് വിധു പ്രതാപ്

ലോക്ഡൗണ്‍ നാളുകളിലാണ് ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും പ്രേക്ഷകരിലേക്ക് കൂടുതല്‍ എത്തുന്നത്. തുടക്കം ടിക് ടോക്കിലൂടെയായിരുന്നു. പിന്നീട് യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ പാചകവും വാചകവുമൊക്കെ പ്രിയപ്പെട്ടവര്‍ക്ക് മുന്നിലെത്തി. ഇതിനിടെ വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിക്കുകയും ചെയ്തിരുന്നു.

വാര്‍ഷികത്തോട് അനുബന്ധിച്ച് ദീപ്തിയെ ആദ്യമായി കണ്ടതും പരിചയപ്പെട്ടത് എങ്ങനെ ആണെന്നുമൊക്കെ വിധു പറഞ്ഞിരുന്നു. ഇപ്പോഴിതാ ദീപ്തിയ്ക്ക് പിറന്നാള്‍ സന്ദേശം അറിയിച്ച് എത്തിയിരിക്കുകയാണ് താരം. ജന്മദിനത്തെ കുറിച്ച് എന്തെഴുതുമെന്ന് ആലോചിച്ചിട്ട് കിട്ടാതെ വന്ന സാഹചര്യത്തെ കുറിച്ചും ഭാര്യയുടെ അളവില്ലാത്ത സ്‌നേഹത്തെ കുറിച്ചുമൊക്കെ വിധു പറയുന്നു.

 deepthi-vidhun

'ദീപ്തിയ്ക്ക് വേണ്ടി ഒരു ബെര്‍ത്ത് ഡേ ക്യാപ്ഷന്‍ എഴുതാന്‍ ഞാന്‍ ഒരുപാട് ആലോചിച്ചു. പക്ഷേ ഒരു ബെര്‍ത്ത് ഡേ ക്യാപ്ഷനില്‍ ഒതുക്കാന്‍ പറ്റില്ല. അവള്‍ എനിക്ക് തരുന്ന സ്‌നേഹവും കരുതലും ഒന്നും. ഞാന്‍ അറിയുന്നതില്‍ വച്ച് ഏറ്റവും നിഷ്‌കളങ്കയും നിസ്ഥാര്‍ഥയും സ്‌നേഹനിധിയുമായ വ്യക്തിയാണ് അവള്‍. ദീപ്തി, ഇന്ന് മാത്രമല്ല എന്നും നീ ആഘോഷമാണ്... എന്നും സോഷ്യല്‍ മീഡിയ പേജിലെഴുതിയ കുറിപ്പില്‍ വിധു പറയുന്നു.

നീല സാരിയിൽ മനോഹരിയായി പായൽ രജ്പുത്, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

വയലറ്റ് സാരി ഉടുത്ത് അതീവ സുന്ദരിയായി ഇരിക്കുന്ന ദീപ്തിയുടെ ഫോട്ടോയാണ് ഇതിന് താരം കൊടുത്തത്. ഇതിന് താഴെ വിധുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ഗായകരുമായ റിമി ടോമി, ജ്യോത്സന, സിത്താര കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍ എന്നിങ്ങനെ നിരവധി പേര്‍ രംഗത്ത് വന്നു. 'ഇവളെ തട്ടി എടുക്കാനുള്ള എന്റെ എല്ലാ പദ്ധതികളും തയ്യാറായി' എന്നാണ് തമാശരൂപേണ സിത്താര കമന്റിട്ടത്.

Recommended Video

Mammootty Reveals The Reason Behind Hs Stylish Look | FilmiBeat Malayalam

ഒരു സ്റ്റേജ് പരിപാടിയ്ക്കിടെ കണ്ടുമുട്ടിയ ദീപ്തിയും വിധുവും 2008 ഓഗസ്റ്റ് 20 നാണ് വിവാഹിതരായത്. തങ്ങളുടെ വിവാഹം ഒരു ദേശീയ ഹര്‍ത്താല്‍ ദിവസമായിരുന്നുവെന്നും അന്നത്തെ ദിവസം നടന്നതിനെ കുറിച്ചുമൊക്കെ ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. പഴയത് പോലെ ഇപ്പോഴും സന്തുഷ്ടരായി കഴിയുകയാണ് താരദമ്പതിമാര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X