twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോഴും കഞ്ഞിയും കറിയും വെച്ച് കളിക്കും; മിമിക്രി കാണിക്കരുതെന്നും പറയും, വിമര്‍ശനങ്ങളോട് വൈക്കം വിജയലക്ഷ്മി

    |

    വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ ഇഷ്ടം നേടി എടുത്ത ഗായികയാണ് വൈക്കം വിജയലക്ഷ്മി. നിരവധി ഹിറ്റ് ഗാനങ്ങള്‍ വിജി എന്ന് വിളിക്കുന്ന വിജയലക്ഷ്മി നല്‍കി കഴിഞ്ഞു. അതേ സമയം വ്യക്തി ജീവിതത്തില്‍ ദാമ്പത്യ പരാജയം ഉണ്ടായതിനെ പറ്റി വിജയലക്ഷ്മി തന്നെ തുറന്ന് പറഞ്ഞിരുന്നു. വലിയ ഞെട്ടലോടെയാണ് ആരാധകര്‍ ഈ വാര്‍ത്ത കേട്ടത്.

    ആദ്യം വിവാഹനിശ്ചയം വരെ നടത്തിയ ബന്ധം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വിവാഹിതയായത്. ഇപ്പോഴിതാ സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ വൈക്കം വിജയലക്ഷ്മി പങ്കെടുത്തിരുന്നു. ഇതുവരെ തുറന്ന് പറയാത്തതന്റെ ജീവിതത്തിലെ ചില സംഭവങ്ങളെ കുറിച്ചാണ് അഭിമുഖത്തില്‍ വിജി വെളിപ്പെടുത്തിയത്. മാമാത്രമല്ല തനിക്ക് നേരെ വരുന്ന വിമർശനങ്ങളെ നേരിടുന്നതിനെ പറ്റിയും ഗായിക പറഞ്ഞു.

    വിജയലക്ഷ്മി എന്ന പേര് തനിക്കിട്ടത് അച്ഛന്റെ അമ്മയാണ്

    വിജയദശമി ദിനത്തില്‍ 1981 ഒക്ടോബര്‍ 7 നാണ് താന്‍ ജനിച്ചതെന്ന് വിജയലക്ഷ്മി പറയുന്നു. വിജയലക്ഷ്മി എന്ന പേര് തനിക്കിട്ടത് അച്ഛന്റെ അമ്മയാണ്. അഞ്ച് വര്‍ഷം ചെന്നൈയില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചത്. ഞാന്‍ ഒന്നര വയസ്സ് മുതല്‍ പാടുമായിരുന്നു എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. അഞ്ച് വയസ്സിലാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് കാസറ്റുകള്‍ കേട്ടാണ് പാട്ട് പഠിച്ചതെന്നും വിജയലക്ഷ്മി പറയുന്നു.

    അനിയനെ വേദനിപ്പിച്ച പയ്യൻ്റെ കരണം നോക്കിയൊന്ന് പൊട്ടിച്ചു; സ്‌കൂളിൽ നടന്ന സംഭവത്തെ കുറിച്ച് ശ്രുതി രജനികാന്ത്അനിയനെ വേദനിപ്പിച്ച പയ്യൻ്റെ കരണം നോക്കിയൊന്ന് പൊട്ടിച്ചു; സ്‌കൂളിൽ നടന്ന സംഭവത്തെ കുറിച്ച് ശ്രുതി രജനികാന്ത്

    സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചതിനെ പറ്റിയും വിജയലക്ഷ്മി പറഞ്ഞു.

    സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചതിനെ പറ്റിയും വിജയലക്ഷ്മി പറഞ്ഞു.

    'ആറാം വയസ്സില്‍ ദാസേട്ടന് (യേശുദാസ്) ദക്ഷിണ സമര്‍പ്പിച്ചു കൊണ്ട് ഉദയനാപുരം ചാത്തന്‍കോവില്‍ വച്ച് അരങ്ങേറ്റം കുറിച്ചു. അന്ന് മുതലിങ്ങോട്ട് താന്‍ പാടിയ പാട്ടുകളിലൂടെ പതിനായിരത്തില്‍ അധികം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല ജീവിതത്തില്‍ ഇപ്പോഴും കുട്ടിത്തം കാത്തു സൂക്ഷിക്കുന്ന ആളാണ്. അത് മാത്രമല്ല ഇപ്പോഴും കഞ്ഞിയും കറിയും വച്ച് കളിക്കുന്ന ആളാണെന്നും വിജയലക്ഷ്മി വ്യക്തമാക്കുന്നു.

    മകളുടെ മിശ്ര വിവാഹത്തെ ശ്രീവിദ്യയുടെ അമ്മ എതിര്‍ത്തു; ജോര്‍ജുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ശ്രീകുമാരൻ തമ്പിമകളുടെ മിശ്ര വിവാഹത്തെ ശ്രീവിദ്യയുടെ അമ്മ എതിര്‍ത്തു; ജോര്‍ജുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ശ്രീകുമാരൻ തമ്പി

     താന്‍ മിമിക്രി ചെയ്യുന്നതിനെയും വിമര്‍ശിക്കുന്നവരുണ്ട്

    അതുപോലെ താന്‍ മിമിക്രി ചെയ്യുന്നതിനെയും വിമര്‍ശിക്കുന്നവരുണ്ട്. അങ്ങനെ ചെയ്യരുത് എന്നൊക്കെ പലരും പറയും. പക്ഷെ അത് എന്റെ ഇഷ്ടമാണ്, അങ്ങനെ പറയുന്നവരെ കാണിച്ച് കൊണ്ട് വീണ്ടും ഞാന്‍ മിമിക്രി ചെയ്യാറുണ്ട്. എന്നാല്‍ അതിനെ ഒക്കെ ആരെങ്കിലും വിമര്‍ശിച്ചാല്‍ താനതില്‍ പ്രതികരിക്കുമെന്നും വിജയലക്ഷ്മി പറഞ്ഞു. എന്തായാലും ഗായികയുടെ വാക്കുകള്‍ വളരെ പെട്ടെന്നാണ് വൈറലായത്.

    കുട്ടിയെ നോക്കി വീട്ടിലിരുന്നാല്‍ അമൃത നല്ല സ്ത്രീ ആയേനെ; ഇത്തിരി സന്തോഷിക്കുന്നത് കൊണ്ടാണിതെന്ന് ആരാധകര്‍കുട്ടിയെ നോക്കി വീട്ടിലിരുന്നാല്‍ അമൃത നല്ല സ്ത്രീ ആയേനെ; ഇത്തിരി സന്തോഷിക്കുന്നത് കൊണ്ടാണിതെന്ന് ആരാധകര്‍

     വൈകല്യങ്ങള്‍ മറികടന്ന് സംഗീത ലോകത്ത് പ്രതിഭധനയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ്മി

    വൈകല്യങ്ങള്‍ മറികടന്ന് സംഗീത ലോകത്ത് പ്രതിഭധനയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ്മി. സംഗീതത്തിലൂടെ അന്ധത തോല്‍പ്പിച്ച താരം പിന്നണി ഗായികയായി നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിനകം നിരവധി സിനിമകള്‍ പാടി കഴിഞ്ഞ താരം മലയാളത്തിന് പുറമേ ഹിന്ദിയിലടക്കം തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. മാതാപിതാക്കളുടെ കൂടെയാണ് വിജി ഇപ്പോഴും താമസിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് വിവാഹിതയായെങ്കിലും ആ ബന്ധം വേര്‍പിരിയുകയായിരുന്നു.

    English summary
    Vaikom Vijayalakshmi Opens Up About Her Simple Life And Music
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X