ചായക്കടയിലിരുന്ന് സിത്താര കൃഷ്ണകുമാറിന്റെ പാട്ട്, വൈറലായി വീഡിയോ
മലയാളികളുടെ ഒന്നടങ്കം പ്രിയങ്കരിയായ ഗായികമാരില്‍ ഒരാളാണ് സിത്താര കൃഷ്ണകുമാര്‍. റിയാലിറ്റി ഷോയിലൂടെ വന്ന് മുന്‍നിര പിന്നണി ഗായികയായ താരം കൂടിയാണ് സിത്താര. ഗായികയുടെതായി പുറത്തിറങ്ങാറുളള പാട്ടുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ആലാപനത്തിന് പുറമെ രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തില്‍ അഭിനേത്രിയായും സിത്താര എത്തി. അതേസമയം സിത്താര കൃഷ്ണകുമാറിന്റെതായി വന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏറെ മോന്തിയായിട്ടുളെളാരു മധുരമിടാ ചായയില്‍ എന്ന ഗാനം ലോക്ഡൗണ്‍ കാലം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

സിത്താര പാടിയ ഈ പാട്ടിന് തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പെരാരിയാണ് വരികള്‍ എഴുതിയത്. ഈ ചായപ്പാട്ട് പുതിയ ദൃശ്യങ്ങളെല്ലാം ഉള്‍പ്പെടുത്തി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഒരു ചായക്കടയുടെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. സിത്താര തന്നെയാണ് പാട്ട് കമ്പോസ് ചെയ്തിരിക്കുന്നത്. അജയന്‍ ആര്‍എസ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നു. വണ്ടര്‍വാള്‍ മീഡിയ യൂടൂബ് ചാനലിലൂടെയാണ് വീഡിയോ ഇറങ്ങിയത്.
എഡിറ്റിങ് ആല്‍ബി നടരാജ്, ഗിറ്റാര്‍ ലിബോയ് കൃപേഷ്, മഹേഷ് എസ് ആറാണ് ഛായാഗ്രഹണം. പെര്‍കഷന്‍ മിഥുന്‍ പോള്‍, മിക്‌സ് ആന്‍ഡ് മാസ്റ്ററിംഗ് ദീപു ശശിധരന്‍. പാട്ടുകള്‍ക്ക് പുറമെ ടിവി പരിപാടികളില്‍ വിധികര്‍ത്താവായും സിത്താര എത്താറുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. കുമ്പളങ്ങി നൈറ്റ്‌സ് പോലുളള ചിത്രങ്ങള്‍ക്കായി സിത്താര പാടിയ പാട്ടുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മമ്മൂട്ടി ചിത്രത്തിലൂടെ നടിയായും സിത്താര തിളങ്ങി.
സിത്താരയ്‌ക്കൊപ്പം മകള്‍ സാവന്‍ ഋതുവും സോഷ്യല്‍ മീഡിയയിലെ താരമാണ്. നിരവധി ശ്രദ്ധേയ സിനിമകളില്‍ ഗാനം ആലപിച്ച താരം സെല്ലുലോയിഡ് എന്ന ചിത്രത്തിലെ പാട്ടിലൂടെ മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സിത്താര ഗാനങ്ങള്‍ ആലപിച്ചു. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ മിസ്റ്റര്‍ ഫ്രോഡ്, ലൈല ഒ ലൈല, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മിഖായേല്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്, ഉയരെ തുടങ്ങിയ സിനിമകളിലെല്ലാം സിത്താര പാടിയിരുന്നു.


Click it and Unblock the Notifications











