അഭിനയത്തിലേക്ക് പോകണ്ടയെന്ന് അപ്പ അന്ന് പറഞ്ഞിരുന്നു,തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്

ഗാനഗന്ധർവന്റെ മകനായി എത്തി പിന്നണിഗാനരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പിന്നണി ഗാന രംഗത്ത് 20 വർഷം പൂർത്തിയാക്കുകയാണ് താരമിപ്പോൾ. ഗായകൻ എന്നതിൽ ഉപരി അഭിനേതാവ് കൂടിയാണ് വിജയ്. പാട്ട് പോലെ തന്നെ നടന് അഭിനയവും അത്ര മേൽ പ്രിയപ്പെട്ടതാണ്. ഇപ്പോഴിത സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുത്തപ്പോൾ അച്ഛൻ തനിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് പ്രിയ ഗായകൻ. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടനാവരുതെന്ന് പിതാവ് തന്നെ ഉപദേശിച്ചിരുന്നുവെന്നാണ് വിജയ് പറയുന്നത്.

vijay yesudas

അഭിമുഖത്തിൽ ജീവിതത്തിൽ എന്തെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് അപ്പ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയത്തിലേക്ക് പോകണ്ട, അത് പാട്ടിനെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. ആദ്യമൊക്കെ കേട്ടു. പാട്ടിലൊന്ന് പച്ചപിടിച്ച ശേഷമാണ് മാരിയുടെ ഓഫർ വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമേ ഉള്ളതുകൊണ്ട് അത് ചെയ്തു അദ്ദേഹം പറഞ്ഞു. അഭിനയത്തോടുള്ള താൽപര്യം താരം പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ധനുഷിനോടൊപ്പം മാരി ചെയ്യുമ്പോൾ ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നെന്നും മനോരമ ഓൺലെന് നൽകിയ അഭിമുഖത്തിൽ വിജയ് വ്യക്തമാക്കിരുന്നു. കാരണം അടുത്ത സുഹൃത്തുക്കളായതിനാൽ ധനുഷുമൊത്തുള്ള അഭിനയം ശരിയാകുമോ എന്നൊരു ഭീതി എനിക്കും ധനുഷിനുമുണ്ടായിരുന്നെന്നും വിജയ് പറഞ്ഞിരുന്നു. ചിത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിജയ് യേശുദാസ് വീണ്ടും നായകനായി എത്തുകയാണ് .ബഹുഭാഷ ചിത്രമായ സാൽമൺ ആണ് വിജയ് യുടെ പുതിയ ചിത്രം. ചിത്രത്തിനെ കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചിരുന്നു. നല്ലൊരു കോൺസപ്റ്റിലുള്ള പടമാണ്. നായകന്റേയും സുഹൃത്തുക്കളുടേയും ജീവിതത്തിൽ നടക്കുന്ന സംഭവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം . ഒരു ശതമാനം ചിത്രീകരണം കഴിഞ്ഞു. ഇനി പാട്ടിന്റെ ചിത്കീകരണം ബാക്കിയുണ്ട്. അത് ഇനിയുള്ള പെർമിഷനും കാര്യങ്ങളും പോലെയിരിക്കും അതിന് കാത്തിരിക്കുകയാണെന്നും വിജയ് യേശുദാസ് പറഞ്ഞു.

അഭിനയവും , പാട്ടും മാത്രമല്ല പുതിയൊരു ചുവട് വയ്പ്പു കൂടി വിജയ് നടത്തുകയാണ്. ബിസിനസ് മേഖലയിലേക്കു കൂടി കാലെടുത്തു വയ്ക്കുകയാണ് താരം.വിജയ് യേശുദാസിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഒരു സലൂൺ ആരംഭിക്കുകയാണ്. കൊച്ചി പനമ്പിള്ളി നഗറിലാണ് സംരംഭം ആരംഭിക്കുന്നത്. ബസിനസ്സിലേയ്ക്ക് ചുവട് വയ്ക്കാനുള്ള കാരണവും വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X