Don't Miss!
- News
'സത്രീകളെ ശല്യം ചെയ്തു, മർദ്ദനം'; വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഇന്ത്യക്ക് മലയാളത്തിന്റെ ഉണർത്തുപാട്ടുമായി ഉപ്പും മുളകിലെ കേശുവും ശിവയും! വീഡിയോ കാണാം
കൊവിഡ് മാഹാമരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം ആഘോഷം. കൊറോണ പശ്ചാത്തലത്തിൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായ രീതിയിലാകും ഇക്കുറി സ്വാതന്ത്ര്യ ദിനം ആഘോഷം നടക്കുക. ചെങ്കോട്ടയിൽ നടക്കുന്ന പരിപാടിയിൽ വളര കുറച്ച് പേർ മാത്രമാകും സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുക.. കൊറോണ പോരാളികളാണ് ഇത്തവണ സ്വാതന്ത്യദിനാഘോഷ പരിപാടിയുടെ ശ്രദ്ധാകേന്ദ്രം. ഡോക്ടർമാർ, നേഴ്സുമാർ, പൊലീസുകാർ എന്നിവരുടെ പ്രതിനിധികൾക്ക് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് ക്ഷണമുണ്ട്.

74ാം മത് സ്വാതന്ത്ര്യദിന വേളയിൽ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് രാജ്യസ്നേഹം ഉണർത്തുന്ന ഒരു വീഡിയോ ഗാനം. ജനാധിപത്യ മതേതര ഇന്ത്യക്ക് മലയാളത്തിന്റെ ഉണർത്തുപാട്ട് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. ഉമർ ഫൈസൽ സംവിധാനം ചെയ്തിരിക്കുന്ന വീഡിയോയിൽ ബിനീഷ് ബാസ്റ്റിനും ഉപ്പും മുളകും ഫെയിം കേശുവും ശിവയും എത്തുന്നുണ്ട്. കൂടാതെ നിരവധി യുവഗായകരും ഉണർത്തു പാട്ടിന്റെ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വെയ്ക് അപ് ഇന്ത്യ എന്ന ഗാനം ഇതിനോടക തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യൂട്യൂബിൽ മികച്ച കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്.
മാഹാമാരിയുടെ പശ്ചാത്തലത്തിലും സ്വാതന്ത്ര്യദിനാഘോഷം ആഘോഷമക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സിനിമ ലോകം. സിനിമതാരങ്ങളും സംഗീതഞ്ജരും ചേർന്ന് വന്ദേമാതരം എന്ന് തുടങ്ങുന്ന ഒരു മ്യൂസിക്കൽ ആൽബം പുറത്തിറക്കുന്നുണ്ട്.ഇതിന്റെ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മലയാളി പ്രേക്ഷകരുടെ പ്രിയ താരമായ മോഹൻലാലും ഈ വീഡിയോയുടെ ഭാഗമാകുന്നുണ്ട്. ലാലിനെ കൂടാതെ എസ്.പി ബാലസുബ്രഹ്മണ്യം, ഹരിഹരൻ, ശ്രേയാ ഘോഷാൽ, ഹേമ മാലിനി, ജൂഹി ചൗള തുടങ്ങിയവരും വീഡിയോയിൽ എത്തുന്നുണ്ട്. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 നാണ് വീഡിയോ പുറത്ത് ഇറങ്ങുന്നത്.
40 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ മ്യൂസിക്കൽ ആൽബം നിർമ്മിക്കുന്നത് ഡോ എൽ സുബ്രഹ്മണ്യമാണ്. ഇതിനോടകം തന്നെ പ്രമോ വിഡിയോ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വീഡിയോയിൽ വിവിധ ഭാഷകളിലായിട്ടാണ് താരങ്ങൾ വന്ദേമാതരം ആലപിക്കുന്നത്. എല്ലാവരും പല സ്ഥലങ്ങളില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്ത് ഒന്നാക്കിയിരിക്കുകയാണ്. താരങ്ങൾക്കൊപ്പം ജനങ്ങളും വന്ദേമാതരം ഏറ്റുപാടുകയാണ്.
-
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു