അന്ന് വേണ്ടെന്ന് വെക്കാന്‍ കരുതിയ കുഞ്ഞാണ് ഇവള്‍! സഹോദരിയെ കുറിച്ച് പറഞ്ഞ് പ്രശസ്ത ഗായകന്‍

വളരെ വേഗം ഇന്ത്യന്‍ സംഗീത ലോകം കീഴടക്കിയ ഗായികയാണ് നേഹ കാക്കര്‍. ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ യുടെ പത്താം സീസണിന്റെ വിധി കര്‍ത്താക്കളില്‍ ഒരാളായി എത്തിയതോടെ വീണ്ടും നേഹ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ നേഹയെ കുറിച്ച് പുറംലോകത്തിന് അറിയാത്ത ചില കാര്യങ്ങള്‍ സഹോദരന്‍ ടോണി കാക്കര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഗായകന്‍ കൂടിയായ ടോണി അടുത്തിടെ ആരംഭിച്ച ഓഫിഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ ഇളയ സഹോദരി കൂടിയായ നേഹയെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള രസകരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഋഷികേശിലെ ചില രംഗങ്ങള്‍ കാണിച്ച് കൊണ്ടായിരുന്നു വീഡിയോ ആരംഭിക്കുന്നത്. പിന്നണയില്‍ നേഹയുടെ ശബ്ദമാണ് കൊടുത്തിരിക്കുന്നത്.

nehatony

ആദ്യം മാതാപിതാക്കളെ കുറിച്ചാണ് ടോണി സംസാരിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടും സാമ്പത്തികമായി പിന്നോക്കം നിന്നത് കൊണ്ടും വളരെയധികം ബുദ്ധിമുട്ടുകളിലൂടെയായിരുന്നു വളര്‍ന്ന് വന്നത്. അന്നൊരിക്കല്‍ അമ്മ ഗര്‍ഭണിയായി. ആ സമയത്ത് അബോര്‍ട്ട് ചെയ്യാന്‍ നോക്കിയെങ്കിലും എട്ട് ആഴ്ചകളോളമായത് കൊണ്ട് ഗര്‍ഭം അലസിപ്പിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

അന്ന് അബോര്‍ട്ട് ചെയ്യാന്‍ നോക്കിയ കുട്ടിയായിരുന്നു നേഹ. ഒരു സമ്മര്‍ കാലത്തായിരുന്നു അവള്‍ പിറന്നത്. ചെറുപ്പം മുതല്‍ ഇപ്പോള്‍ വരെ നേഹ വേദികളില്‍ നിന്നും പാടുന്ന ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നേഹയ്ക്ക് പിന്നാലെ മറ്റൊരു സഹോദരിയായ സോനു കാക്കറിനെ കുറിച്ചും ടോണി പറഞ്ഞിരുന്നു. നേഹയുടെയും ടോണിയുടെയും മൂത്ത സഹോദരിയാണ് സോനു.

 neha-kakkar

നല്ലൊരു പിന്നണി ഗായിക കൂടിയാണ് സോനു. ചെറിയ പ്രായത്തില്‍ തന്നെ പാടാന്‍ തുടങ്ങിയിരുന്നു. നേഹയും അതുപോലെ തന്നെയാണ്. വളരെ വേഗം എല്ലാം പഠിച്ചെടുത്തു. എന്തായാലും സഹോദരിമാരെ കുറിച്ച് പറഞ്ഞെത്തിയ ടോണി കാക്കറിന്റെ വീഡിയോ അതിവേഗമാണ് വൈറലായി മാറിയത്. സഹോദരങ്ങള്‍ക്ക് വലിയ സ്‌നേഹവും പിന്തുണയുമാണ് ആരാധകര്‍ നല്‍കുന്നതും.

നേരത്തെ നേഹയെ കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ വന്നിരുന്നു. അതിലൊന്ന് ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ യില്‍ വിധികര്‍ത്താവായി വന്ന നേഹ അവിടെയൊരു മത്സരാര്‍ഥിയുമായി പ്രണയത്തിലാണെന്നത് ആയിരുന്നു. ഇരുവരും ഒന്നിച്ച് സംഗീത പരിപാടിയില്‍ പങ്കെടുത്തതോടെയാണ് ഗോസിപ്പുകള്‍ ആരംഭിച്ചത്. ഇതിന്റെ പേരില്‍ താന്‍ വിഷാദത്തിലാണെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചെന്നും നേഹ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: singer ഗായിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X