For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് തൊട്ടുമുന്‍പുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് നേഹയും റോഹനും, ആ പ്രണയം പൂവണിയുന്നു

  |

  കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വിവാഹങ്ങള്‍ നടക്കുന്നുണ്ട്. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ നിരവധി പേരാണ് അടുത്തിടെ കുടുംബ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അധികം ആഡംബരളങ്ങളൊന്നുമില്ലാതെ ലളിതമായാണ് ചടങ്ങുകള്‍ നടത്തുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി വളരെ കുറച്ച് പേരാണ് വിവാഹങ്ങളില്‍ സംബന്ധിക്കുന്നത്. ബോളിവുഡില്‍ വീണ്ടുമൊരു വിവാഹം നടക്കുകയാണ് ഇപ്പോള്‍. അടുത്തിടെയായിരുന്നു നേഹ കക്കര്‍ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

  മനോഹരമായ അനുഭവമെന്ന് മഞ്ജു വാര്യര്‍, ഐശ്വര്യ റായ്ക്കൊപ്പമുള്ള യാത്രകള്‍ ഇന്നും ഓര്‍ത്തിരിക്കുന്നു

  ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ ജഡ്ജും ഗായികയുമായ നേന കക്കര്‍ ഗായകനായ റോഹന്‍ പ്രീത് സിംഗിനെയാണ് വിവാഹം ചെയ്യുന്നത്. നേഹയെപ്പോലെ തന്നെ റോഹനും റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ വെച്ചാണ് ഇവരുടെ വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങിന്‍രെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും ഹല്‍ദി ആഘോഷത്തില്‍ പങ്കെടുത്തത്. അടുത്തിടെയായിരുന്നു നേഹ തന്റെ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

  സിദ്ദിഖിന് തിരക്കായത് കൃഷ്ണകുമാറിന് അനുഗ്രഹമായി, സ്ത്രീ സീരിയലിനെക്കുറിച്ച് പറഞ്ഞ് കൃഷ്ണകുമാര്‍

  വിവാഹനിശ്ചയ ചടങ്ങിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. നേഹയും റോഹനും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിനിടയിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇരുവരുടേയും കുടുംബാംഗങ്ങളായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷമായി സിഖ് മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

  Neha Kakkar

  സോഷ്യല്‍ മീഡിയയില്‍ സജീവമായ നേഹയം റോഹനും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ആദ്യ കാഴ്ചയില്‍ത്തന്നെ നേഹയുടെ പുഞ്ചിരി ഹൃദയത്തിലേക്ക് കയറിയിരുന്നുവെന്നും അതാണ് തന്നെ കൂടുതല്‍ കരുത്തനാക്കിയതെന്നുമായിരുന്നു റോഹന്‍ കുറിച്ചത്. നേഹയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. നിന്റെ എല്ലാ വേദനകളും ഞാനെടുത്ത് എന്നും നിന്നെ സന്തോഷവതിയാക്കുമെന്നും റോഹന്‍ നേഹയോട് പറഞ്ഞിരുന്നു.

  പൂര്‍ണിമയെ ഓര്‍ക്കുമ്പോള്‍ പാടുന്ന പാട്ടിനെക്കുറിച്ച് ഇന്ദ്രജിത്ത്, മക്കളോട് ഇടപെടുന്നത് ഇങ്ങനെയാണ്

  Pooja Jayaram Interview | FilmiBeat Malayalam

  റിയാലിറ്റി ഷോയിലൂടെയായിരുന്നു നേഹയുടെ കരിയര്‍ തുടങ്ങിയത്. ഇന്ത്യന്‍ ഐഡലില്‍ നിന്നും തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും പിന്നീട് ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു താരം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരം ഗായികയായി മുന്നേറുകയായിരുന്നു. പില്‍ക്കാലത്ത് അതേ ഷോയിലെ ജഡ്ജായും നേഹ എത്തിയിരുന്നു.

  Read more about: song marriage
  English summary
  The moment before marriage, Neha Kakkar and Rohan Preet Singh's haldi photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X