വിട്ടു കൊടുക്കാതെ പ്രിയ ഗായകർ, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു 'ചന്ദനമണിചലഞ്ച്'

ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചലഞ്ചുകൾ ദിനം പ്രതി പുറത്തു വരുന്നുണ്ട്. ഇപ്പോഴിത ഗായികർക്ക് എട്ടിന്റെ പണി കൊടുക്കുന്ന മ്യൂസിക്കൽ ചലഞ്ചുകൾ സജീവമാകുകയാണ്. അതിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ഒരു ചലഞ്ചാണ് ചന്ദനമണി ചലഞ്ച്. 2001 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ പ്രജയിലെ സൂപ്പർ ഹിറ്റ് ഗാനമായ 'ചന്ദനമണി' എന്ന് തുടങ്ങുന്ന ഗാനമാണ് ഗായകർ പാടേണ്ടത്. ഈ ഗാനം കൃത്യമായി പാടുകയും വേണം.

 Chandanamani Challenge

ഗായിക സിതാര, ജ്യോത്സന, ഹരിശങ്കർ, ഫൈസൽ റാസി, അർജുൻ കൃഷ്ണ, സിദ്ധാർഥ് എന്നിവരാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത. തെറ്റാതെ ഒറ്റ ശ്വാസത്തിൽ പാടി അവസാനിപ്പിക്കുന്ന എന്നതാണ് ചലഞ്ച് എങ്കിലും അത് മനോഹരമായി തന്നെ ഗായകരെല്ലാം പാടിയിട്ടുമുണ്ട്.

ഇത് ഇത്ര എളുപ്പമായിരുന്നോ പാടാൻ 🤔 'ചന്ദനമണി ചലഞ്ച്'...കിടിലം എന്നല്ലാതെ വേറൊന്നും പറയാനില്ല-ഗായിക സിത്താര ഗാന ആലപിക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ട് സംഗീത സംവിധായകൻ കൈലാസ് മോനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അതിപോലെ ജ്യോത്സനയുടെ ചന്ദനമണി ചലഞ്ചും കൈലസ് മേനോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെയക്കുന്നുണ്ട്.ഈ മനുഷ്യനിൽ നിന്ന് ഇതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലാത്തതിനാൽ യാതൊരു അത്ഭുതവുമില്ല എന്ന് കുറിച്ചു കൊണ്ടാണ് ഹരിശങ്കർ ആലപിച്ച് വീഡിയോ കൈലാസ് മേനോൻ പങ്കുവെച്ചിരിക്കുന്നത്.

പുതു തലമുറയിൽ ഭാവത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഗായകരിൽ ഒരാൾ...ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകൾ പാടുമ്പോൾ ഭാഷയ്ക്കനുസരിച്ചുള്ള ഉച്ചാരണ ശൈലിയും ഭാവ വ്യത്യാസങ്ങളും കൊടുക്കുവാൻ കഴിവുള്ള അപൂർവം ചിലരിൽ ഒരാൾ... പരിചയപ്പെടേണ്ടവർക്കു ഇപ്പോഴാവാം.. ഒരു പക്ഷെ പിന്നെ പിടിച്ചാൽ കിട്ടൂലാ. ഗായികൻ അർജുൻ കൃഷ്ണ്യുടെ ഗാനം പങ്കുവെച്ചു കൊണ്ട് കൈലാസ് മോനോൻ കുറിച്ചിരിക്കുന്നത്. ഗായിക ദമ്പതിമാരായ ശിഖയും റാസിയും ചന്ദന മണി ചല‍ഞ്ചിൽ ഭാഗമായിരുന്നു.

'പതിനഞ്ചു മിനിറ്റിന്റെ പരിശ്രമത്തില്‍ അദ്ഭുതങ്ങള്‍ നടക്കും... പറ്റുന്നവരെല്ലാം ശ്രമിച്ചു നോക്കണം' എന്ന അടിക്കുറിപ്പോടെയാണ് സിദ്ധാര്‍ഥ് വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു സിദ്ധാർഥ് വീഡിയോ പങ്കുവെച്ചത്. നിര്‍ത്താതെ, വാക്കുകള്‍ തെറ്റിക്കാതെ തകര്‍ത്ത് പാടിയിരിക്കുകയാണ് സിദ്ധാര്‍ഥ്. സംഗതി പൊളിച്ചുവെന്ന് ഗായകന്‍ വിജയ് യേശുദാസും വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്.

ചന്ദനമണിയ്ക്ക് പിന്നാലെ മറ്റൊരു ചലഞ്ചും ഗായകർക്കിടയിൽ സജീവമാകുന്നുണ്ട്. എജു ശ്രീകുമാറിന്റെ തന്നെ മറ്റൊരു ഗാനമായ മേഘം എന്ന ചിത്രത്തിലെ വിളക്ക് വെയ്ക്കും വിണ്ണിൽ തൂകിയ സിന്ദൂരം എന്ന ഗാനമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകർന്നിരിക്കുന്നത് . കൈലാസ് മേനോനെ ചലഞ്ച് ചെയ്ത് ഗായകൻ ഹരിശങ്കർ രംഗത്തെത്തിയിട്ടുണ്ട. മോനേ നിന്നെ അടുത്ത റെക്കോഡിങ്ങിന് എടുത്തോളം എന്ന പറഞ്ഞ് ചലഞ്ച് സ്വീകരിച്ചിരിക്കുകയാണ് പ്രിയപ്പെട്ട സംഗീത സംവിധായകൻ.

Read more about: song singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X