twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എസ്പിബിയെന്ന പാഠപുസ്തകത്തിന് വിട, 16 പ്രാവശ്യം ഇളയനിലാ പാടി, മനസ്സ് പറയും പോലെ ജീവിച്ചു

    |

    സിനിമാരംഗത്തെ വേദനയിലാഴ്ത്തി മറ്റൊരു വിയോഗം കൂടി. ആസ്വാദക ഹൃദയത്തെ കുളിര്‍മഴ പെയ്യിപ്പിച്ച ഗാനങ്ങള്‍ ബാക്കിയാക്കി എസ്പി ബാലസുബ്രഹ്മണ്യം യാത്രയായി. പ്രിയഗായകന്റെ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് വിയോഗവാര്‍ത്ത എത്തിയത്. കമല്‍ഹാസനുള്‍പ്പടെ നിരവധി പേരായിരുന്നു ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചത്. കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നായിരുന്നു എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗായകന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു മരണം സ്ഥിരീകരിച്ചത്.

    പ്രിയഗായകന്‍ ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് ആരാധകര്‍. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് എസ്പിബിക്ക് ആദരാഞ്ജലി അറിയിച്ചെത്തിയിട്ടുള്ളത്. സംഗീത പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമാണ് പ്രിയഗായകന്റെ വിയോഗം. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നിലയ്ക്കാത്ത പ്രാര്‍ത്ഥനകളായിരുന്നു എല്ലാവരും നടത്തിയത്. തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു തുടക്കത്തില്‍ ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അതീവ ഗുരുതരാവസ്ഥയിലാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

    16 ഇന്ത്യന്‍ ഭാഷകളിലായി 40,000 ല്‍ അധികം ഗാനങ്ങളാണ് എസ്പിബിയുടേതായി പുറത്തുവന്നത്. ഒരു ദിവസം ഏറ്റവും കൂടുതല്‍ ഗാനം ആലപിച്ച് റെക്കോര്‍ഡ് ചെയ്തതിന്റെ റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തമാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലുമെല്ലാമായി പാടിയ ഗാനങ്ങളിലൂടെ അദ്ദേഹം ഇനിയും ജീവിക്കുമെന്നതില്‍ സംശയമില്ല. ബാലുവിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. ആരാധകരാവട്ടെ പ്രിയഗായകന്റെ പാട്ടുകളെക്കുറിച്ച് വാചാലരായെത്തിക്കൊണ്ടിരിക്കുകയാണ്.

    SPB

    പ്രത്യേകിച്ച് ചിട്ടകളൊന്നുമില്ലാതെ മനസ്സ് പറയുന്നത് പോലെ ജീവിക്കുന്നയാളാണ് താനെന്ന് എസ്പിബി അടുത്തിടെ പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ പരിഗണനകളൊന്നും അദ്ദേഹം തന്റെ തൊണ്ടയ്ക്ക് നല്‍കിയിരുന്നില്ല. ഐസ്‌ക്രീമും തണുത്ത ഭക്ഷണങ്ങളുമെല്ലാം എസ്പിബി കഴിക്കാഫുണ്ടായിരുന്നു. നിര്‍ത്താതെ പുകവലിക്കുന്ന ശീലവുമുണ്ടായിരുന്നു അദ്ദേഹത്തിന്. ഈ ശീലം ആരോഗ്യത്തെ ബാധിച്ച് തുടങ്ങിയതോടെയായിരുന്നു ഒഴിവാക്കിയത്. വോക്കല്‍ കോഡിന് 2 തവണ ശസ്ത്രക്രിയ നടത്തിയിരുന്നു. മരുന്നുകള്‍ തുടര്‍ക്കഥയായി മാറിയപ്പോഴും അദ്ദേഹം തളര്‍ന്നിരുന്നില്ല.

    Recommended Video

    കോവിഡിനോട് പൊരുതി തോറ്റ് SPB വിട | FilmiBeat Malayalam

    തനിക്കൊപ്പമുള്ള യേശുദാസിന് അദ്ദേഹം പാദുകപൂജ ചെയ്തിരുന്നു മുന്‍പ്. കാണുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വന്ദിക്കുന്ന ശീലവുമുണ്ടായിരുന്നു എസ്പിബിക്ക്. സംഗീതത്തിന്റെ സന്നിധിയായാണ് യേശുദാസിനെ എസ്പിബി വിശേഷിപ്പിച്ചത്. പറഞ്ഞ സമയത്ത് തന്നെ റെക്കോര്‍ഡിംഗിന് എത്തുന്ന ശീലക്കാരന്‍ കൂടിയാണ് എസ്പിബി. അദ്ദേഹത്തിന്റെ പെര്‍ഫെക്ഷനും ഡെഡിക്കേഷനും യുവതലമുറ കണ്ട് പഠിക്കേണ്ടത് തന്നെയാണ്. ഇളയനിലാ എന്ന ഗാനം 16 തവണയായിരുന്നു അദ്ദേഹം ആലപിച്ചത്. ഗായകന്‍ മാത്രമല്ല സംഗീത പ്രതിഭകള്‍ക്കൊരു പാഠപുസ്തകം കൂടിയാണ് എസ്പിബി.

    English summary
    SP Balasubrahmanyam 's dedication to music becomes a lesson
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X