എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി മകന്‍, അദ്ദേഹം ചികിത്സയോട് പ്രതികരിക്കുന്നു

By Prashant V R

കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മകന്‍ എസ്പി ചരണ്‍. ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ചരണ്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു. അതേസമയം ചെന്നൈ എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികില്‍സയില്‍ തുടരുന്നത്.

spb-spcharan

ഓഗസ്റ്റ് അഞ്ചിനായിരുന്നു കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എസ്ബിബിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകളുമായി സിനിമാ ലോകവും ആരാധകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇളയരാജ, ഏആര്‍ റഹ്മാന്‍, കെജെ യേശുദാസ്, കെഎസ് ചിത്ര തുടങ്ങിയവരുള്‍പ്പെട്ട സംഗീതജ്ഞരും ഇതിഹാസ ഗായകനുവേണ്ടി പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നു. എസ്പിബിയുടെ ആരോഗ്യവിവരങ്ങള്‍ മകന്‍ ചരണ്‍ തന്നെ എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Recommended Video

Latest Still Of Prithviraj Sukumaran And Dulquer Salmaan With Mohanlal

അതേസമയം എസ്പിബി ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. അദ്ദേഹം ബോധരഹിതമായ അവസ്ഥയില്‍ നിന്നും 90ശതമാനവും പുറത്തുകടന്നതായി ചരണ്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. തമിഴ്‌നാട്ടിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമെല്ലാം അദ്ദേഹത്തിന് ആരാധകരുളളത് കൊണ്ടാണ് താന്‍ സന്ദേശങ്ങള്‍ തമിഴിന് പകരം ഇംഗ്ലീഷില്‍ പറയുന്നതെന്നും വീഡിയോയില്‍ ചരണ്‍ പറഞ്ഞു. നേരത്തെ ഐസിയുവില്‍ കയറി അച്ഛനെ കണ്ടെന്നും അദ്ദേഹം തന്നെ തിരിച്ചറിഞ്ഞെന്നും മറ്റൊരു വീഡിയോ സന്ദേശത്തില്‍ ചരണ്‍ പറഞ്ഞിരുന്നു.

രണ്ട് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഇവരുടെ കൂടിക്കാഴ്ച. തിരിച്ചുവരവിന്റെ പാതയിലാണ് അദ്ദേഹമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കാണുമ്പോള്‍ അദ്ദേഹം ഉണര്‍ന്നിരിക്കുകയായിരുന്നു. എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്ന കാര്യം ഞാന്‍ അച്ഛനെ അറിയിച്ചു. ആംഗ്യഭാഷയിലൂടെ അദ്ദേഹവും തിരിച്ച് വിശേഷങ്ങള്‍ തിരക്കി. എന്നോട് സുഖമായിരിക്കുന്നുവോ, അമ്മ സുഖമായിരിക്കുന്നുവോ എന്നെല്ലാം അന്വേഷിച്ചു. സംഗീതം കേള്‍ക്കുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. എല്ലാവരും അദ്ദേഹത്തിന് വേണ്ടിയുളള പ്രാര്‍ത്ഥനകള്‍ തുടരണമെന്നും വീഡിയോ സന്ദേശത്തില്‍ ചരണ്‍ പറഞ്ഞിരുന്നു.

മുന്‍പ് ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും കുടുംബാംഗങ്ങളുമായുളള സമ്പര്‍ക്കം ഒഴിവാക്കാന്‍ എസ്പിബി സ്വന്തം തീരുമാന പ്രകാരം ആശുപത്രിയില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 13 രാത്രി മുതലാണ് ആദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. എസ്പിബിക്ക് വേണ്ടി പ്രാര്‍ത്ഥനകളുമായി നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുളള താരങ്ങളും എത്തിയിരുന്നു. 'സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ അവസ്ഥയിലേക്ക് മടക്കികൊണ്ടുവരട്ടെ. കാലാതിവര്‍ത്തിയായ ഒട്ടേറെ ഗാനങ്ങളും സംഗീത പരിപാടികളും ഇനിയും നമുക്ക് ലഭിക്കട്ടെ എന്നുമായിരുന്നു' മമ്മൂട്ടി കുറിച്ചത്.

Read more about: music tamil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X