എന്റെ സംഗീതത്തെ അവർ കൊന്നുകളഞ്ഞു, തുറന്ന് പറഞ്ഞ് എആർ റഹ്മാൻ

റീമിക്സുകളോടുളള അനിഷ്ടം വെളിപ്പെടുത്തി സംഗീത സംവിധായകൻ എആർ റഹ്മാൻ. ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. റിമിക്സിലൂടെ തന്റെ പ്രിയപ്പെട്ട ഒരു ഗാനത്തെ അവർ കൊന്നു കളഞ്ഞെന്നും സംഗീത ചക്രവർത്തി പറഞ്ഞു.

 rahman

റീമിക്‌സുകള്‍ ഒരിക്കലും യഥാര്‍ത്ഥ സംഗീതമല്ല. എന്നാൽ റീമിക്‌സുകളെ തെറ്റായ രീതി എന്നൊന്നും വിമര്‍ശിക്കാനുമാവില്ല. എങ്കിലും മില്യണ്‍ കണക്കിന് ആളുകള്‍ തുടര്‍ച്ചയായി ഇതു തന്നെ ചെയ്യുമ്പോള്‍ ആവര്‍ത്തനവിരസത അനുഭവപ്പെടുന്നു. ജാവേദ് അക്തര്‍ സാബ് എഴുതിയ എനിക്ക് ഏറ്റവും പ്രീയപ്പെട്ട എന്റെ ഗാനമാണ് 'ഈശ്വര്‍ അള്ളാ'. ഇതിന്റെ റീമിക്‌സ് ചെയ്ത് അവര്‍ അതിലെ സംഗീതത്തെ കൊന്നുകളഞ്ഞു. നശിപ്പിച്ച് കളഞ്ഞെന്ന് തന്നെ പറയാം. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വലിയ അധ്വാനങ്ങള്‍ക്ക് ഒടുവിലാണ് ഓരോ കമ്പോസറും അദ്ദേഹത്തിന്റെ ഗാനം പുറത്തിറക്കുന്നത്. വരികള്‍ എഴുതുന്നവര്‍, അതിൽ അഭിനയിക്കുന്നവര്‍ അങ്ങനെ ഒരുപാട് പേരുടെ അധ്വാനമുണ്ടാകും ഓരോ പാട്ടിന് പിന്നിലും. ആ പരിശുദ്ധമായ സംഗീതത്തെയാണ് റീമിക്‌സുകളിലൂടെ ഇല്ലാതാക്കുന്നത്. ചിലപ്പോഴൊക്കെ യഥാര്‍ത്ഥ സംഗീത സംവിധായകന്റെ പേരുപോലും അവര്‍ ക്രെഡിറ്റ് ആയി നല്‍കാറില്ല. അത് അത്ര നല്ല കാര്യമായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Read more about: ar rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X