For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പ വഴക്ക് പറയാറുള്ളത് ഇതിന്, അദ്ദേഹം പല കാര്യങ്ങളിലും കാര്‍ക്കശ്യക്കാരനാണ്, വിജയ് യേശുദാസ്‌ പറയുന്നു

  |

  തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ശബ്ദമാണ് ഗാനഗന്ധർവൻ കെ ജെ യേശുദാസിന്റേത്. അദ്ദേഹം സിനിമ പിന്നണിഗാനരംഗത്ത് എത്തിയിട്ട് 60 വർഷം പൂർത്തിയായിരിക്കുകയാണ്. മലയാളികളുടെ നിത്യ ജീവിത്തിന്റെ ഒരുഭാഗമാണ് ദാസേട്ടനും അദ്ദേഹത്തിന്റെ പാട്ടുകളും.

  Vijay Yesudas

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അച്ഛനെ കുറിച്ചുള്ള വിജയ് യേശുദാസിന്റെ വാക്കുകളാണ്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് അപ്പയെക്കുറിച്ച് വാചാലനാവുന്നത്. സംഗീതയാത്രയിൽ അറുപതാം വാർഷികം ആഘോഷിക്കുന് വേളയിൽ ഈ അഭിമുഖം വീണ്ടും ചർച്ചയാവുകയാണ്. തുടക്കത്തിലൊക്കെ യേശുദാസിന്റെ മകന്‍ ഇമേജ് പ്രശ്‌നമായിരുന്നു എന്നാണ് വിജയ് പറയുന്നത്. പിന്നീട് അതൊരു പോസിറ്റീവായ കാര്യമാണെന്ന് തിരിച്ചറിഞ്ഞ് ചിന്താഗതി മാറ്റുകയായിരുന്നെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

  ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും, നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് രോഹിണി

  വിജയ് യേശുദാസിന്റെ വാക്കുകൾ ഇങ്ങനെ...'' തുടക്കത്തിലൊക്കെ യേശുദാസിന്റെ മകന്‍ ഇമേജ് പ്രശ്‌നമായിരുന്നു. നിരാശ അനുഭവപ്പെട്ട സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. പിന്നീട് അതൊരു പോസിറ്റീവായ കാര്യമാണെന്ന് തിരിച്ചറിഞ്ഞ് ചിന്താഗതി മാറ്റുകയായിരുന്നു വിജയ് യേശുദാസ്. അപ്പയുടെ മകനായി ജനിക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് വിജയ് പറയുന്നു. ഇടനാഴിയില്‍ ഒരു കാലൊച്ചയിലൂടെയായിരുന്നു വിജയ് സിനിമയില്‍ ആദ്യമായി പാടിയത്. 8ാമത്തെ വയസ്സില്‍ വിജയിനെക്കൊണ്ട് ആ പാട്ട് പാടിപ്പിച്ചത് ദക്ഷിണാമൂര്‍ത്തിയായിരുന്നു.

  സുഖമായി ഇരിക്കുന്നു... പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ഉപ്പും മുളകും താരം ജൂഹി റുസ്തഗി

  ശബ്ദം നന്നായി സൂക്ഷിച്ചില്ലെങ്കിലാണ് അപ്പ വഴക്ക് പറയാറുള്ളത്. അതിനായി അപ്പ പിന്തുടരുന്ന കാര്യങ്ങള്‍ താനും ചെയ്യാതെ വരുന്ന സമയത്ത് വഴക്ക് കിട്ടാറുണ്ട്. സാധകം മുടക്കിയാലും, ഓവറായി എക്‌സര്‍സൈസ് ചെയ്താലും ചോക്ലേറ്റോ ഐസ്‌ക്രീമോ കഴിക്കുന്നത് കണ്ടാലുമെല്ലാം അപ്പ ചോദിക്കാറുണ്ട്. അപ്പയെന്ന ഗുരു പല കാര്യങ്ങളിലും കാര്‍ക്കശ്യക്കാരനാണ്. അതൊക്കെ പാലിക്കാനായി താനെന്നും ശ്രമിക്കാറുണ്ടെന്നും വിജയ് പറയുന്നു.

  യേശുദാസിന്റെ മകന്‍ എന്ന നിലയില്‍ വിജയ് യേശുദാസിനോട് വിശേഷമായൊരു സ്‌നേഹമുണ്ട് മലയാളികള്‍ക്ക്. അപ്പയെക്കുറിച്ച് ആളുകള്‍ ചോദിക്കുമ്പോഴും സ്‌നേഹം അറിയിക്കാന്‍ ആവശ്യപ്പെടുമ്പോഴുമെല്ലാം അപ്പ ഞങ്ങള്‍ക്ക് മാത്രം സ്വന്തമല്ലെന്ന് തോന്നാറുണ്ട്. ഞങ്ങളുടേതും കൂടിയാണ് എന്ന തരത്തിലാണ് ആളുകള്‍ സംസാരിക്കാറുള്ളത്.

  അപ്പയുടെ ലാളിത്യമാണ് ആ ജീവിതത്തില്‍ നിന്നും താന്‍ പകര്‍ത്തുന്നതെന്നും വിജയ് യേശുദാസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദൈവികമായ രീതിയിലാണ് അപ്പ സംഗീതത്തെ കാണുന്നത്. സാധാരണക്കാരാനായ ഒരാളായാണ് ഞാന്‍ സംഗീതത്തെ സമീപിക്കുന്നത്. ശബ്ദം എങ്ങനെയാണ് അപ്പ സൂക്ഷിക്കുന്നതെന്നുള്ളത് അപ്പയ്ക്ക് മാത്രമേ അറിയൂ. ആത്മസമര്‍പ്പണമായാണ് അപ്പ പാടാറുള്ളത്. പാട്ടില്‍ മുഴുകി ആസ്വദിച്ച് പാടുന്ന ശൈലിയാണ് തന്റേതെന്നും വിജയ് യേശുദാസ് അഭിമുഖത്തില്‍ പറയുന്നു.

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ദാസേട്ടന് ആശംസ നേർന്ന് ആരാധകരും സിനിമ ലോകവും എത്തിയിട്ടുണ്ട്. തന്റെ പ്രിയഗാനങ്ങൾ ചേർത്തു കൊണ്ടാുള്ള ഗാനാഞ്ജലിയാണ് മോഹൻലാൽ യേശുദാസിന് സമർപ്പിച്ചത്. 'കാൽപ്പാടുകൾ' എന്ന പേരിൽ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മോഹൻലാൽ വീഡിയോ പങ്കുവെച്ചത്. ''സിനിമയിൽ എത്തുന്നതിനു മുന്നേ യേശുദാസിന്റെ ആരാധകൻ ആയിരുന്നുവെന്ന് മോഹൻലാൽ പറയുന്നു. "സംഗീതം എന്നാൽ യേശുദാസ് തന്നെയാണ്, ദാസേട്ടൻ എന്റെ മാനസ ഗുരുവാണ്, അദ്ദേഹത്തിന്റെ കച്ചേരികളുടെ കാസറ്റുകൾ ഞാൻ രഹസ്യമായി കണ്ടു,. അത് അദ്ദേഹത്തെ പോലെ പാടാനോ അനുകരിക്കാനോ അല്ല. ഭരതം, ഹിസ്‌ഹൈനസ്സ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിൽ കച്ചേരി രംഗങ്ങളിൽ അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കച്ചേരികൾ കണ്ടത് ഗുണം ചെയ്തു. അത് നന്നായെന്ന് ആളുകൾ പറയുന്നതിൽ ഞാൻ ദാസേട്ടനോട് കടപ്പെട്ടിരിക്കുന്നു. ആയിരം കൊല്ലങ്ങൾ കഴിഞ്ഞാലും ആ നാദം ഈ അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കും..." മോഹൻലാൽ വീഡിയോയിൽ പറയുന്നുണ്ട്.

  സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുെവ്ച്ച കൊണ്ടാണ് മഞ്ജു ആശം,സ നേർന്നിരിക്കുന്നത് 'പാടുന്നത് യേശുദാസ്..' എന്ന് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് ഇന്ന് 60 വർഷം തികയുന്നു എന്നാണ് താരം പറയുന്നത്. ദാസേട്ടൻ നമ്മുടെയെല്ലാം കാതിൽ എവിടെയോ ഒളിച്ചിരിക്കുന്ന പാട്ടുപെട്ടിയാണ്. ഒരുമാത്രയിൽ അത് പാടിത്തുടങ്ങും. സന്തോഷിക്കുമ്പോൾ, സങ്കടപ്പെടുമ്പോൾ, കിനാവു കാണുമ്പോൾ, വയൽപ്പച്ചയിലൂടെ നടക്കുമ്പോൾ, കടൽത്തിരകളെ തൊടുമ്പോൾ അങ്ങനെയങ്ങനെ എത്രയെത്ര ജീവിതനിമിഷങ്ങളിൽ യേശുദാസ് എന്ന ഗാനഗന്ധർവൻ നമുക്കു വേണ്ടി പാടിക്കൊണ്ടേയിരിക്കുന്നു. എത്രയോ മനുഷ്യർ ദാസേട്ടൻ എന്ന വെൺമേഘത്തിനാപ്പം ആകാശങ്ങൾ താണ്ടുന്നു. പ്രിയ ഗായകാ... ഞങ്ങൾക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക. നിത്യഋതുവായി നിലകൊള്ളുക. കാരണം അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ആദ്യഗാനത്തിൻ്റെ അറുപതാം പിറന്നാൾ ദിനത്തിൽ, ദാസേട്ടന് എല്ലാ ആയുരാരോഗ്യസൗഖ്യവുമുണ്ടാകാൻ പ്രാർഥിക്കുന്നു, മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു.

  Read more about: vijay yesudas yesudas
  English summary
  Singer Vijay Yesudas Opens Up About Father Kj Yesudas As As a Teacher,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X