സൗഭാഗ്യങ്ങളുണ്ടായിട്ടും യേശുദാസ് ജീവിതം ആസ്വദിച്ചില്ലേ? അപ്പ വിദേശത്താണ്, വന്നിട്ട് 4 കൊല്ലമായെന്ന് വിജയ്

പിന്നണി ഗായകനെന്ന നിലയില്‍ ഉയരങ്ങളിലേക്ക് എത്തിയ താരമാണ് വിജയ് യേശുദാസ്. ഗാനഗന്ധര്‍വ്വന്റെ മകന്‍ എന്ന ലേബലിലാണ് വിജയ് സംഗീതലോകത്ത് അറിയപ്പെട്ട് തുടങ്ങിയതെങ്കില്‍ പിന്നീട് സ്വന്തം കഴിവ് കൊണ്ട് ജനകീയനായി. കോലക്കുഴല്‍ വിളി കേട്ടോ എന്ന ഹിറ്റ് ഗാനമാണ് താരത്തിന്റെ കരിയറില്‍ വലിയ മുതല്‍ക്കൂട്ടായത്.

അതേ സമയം തന്റെ വിശേഷങ്ങളും മാതാപിതാക്കളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് താരമിപ്പോള്‍. മനോരമയ്ക്ക് നല്‍കിയ പുതിയൊരു അഭിമുഖത്തിലൂടെയാണ് വിദേശത്ത് സ്ഥിരതാമസമാക്കിയ യേശുദാസിനെ പറ്റിയും അദ്ദേഹത്തിന്റെ സംഗീത ജീവിതത്തെ കുറിച്ചുമൊക്കെ വിജയ് സംസാരിച്ചത്.

vijay-yeshudas3

അപ്പ കേരളത്തില്‍ എത്തിയിട്ട് നാലു വര്‍ഷമായി. ഇനി എന്ന് നാട്ടിലേക്ക് വരുമെന്ന കാര്യത്തെ പറ്റി ഒന്നും അറിയില്ല. എന്റെ മക്കളെ കാണണമെന്ന് എപ്പോഴും ആഗ്രഹം പറയും. അങ്ങനെ കഴിഞ്ഞ വെക്കേഷന് അവരെ അങ്ങോട്ട് കൊണ്ട് പോയി കാണിച്ചിരുന്നു. അപ്പയും അമ്മയും ഒരുമിച്ചേ വരികയുള്ളു.

പിന്നെ ട്രാവല്‍ ചെയ്ത് വരണമെന്നുള്ള ടെന്‍ഷനും അവരുടെ പ്രായവുമൊക്കെ നോക്കിയിട്ടാകും വരാതിരിക്കുന്നത്. ഇവിടെയുള്ള എല്ലാവര്‍ക്കും അറിയുന്നത് പോലെ മാത്രമേ എനിക്കും അവരുടെ കാര്യങ്ങള്‍ അറിയുകയുള്ളു എന്നും വിജയ് യേശുദാസ് പറയുന്നത്.

സൗഭാഗ്യങ്ങളൊക്കെ ഉണ്ടായിട്ടും യേശുദാസ ജീവിതം ആഘോഷിച്ചില്ലെന്ന്് ഒക്കെ പലരും കരുതുന്നുണ്ട്. പക്ഷേ അതൊക്കെ തെറ്റിദ്ധാരണ മാത്രമാണ്. സംഗീതമാണ് എല്ലാത്തിലുപമരി അദ്ദേഹത്തിന്റെ ആദ്യത്തെ പ്രയോറിറ്റി. ആദ്യഭാര്യയെന്ന് പറയാം. രണ്ടാം ഭാര്യയാണ് അമ്മ. അത് അംഗീകരിച്ചവരാണ് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും.

vijay-yeshudas3

കച്ചേരിയ്ക്ക് ഒക്കെ പോകുന്ന സമയത്ത് അപ്പയുടെ ജീവിതം മൊത്തത്തില്‍ മാറും. ഭക്ഷണവും വീട്ടിലെ രീതികളും കൂട്ടുകാര്‍ വരുന്നുണ്ടെങ്കില്‍ അവരെ പോലും അടുപ്പിക്കില്ല. അതിന് അനുസരിച്ച് അമ്മയും കാര്യങ്ങള്‍ ചെയ്യും. മക്കളായ ഞങ്ങളും ശല്യപ്പെടുത്താന്‍ പോവാറില്ല. വളര്‍ന്ന് വന്നപ്പോള്‍ ഞങ്ങളും അത് ശീലമാക്കി. സംഗീതം അപ്പയ്ക്ക് അങ്ങനെയായിരുന്നു.

2003 മുതല്‍ 2008 വരെയുള്ള കാലത്താണ് എന്റെ ശബ്ദത്തിന് കുറച്ച് ഫ്ളെക്സിബിളിറ്റിയൊക്കെ വരുന്നത്. വോയിസ് കുറച്ച് മെച്ച്യൂര്‍ ആയതോടെ മലയാളത്തില്‍ നിന്നും ശ്രദ്ധേയമായ പാട്ടുകള്‍ കിട്ടി. അവിടെ നിന്നുമാണ് ശരിക്കും പരുവപ്പെട്ട് വന്നതെന്ന് പറയാം. അവിടെ എന്നെ സഹായിച്ചത് എം ജയചന്ദ്രന്‍ സാറാണ്.

കോലക്കുഴല്‍ കഴിഞ്ഞതിന് ശേഷം എത്രയോ നല്ല നല്ല പാട്ടുകള്‍ എനിക്ക് കിട്ടി. എന്റെ ഓരോ അക്ഷരങ്ങളും ഫൈന്‍ ട്യൂണാക്കി കൊണ്ട് വന്നത് അദ്ദേഹമായിരുന്നു. ഒരുപക്ഷേ ദേവരാജന്‍ മാസ്റ്റര്‍ യേശുദാസിന് എങ്ങനെ സഹായിച്ചിരുന്നോ അതുപോലെയാണ് എംജെ സാര്‍ എനിക്കുമെന്ന് വിജയ് പറയുന്നു.

More from Filmibeat

Read more about: vijay yesudas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X