എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊറോണ ഫലം നെഗറ്റീവായെന്ന് റിപ്പോർട്ട്! വാർത്ത തെറ്റാണെന്ന് പറഞ്ഞ് മകന്‍

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകളിലായിരുന്നു ആരാധകരും സഹപ്രവര്‍ത്തകരും ബന്ധുക്കളുമെല്ലാം. കൊവിഡ് പോസിറ്റീവായി ആശുപത്രിയിലെത്തിയ എസ്പിബി താന്‍ ആരോഗ്യവാനാണെന്നും കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞെങ്കിലും പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്റില്‍ കഴിഞ്ഞിരുന്ന ഗായകൻ്റെ ആരോഗ്യം സുഖമായി വരുന്നുവെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. അതേ സമയം എസ്പിബിയുടെ കൊറോണ നെഗറ്റീവ് ആയെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്പി ചരണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയെന്ന് അറിയിച്ച് എത്തിയെന്ന തരത്തിൽ നിഖില്‍ മുരുകനാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നാണ് ചരൺ പറയുന്നത്. ട്വിറ്ററിലൂടെ പുതിയൊരു വീഡിയോ പുറത്ത് വിട്ടാണ് താരപുത്രൻ എത്തിയിരിക്കുന്നത്. ഇന്ന് എന്റെ പിതാവിന് കൊറോണ നെഗറ്റീവായെന്ന് തെറ്റായ വാർത്ത പ്രചരിച്ചു. ഇപ്പോള്‍ അദ്ദേഹത്തിൻ്റെ ആരോഗ്യം കുഴപ്പമില്ലാതെ തുടരുകയാണ്. അദ്ദേഹത്തിന്റെ കൊറോണ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെന്ന് പറയുന്നത് തെറ്റാണ്. ഇപ്പോളും വെൻ്റിലേറ്ററിൻ്റെ സഹായത്തിലാണ് അദ്ദേഹമുള്ളത്. ദയവ് ചെയ്ത് ആരും ഗോസിപ്പുകളൊന്നും ഈ സമയത്ത് പ്രചരിപ്പിക്കരുതെന്നും ചരൺ ആവശ്യപ്പെടുകയാണ്.

s-p-balasubrahmanyam

ആഗസ്റ്റ് അഞ്ചിനായിരുന്നു കൊവിഡ് 19 ന്റെ ലക്ഷണങ്ങളുമായി എസ്പി ബാലസുബ്രഹ്മണ്യത്തെ എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് പതിമൂന്നിന് രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. വിദഗ്ധ മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിശോധിച്ചിരുന്നു. പിന്നാലെ ഐസിയുവില്‍ പ്രവശിപ്പിച്ചു.

പിന്നാലെ ഗായകന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നു ആയിരുന്നു ആദ്യം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഒരു ആഴ്ചയോളം ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ തെന്നിന്ത്യയൊട്ടാകെ എസ്പിബിയുടെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ആരാധകരുടെ പ്രാര്‍ഥനകള്‍ക്ക് ഫലം കണ്ടു എന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

ഫേസ്ബുക്കിലൂടെ ലൈവിലെത്തിയാണ് തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന കാര്യം എസ്പിബി പുറംലോകത്തെ അറിയിച്ചത്. വൈറസിന്റെ വളരെ കുറച്ച് സാന്നിധ്യം മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളു. ചികിത്സ തുടങ്ങിയെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ഡഡ് ചെയ്യാന്‍ സാധിക്കുമെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ അധികം വൈകാതെ എസ്പിബിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഗായകൻ്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

ചരൺ പങ്കുവെച്ച വീഡിയോ കാണാം

Read more about: song
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X