വിടില്ല ഞാന്‍, ഭാര്യ ദീപ്തിയെ ചേര്‍ത്ത് പിടിച്ചിട്ട് വിധു പ്രതാപ്! അലവലതികളെന്ന് ജ്യോത്സനയും

ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും തരംഗമുണ്ടാക്കിയ താരദമ്പതിമാരാണ് ഗായകന്‍ വിധ പ്രതാപും ഭാര്യ ദീപ്തിയും. മറ്റ് പരിപാടികളൊന്നുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെയായിരുന്നു ഇരുവരും. മാത്രമല്ല ഈ ദിവസങ്ങളില്‍ പാട്ട് പാടിയും അഭിനയിച്ചും ടിക് ടോകിലൂടെ ഇരുവരും സജീവമായിരുന്നു. ഇതിനിടെ ദീപ്തിയുമായിട്ടുള്ള വിധുവിന്റെ പ്രണയകഥയും പുറത്ത് വന്നിരുന്നു.

ഇന്നിതാ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് വിധു.ഫേസ്ബുക്കിലൂടെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം അതിന് നല്‍കിയ ക്യാപ്ഷനാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. ഒപ്പം താരദമ്പതിമാര്‍ക്ക് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം എത്തി കൊണ്ടിരിക്കുകയാണ്.

വിവാഹവാര്‍ഷികം ആഘോഷിച്ച് താരദമ്പതിമാര്‍

ആഗസ്റ്റ് 20 ന് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയ ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും. ഭാര്യയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നൊരു ചിത്രമാണ് വിധു പ്രതാപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'വിടില്ല ഞാന്‍' എന്നായിരുന്നു ഇതിന് ക്യാപ്ഷന്‍ കൊടുത്തത്. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം വൈറലായി മാറിയിരിക്കുന്നത്. ഇരുവരുടെയും സ്‌നേഹം എന്നും ഇതുപോലെ ഉണ്ടാവട്ടെ എന്ന് ആശംസ അറിയിക്കുകയാണ് ആരാധകര്‍. ഗായിക ജ്യോത്സനയും താരദമ്പതിമാരെ കുറിച്ച് പങ്കുവെച്ചിരുന്നു.

Recommended Video

Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam
 വിവാഹവാര്‍ഷികം ആഘോഷിച്ച് താരദമ്പതിമാര്‍

ഈ ഫോട്ടം കണ്ടു നിങ്ങള്‍ ആരും തെറ്റിദ്ധരിക്കരുത്. ഇതില്‍ മാന്യരായി തോന്നുമെങ്കിലും സത്യം പറഞ്ഞാല്‍ എന്റെ രണ്ടു വശത്ത് നില്‍ക്കുന്ന രണ്ടെണ്ണം വെറും അലവലാതികള്‍ ആണ്. എന്നാലും എന്റെ ചക്കരകളായ അലവലാതികള്‍ ആണെന്നും ജ്യോത്സ്‌ന പറയുന്നു. ഹാപ്പി ആനിവേഴ്‌സറി ടു മൈ ബെസ്റ്റ് ബഡ്ഡീസ്, മൈ ഫാമിലി, മൈ ബ്രീത്ത് ഓഫ് ഫ്രഷ് എയര്‍. എന്നും എപ്പോഴും ഇതുപോലെ മിന്നിത്തിളങ്ങി നില്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ, ഉമ്മ... എന്നുമാണ് വിധുവിനും ദീപ്തിയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ജ്യോത്സ്‌ന കുറിച്ചത്. ഇതിന് മറുപടിയുമായി ദീപ്തിയും എത്തിയിരുന്നു.

 വിവാഹവാര്‍ഷികം ആഘോഷിച്ച് താരദമ്പതിമാര്‍

'ഡീ' അലവലാതീ എന്നാണ് ദീപ്തി ഇതിനു നല്‍കിയ മറുപടി. ഒന്നിച്ച് പാട്ട് പാടി നടന്നിരുന്ന കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് ജ്യോത്സ്‌നയും വിധു പ്രതാപും ഒപ്പം ദീപ്തിയും. തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഇതുപോലെ ഓരോ പോസ്റ്റുകളിലൂടയും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഒരു കുടുംബം പോലെ കഴിയുന്ന അത്രയും അടുത്ത സുഹൃത്തുക്കളാണ്. പുതിയ പോസ്റ്റ് അതിവേഗമാണ് വൈറലായിരിക്കുന്നത്.

വിവാഹവാര്‍ഷികം ആഘോഷിച്ച് താരദമ്പതിമാര്‍

2008 ഓഗസ്റ്റ് 20 നായിരുന്നു ഒരു ദേശീയ ഹര്‍ത്താല്‍ ദിവസം വിധു പ്രതാപും ദീപ്തിയും വിവാഹിതരാവുന്നത്. വിവാഹദിനത്തിലെ ഓര്‍മ്മകള്‍ അടുത്തിടെ ഇരുവരും പങ്കുവെച്ചിരുന്നു. ഹര്‍ത്താല്‍ ആയിരുന്നെങ്കിലും അന്ന് യേശുദാസ്, ഉമ്മന്‍ചാണ്ടി, കെഎസ് ചിത്ര, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി കലസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെല്ലാം വിവാഹത്തിന് എത്തിയിരുന്നു. യേശുദാസ് വിവാഹത്തിന്റെ ഹാരം എടുത്തു തന്നത് ജീവിതത്തിലെ മഹാഭാഗ്യമാണെന്ന് വിധുവും ദീപ്തിയും ഒരുപോലെ തുറന്ന് പറഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X