മനസ് കൊണ്ട് ഞാന്‍ വിവാഹിതനാണ്! അവള്‍ എവിടെയോ സുഖമായി ജീവിക്കുന്നു, ഫാത്തിമ എഴുതിയ താജുദ്ദീന്‍
ഒരു കാലത്ത് യുവാക്കളുടെ ഹൃദയം നിറച്ച ആല്‍ബം ഗാനങ്ങള്‍ ഒരുപാടാണ്. പ്രണയവും വിരഹവുമെല്ലാം കൂടി കലര്‍ന്ന് പാട്ടുകളൊരുക്കിയ താരങ്ങളില്‍ ഒരാളായിരുന്നു താജുദ്ദീന്‍ വടകര. 'നെഞ്ചിനുള്ളില്‍ നീയാണ്... കണ്ണിന്‍ മുന്നില്‍ നീയാണ്, കണ്ണടച്ചാല്‍ നീയാണ് ഫാത്തിമാ'.... എന്ന തുടങ്ങുന്ന പാട്ട് കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല.
അത്രയധികം പേരുടെ മനം കവര്‍ന്ന പാട്ടുകളിലൊന്നായിരുന്നത്. ഫാത്തിമയുടെ കല്യാണ ദിവസം പാട്ടുമായിട്ടെത്തിയ താജുദ്ദീനെ ആരും മറക്കില്ല. ഖല്‍ബാണ് ഫാത്തിമ എന്ന ഈ ആല്‍ബത്തിലെ ഓരോ പാട്ടിലും തന്റെ ജീവിതവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നുണ്ടെന്ന് പറയുകയാണ് താജുദ്ദീനിപ്പോള്‍. മനോരമ ന്യൂസ് ഒരുക്കിയ പ്രത്യേക പരിപാടിയിലാണ് തന്റെ പാട്ടുകളെ കുറിച്ചും അതിലെ പ്രണയത്തെ കുറിച്ചും താരം മനസ് തുറന്നത്.

'ഖല്‍ബാണ് ഫാത്തിമ എന്ന സംഗീത ആല്‍ബത്തിലെ ഓരോ പാട്ടിലും എന്റെ ജീവിതവും പ്രണയവും വിരഹവുമൊക്കെയുണ്ട്. ആത്മാംശം ഉള്ളത് കൊണ്ടാകാം ജനങ്ങള്‍ക്ക് അവയെല്ലാം ഇത്രയധികം ഇഷ്ടമായത്. അന്നത്തെ ജീവിതത്തിന്റെ പല ഭാഗങ്ങളാണ് ആ പാട്ടുകളിലുള്ളത്. ഖല്‍ബാണ് ഫാത്തിമ പുറത്തിറങ്ങുന്ന സമയത്ത് എന്റെ ജീവിതത്തിലും ഒരു ഫാത്തിമ ഉണ്ടായിരുന്നു.
ഞങ്ങള്‍ രണ്ട് പേരും രണ്ട് മതത്തില്‍പ്പെട്ട ആളുകളായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞങ്ങള്‍ പിരിഞ്ഞു. ഇപ്പോള്‍ അവള്‍ എവിടെയോ സുഖമായി ജീവിക്കുന്നു. അവളോടുള്ള സ്‌നേഹം പൂര്‍ണമായും ഞാന്‍ മനസില്‍ നിന്നും ഒഴിവാക്കി. മറ്റൊരു സ്ത്രീയോട് നീതി പുലര്‍ത്താനാകുമോ സ്‌നേഹിക്കാനാകുമോ എന്ന സംശയമുള്ളത് കൊണ്ട് ഇപ്പോഴും വിവാഹം കഴിക്കാത്തത്.

ഒരുമിച്ച് താമസിക്കാനും ഭക്ഷണം പാകം ചെയ്ത് തരാനും വീട്ടുകാര്‍ക്കൊപ്പം നില്‍ക്കാനുമായി മാത്രം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പാടില്ല. അവളെ എനിക്ക് സ്‌നേഹിക്കാന്‍ സാധിക്കണം. അല്ലാത്തപക്ഷം ഞാന്‍ അത് അവളോട് ചെയ്യുന്ന നീതി കേടായിരിക്കും. ജീവിതം ഒരിക്കലും അഡ്ജസ്റ്റ്‌മെന്റ് ആകരുത്. അത് ഒരു സമര്‍പ്പണമായിരിക്കണം.
ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍ എന്നെ സ്‌നേഹിക്കുന്ന ഒരാള്‍ ജീവിതത്തില്‍ ഉണ്ട്. അവരില്‍ നിന്ന് എനിക്കൊരുപാട് സ്‌നേഹം ലഭിക്കുന്നു. വിവാഹം ഒരു ചടങ്ങായി നടത്തിയിട്ടില്ല എന്ന് മാത്രമേയുള്ളു. മനസ് കൊണ്ട് ഞാന്‍ വിവാഹിതന്‍ തന്നെ. എന്നും ജീവിതത്തില്‍ അത് മാത്രം മതി എനിക്ക്. മതപരമായ ചടങ്ങിലൂടെ വിവാഹിതരായിട്ടില്ലെങ്കിലും മനസ് കൊണ്ട് അവരാണ് എന്റെ പങ്കാളി. ജീവിതകാലം മുഴുവന്‍ ആ സ്‌നേഹം മതി എന്നും' താജുദ്ദീന്‍ പറയുന്നു.


Click it and Unblock the Notifications