'എന്നാലും മത്തായിച്ചാ... നിങ്ങൾക്കീ ഗതി വന്നല്ലോ'; സൗബിന്റെ ശബ്ദത്തിൽ ട്രാൻസിലെ ഗാനം
ഫഹദ് ഫാസിൽ നസ്രിയ താരജോഡികൾ ഒരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്ന ചിത്രമാണ് ട്രാൻസ്. കാത്തിരിപ്പിനൊടുവിൽ ചിത്രം ഫെബ്രുവരി 20 ന് തിയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിത ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. മത്തായിച്ചാ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. നടൻ സൗബിൻ ഷാഹിറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗബിൻ ആദ്യമായി പാടുന്ന ഗാനമാണിത്.

വിനായക് ശശികുമാറും ബ്ലേസും ചേര്‍ന്ന് എഴുതിയിരിക്കുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജാക്സണ്‍ വിജയനാണ്. സൗബിന്‍ ഷാഹിറും ബ്ലേസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ നസ്രിയ എന്നിവർക്കൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സംവിധായകൻ ഗൗതം മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, പറവ എന്നീ ചിത്രങ്ങൾക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രമാണ് ട്രാൻസ്. ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.അമല്‍ നീരദാണ് ഛായഗ്രാഹണം നിർവഹിക്കുന്നത്. ശബ്ദ മിശ്രണം റസൂൽ പൂക്കുട്ടി.


Click it and Unblock the Notifications











