twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിക്കറ്റും അഭിനയവും ഡാന്‍സും മാത്രമല്ല; പുതിയ ചുവട് വയ്പ്പുമായി ശ്രീശാന്ത്...

    |

    അഭിനയവും ഡാന്‍സ് നമ്പറുകളുമായി ബിഗ്സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയില്‍ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ ചുവട് വെയ്പ്പ്. എന്‍ എന്‍ ജി ഫിലിംസിനു വേണ്ടി നിരുപ് ഗുപ്ത നിര്‍മ്മിച്ച് പാലൂരാന്‍ സംവിധാനം ചെയ്യുന്ന ' ഐറ്റം നമ്പര്‍ വണ്‍ ' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റര്‍ ശ്രീശാന്ത്പിന്നണി ഗായകനാകുന്നത്. ചിത്രത്തിലൊരു കേന്ദ്ര കഥാപാത്രത്തെയും ശ്രീശാന്ത് അവതരിപ്പിക്കുന്നുണ്ട്.

    'ആളുകള്‍ ഇഷ്ടപ്പെടുന്ന, വൈറലാകാന്‍ സാധ്യതയുള്ള പാട്ടാണ്. ഡാന്‍സ് ഓറിയന്റഡ് എന്റര്‍ടെയ്‌നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തില്‍ കോമഡി ഫ്‌ലേവറുള്ള കഥാപാത്രമാണ് തന്റേതെ'ന്നും കൊച്ചിയില്‍ നടന്ന റെക്കോര്‍ഡിംഗ് വേളയില്‍ തികഞ്ഞ ആഹ്‌ളാദത്തോടെ ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

    ഇത്തവണ അപര്‍ണ്ണ കൂടെയില്ല; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ജീവഇത്തവണ അപര്‍ണ്ണ കൂടെയില്ല; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ജീവ

    sreesanth

    വിരമിക്കലിനു ശേഷമുള്ള നല്ല അവസരമായി കണ്ടാണ് ഐറ്റം നമ്പര്‍ വണ്ണില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീശാന്ത് അന്ന് പറഞ്ഞിരുന്നു.സ്വന്തം നാട്ടില്‍ തന്നെ തന്റെ ആദ്യത്തെ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചതു ഭാഗ്യമാണ്. മറ്റു റെക്കോര്‍ഡിങ്ങുകള്‍ മുംബൈയിലായിരുന്നു. ഇതൊരു എളുപ്പമുള്ള, ആളുകള്‍ ഇഷ്ടപ്പെടുന്ന, വൈറലാകാന്‍ സാധ്യതയുള്ള പാട്ടാണ്. ഡാന്‍സ് ഓറിയന്റഡ് എന്റര്‍ടെയിനര്‍ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തില്‍ കോമഡി ഫ്‌ലേവറുള്ള കഥാപാത്രമാണ് തന്റേതെന്നും ശ്രീശാന്ത് പറഞ്ഞു.

    'എല്ലാവരും കാര്യങ്ങളൊക്കെ അറിയട്ടെ', ധന്യക്കെതിരെ നടക്കുന്നതിനെ കുറിച്ച് ജോണ്‍, ഇത് ലൈസന്‍സല്ല'എല്ലാവരും കാര്യങ്ങളൊക്കെ അറിയട്ടെ', ധന്യക്കെതിരെ നടക്കുന്നതിനെ കുറിച്ച് ജോണ്‍, ഇത് ലൈസന്‍സല്ല

    സജീവ് മംഗലത്താണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഐറ്റം പാട്ടിനുവേണ്ടി , ലോകത്താകമാനം ലക്ഷകണക്കിന് ആരാധകരുള്ള സണ്ണി ലിയോണിയുടെ നൃത്തച്ചുവടുകള്‍ ചിത്രത്തിന്റെ എടുത്തു പറയാവുന്ന സവിശേഷതകളിലൊന്നാണ്. ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഐറ്റം നമ്പര്‍ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ പി ആര്‍ഓ അജയ് തുണ്ടത്തില്‍ .

    കേരള രഞ്ജി ടീമില്‍ തിരികെയെത്തിയ ശ്രീശാന്ത് കഴിഞ്ഞ മാര്‍ച്ചിലാണു വിരമിച്ചത്. ഐപിഎല്‍ വാതുവയ്പ്പു വിവാദവുമായി ബന്ധപ്പെട്ട വിലക്കുകള്‍ക്കുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന് അധികം വൈകും മുന്‍പാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ച് ഞെട്ടിച്ചത്. 2007ലെ ട്വന്റി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

    Read more about: sreesanth
    English summary
    Sreesanth to Debute In Play back Singer In Bollywood,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X