ഭര്‍ത്താവിന് പതിനഞ്ച് വയസ് കൂടുതലുണ്ട്! ഭാര്യ മധുരിമയെ കുറിച്ച് സോനു നീഗം പറയുന്നു
സെലിബ്രിറ്റികളുടെ കുടുംബ ജീവിതം പെട്ടെന്ന് അവസാനിക്കുന്നതാണ് പലപ്പോഴും കാണാറുള്ളത്. സിനിമാ മേഖലയില്‍ പ്രത്യേകിച്ചും ഇത് വാര്‍ത്ത ആവാറുണ്ട്. ബോളിവുഡില്‍ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ വിവാഹമോചന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഇതിനിടെ മനോഹരമായൊരു പ്രണയകഥ പുറത്ത് വന്നിരിക്കുകയാണ്.
പ്രശസ്ത സംഗീതജ്ഞന്‍ സോനു നിഗത്തിന്റെ വിവാഹവും പ്രണയവും സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. സോനു നിഗവും ഭാര്യ മധുരിമയും തമ്മിലുള്ള പ്രണയത്തിനും വിവാഹത്തിനുമിടയില്‍ മനോഹരമായ കഥയുണ്ട്. 1995 ലായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. സോനുവിനെക്കാള്‍ പതിനഞ്ച് വയസിന് ഇളയതായിരുന്നു മധുരിമ.
ഇരുവരും തമ്മിലുള്ള പരിചയം പ്രണയത്തിലായി. ഏറെ നാളുകളായിട്ടുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മധുരിമ ബംഗാളിയും സോനു നിഗം ബ്രാഹ്മിനുമായിരുന്നു. 2002 ഫെബ്രുവരി 15 താരങ്ങള്‍ വിവാഹിതരായി. ഒരു വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചായിരുന്നു തങ്ങളുടെ പ്രണയം ജീവിതകാലം മുഴുവന്‍ ഉണ്ടാവുമെന്ന് താരങ്ങള്‍ വ്യക്തമാക്കിയത്.
Recommended Video

പരമ്പരാഗതമായ ചടങ്ങുകളിലൂടെയായിരുന്നു വിവാഹാഘോഷങ്ങള്‍ നടന്നത്. കുതിരപ്പുറത്ത് കയറിയാണ് സോനു വിവാഹവേദിയിലേക്ക് എത്തിയത്. ശില്‍പ ഷെട്ടി അടക്കം ബോളിവുഡില്‍ നിന്നും നടിമാരും പ്രമുഖരുമെല്ലാം വിവാഹത്തിനെത്തിയിരുന്നു. 2007 ലായിരുന്നു സോനുവിനും മധുരിമയ്ക്കും ഒരു ആണ്‍കുഞ്ഞ്് പിറക്കുന്നത്. നെവാന്‍ എന്നായിരുന്നു മകന് പേരിട്ടത്. താരദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് മകനെന്ന് പലപ്പോഴും പറയാറുണ്ട്.
അതുപോലെ മധുരിമ തനിക്ക് പറ്റിയ ഭാര്യയാണെന്നാണ് സോനു പറയുന്നത്. താന്‍ സംഗീത പരിപാടികളുമായി ബന്ധപ്പെട്ട് യാത്രകളിലായിരിക്കുമ്പോള്‍ തന്റെ കുടുംബത്തെ നല്ലത് പോലെ നോക്കുന്നൊരാളെയായിരുന്നു തനിക്ക് വേണ്ടിയിരുന്നത്. മധുരിമയില്‍ താനത് കണ്ടെത്തി. നെവാനെ സംരക്ഷിക്കുന്നതും അതുപോലെയായിരുന്നു. അതേ സമയം ഭര്‍ത്താവാണ് തന്റെ പ്രചോദനമെന്നാണ് മധുരിമ പറയുന്നത്. അദ്ദേഹത്തിന്റെ കരിയറും വിജയങ്ങളും കാണുമ്പോള്‍ അദ്ദേഹത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് പ്രചോദനം ലഭിക്കാറുണ്ടെന്നും മധുരിമ പറയുന്നു.
അങ്ങനെയാണ് പുരുഷന്മാരുടെ സാധാനങ്ങള്‍ വില്‍ക്കുന്ന ഒരു ബ്രാന്‍ഡ് ആരംഭിക്കാന്‍ മധുരിമയ്ക്ക് സാധിച്ചു. മധുരിമ നീഗം എന്നായിരുന്നു ഇതിന് പേരിട്ടത്. സോനു സംഗീത കച്ചേരികള്‍ക്ക് ധരിക്കുന്ന പല വസ്ത്രങ്ങള്‍ക്ക് പിന്നിലും മധുരിമയുടെ കൈയുണ്ടാവും. തന്റെ ഭര്‍ത്താവ് നല്ലൊരു മനുഷ്യനാണ്. മികച്ചൊരു പിതാവ് കൂടിയാണ്. ക്രീയേറ്റീവായി ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ്. ആഴത്തില്‍ ചിന്തിക്കുന്ന ആളാണ് അദ്ദേഹം. അതിനാല്‍ സോനു ചെയ്യുന്ന ഓരോ കാര്യങ്ങളിലും സ്വന്തമാക്കുന്ന നേട്ടങ്ങളും വലുതാണ്.


Click it and Unblock the Notifications











