ഞാന്‍ അമ്മയില്ലാത്ത കുട്ടിയാണെന്നാണ് കൂട്ടുകാരും ടീച്ചേഴ്‌സും കരുതിയത്! അതിന് കാരണം അമ്മൂമ്മയാണ്; വിധു പ്രതാപ്
പിന്നണി ഗായകന്‍ എന്ന നിലയില്‍ വലിയ ഉയരങ്ങളിലേക്ക് എത്തിയ താരമാണ് വിധു പ്രതാപ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലപ്പോഴും ഭാര്യ ദീപ്തിയുടെ കൂടെയുള്ള ജീവിതത്തെ കുറിച്ചും ഇരുവരുടെയും സന്തോഷ നിമിഷങ്ങളുമൊക്കെയാണ് വിധു പങ്കുവെക്കാറുള്ളത്.
ഇപ്പോഴിതാ താനൊരു കലാകാരനായി വളര്‍ന്ന് വന്നതില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ച ആളെ പുറംലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുകയാണ് വിധു പ്രതാപ്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്കൊപ്പം കലോത്സവങ്ങളിലും മത്സരവേദികളിലും ഒപ്പം വന്നിരുന്നത് അമ്മൂമ്മയായിരുന്നു എന്നാണ് വിധു പറയുന്നത്.

അമ്മയില്ലാത്ത കുട്ടി ആയത് കൊണ്ടാവും വിധുവിന്റെ അമ്മൂമ്മ വരുന്നതെന്ന് പലരും കരുതിയിട്ടുണ്ട്. അങ്ങനെ തനിക്കേറ്റവും വലിയ പിന്തുണ നല്‍കിയ അമ്മൂമ്മയുടെ വേര്‍പാടിനെ കുറിച്ചാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ വിധു പറഞ്ഞിരിക്കുന്നത്. ഒപ്പം അമ്മൂമ്മയുടെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു.
'അമ്മയില്ലാത്ത കുട്ടി' എന്നായിരുന്നു എന്റെ സ്‌കൂള്‍ ജീവിത കാലഘട്ടത്തില്‍ എന്നെ പറ്റി എന്റെ കൂട്ടുകാരും ടീച്ചേഴ്‌സും ഒക്കെ ധരിച്ചു വച്ചിരുന്നത്. കാരണം ഞാന്‍ പങ്കെടുത്തിരുന്ന എല്ലാ കലോത്സവങ്ങളിലും മത്സരവേദികളിലും എന്റെ ഒപ്പം വന്നിരുന്നത് എന്റെ അമ്മൂമ്മ മാത്രമായിരുന്നു.
ഒരുപക്ഷെ, കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാന്‍ എനിക്ക് ധൈര്യം തന്നതിന് പിന്നില്‍, അമ്മൂമ്മ അവരുടെ ജീവിതത്തില്‍ നിന്ന് എനിക്കായി മാറ്റിവെച്ച ഒരു പതിറ്റാണ്ടിലേറെയായിട്ടുള്ള പ്രയത്‌നത്തിന് പങ്കുണ്ട്! എന്നിലെ കലാകാരനെ എപ്പോഴും പരിപോഷിപ്പിക്കുന്ന നിരുപാധിക പിന്തുണ നല്‍കിയതിന് നന്ദി. നിങ്ങളുടെ സ്‌നേഹവും പ്രകാശവും എന്നും ജീവിച്ചിരിക്കും... എന്നും വിധു പ്രതാപ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
'ആ സ്‌നേഹത്തിന്റെ മാധുര്യം അല്പം നുകരാന്‍ ഞങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സ്‌നേഹത്തോടെ പ്രാര്‍ത്ഥനയോടെ, ഇത്രയും നല്ലൊരു കലാകാരനെ നമുക്ക് കിട്ടിയതില്‍ പങ്കുവഹിച്ച നമ്മുടെ അമ്മൂമ്മക്ക് ആവട്ടെ ഇന്നത്തെ ലൈക്കും പ്രാര്‍ത്ഥനയും.

ജീവിതത്തില്‍ കലയുടെ സ്വര്‍ഗ്ഗം കണ്ട ജീവിത സ്വപ്നങ്ങള്‍ ആ മഹത് വ്യക്തിക്ക് ഉണ്ടായിരുന്നിരിക്കാം. വിധുവിന് കിട്ടിയതെല്ലാം അവരുടെ സാക്ഷാല്‍ക്കാരമാണ്.. എന്നിങ്ങനെ അമ്മൂമ്മയ്ക്ക് സ്‌നേഹവും പ്രാര്‍ഥനയും നേര്‍ന്ന് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ പാട്ട് പാടി മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന വിധു പ്രതാപ് പാദമുദ്ര എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്. ഇതിനിടെ ഏഷ്യാനെറ്റിലെ 'വോയ്‌സ് ഓഫ് ദി ഇയര്‍' എന്ന പരിപാടിയില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. പിന്നീട് സംഗീത സംവിധായകന്‍ ദേവരാജന്‍ മാഷുടെ ശിഷ്യനായി.
സിനിമയില്‍ പിന്നണി ഗായകനായി മാറിയതോട് കൂടിയാണ് താരം ഉയരങ്ങളിലേക്ക് എത്തുന്നത്. ചില പാട്ടുകള്‍ ഹിറ്റായതോടെ വിധുവിന്റെ ശബ്ദവും ശ്രദ്ധേയമായി. പിന്നീട് തിരക്കുള്ള ഗായകനായി വളര്‍ന്ന താരം ഇപ്പോള്‍ ഗായകന്‍ എന്നതിലുപരി വിധികര്‍ത്താവിന്റെ റോളും കൈകാര്യം ചെയ്യുകയാണ്.


Click it and Unblock the Notifications











