Just In
- 1 hr ago
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
- 1 hr ago
ഒടുവില്‍ സുമംഗലിഭഃവ സീരിയലും അവസാനിക്കുന്നു; ക്ലൈമാക്സ് എപ്പിസോഡിന് ദിവസങ്ങള്‍ മാത്രമെന്ന് സോനു
- 2 hrs ago
മമ്മൂട്ടിയോടും ദിലീപിനോടുമുള്ള ആത്മബന്ധം; കാവ്യ മാധവനും മഞ്ജു വാര്യരുമാണ് പ്രിയപ്പെട്ട നടിമാരെന്ന് പൊന്നമ്മ
- 2 hrs ago
ഡാന്‍സ് കളിച്ചത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണെന്ന് പറഞ്ഞവരുണ്ട്, വെളിപ്പെടുത്തി പാര്‍വ്വതി കൃഷ്ണ
Don't Miss!
- Finance
കെഎസ്ഐഡി ഇൻവെസ്റ്റ്മെന്റ് സോൺ;17 കോടി ചെലവിൽ പുതിയ ഡിസൈൻ ഫാക്ടറി സജ്ജം
- News
കൊവിഡില്‍ ജാഗ്രത, ദുബായില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി റദ്ദാക്കി, കര്‍ക്കശ നടപടി!!
- Sports
ISL 2020-21: ഡേവിഡ് വില്യംസ് രക്ഷകനായി; ചെന്നൈയ്ക്കെതിരെ അവസാന നിമിഷം ജയിച്ച് എടികെ
- Automobiles
കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്; കാരണം ഇതാണ്
- Lifestyle
എണ്ണ എത്ര നാള് വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം, പൊടിക്കൈ ഇതാ
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അടിനെഞ്ചൈ താക്കുറെ, തരംഗമായി ടിക്ക് ടോക്ക് താരം ഉണ്ണി ലാലുവിന്റെ മ്യൂസിക്ക് വീഡിയോ
ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ഉണ്ണി ലാലു. നീ, നീലക്കല്‍ മൂക്കൂത്തി പോലുളള മ്യൂസിക്കല്‍ ആല്‍ബങ്ങളും നടന്റെതായി മുന്‍പ് തരംഗമായിരുന്നു. ഇപ്പോഴിതാ ഉണ്ണിയുടെതായി പുറത്തിറങ്ങിയ പുതിയ മ്യൂസിക്ക് വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അടി നെഞ്ചൈ താക്കുറെ എന്ന പേരില്‍ പുറത്തിറങ്ങിയ തമിഴ് മ്യൂസിക്ക് വീഡിയോ ആണ് യൂടൂബില്‍ മികച്ച സ്വീകാര്യത നേടി മുന്നേറുന്നത്.
സിനിമാ സ്വപ്നവുമായി നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ആല്‍ബത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. തരംഗം, സ്റ്റൈല്‍ തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അക്ഷയ് അശോകാണ് വീഡിയോ സംവിധാനം ചെയ്തത്. അക്ഷയുടെ തന്നെ സംവിധാനത്തിലാണ് മുന്‍പ് നീ, നീലക്കല്‍ മൂക്കുത്തി തുടങ്ങിയ വീഡിയോകളും ഒരുങ്ങിയത്. ഇതുവരെ രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ് അടി നെഞ്ചൈ താക്കുറെ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.
ത്രീ ഇഡിയറ്റ്സ് മീഡിയ യൂടൂബ് ചാനലിലാണ് വീഡിയോ വന്നത്. ഗോകുല്‍ ശ്രീകണ്ഠന്റെ സംഗീതത്തില്‍ ജിമ്മി ഫ്രാന്‍സിസ്, ശ്രുതി ശിവദാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ആലാപനം. ജിബിന്‍ കൃഷ്ണയാണ് വരികള്‍ എഴുതിയത്. പുതുമുഖമായ അശ്വതിയാണ് മ്യൂസിക്ക് വീഡിയോയില്‍ ഉണ്ണി ലാലുവിന്റെ നായിക. വിഷ്ണു വിആര്‍ ഛായാഗ്രഹണവും ദിലിപ് ഡെന്നീസ് എഡിറ്റിങ്ങും ചെയ്തിരിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍ ആഷ്ലി ഐസക്ക് എബ്രഹാം, റഫീക്ക് അമന്. പ്രൊജക്ട് ഡിസൈനര്‍ സ്റ്റെബി സെബിന്, ഡിഒപി ടീം വിവേക് സുരേഷ്, രവിന് വര്‍ഗീസ്.
അസോസിയേറ്റ് എഡിറ്റര്‍ നിഖില്‍ വിന്‍സെന്റ്, ഡയറക്ഷന്‍ ടീം, അമല്‍ സേവ്യര്‍ അശ്വന്ത് ശേഖര്‍, ബബിന്‍ രാധാകൃഷ്ണന്, അജയ് ഭാസ്കര്‍, സ്റ്റില്‍സ് ഡിസൈന്‍സ് ആര് മാധവന്, കളറിസ്റ്റ് അര്ജുന് മേനോന്, മേക്കപ്പ് ലക്ഷ്മി വിനോദ്, കോസ്റ്റ്യൂമര്‍ ഗായത്രി കിഷോര്‍, കൊറിയോഗ്രാഫി ഡിഎന്‍ബി ഡാന്‍സ് ആന്‍ഡ് ബീറ്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പക്കു കരീത്തറ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉനൈസ് നസീര്‍.