For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിമിയുടെ വളര്‍ച്ച അടുത്ത് നിന്ന് കണ്ട വ്യക്തിയാണ്, ദിവസംതോറും ചെറുപ്പമായി വരുന്നു, റിമിയ്ക്ക് ആശംസകൾ

  |

  ഗായികയും അവതാരകയുമായ റിമി ടോമി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ റിമിയ്ക്ക് ആശംസകളുമായി എത്തുകയാണ് പ്രിയപ്പെട്ടവര്‍. അതില്‍ ശ്രദ്ധേയം ഗായകരായ വിധു പ്രതാപ്, ജ്യോത്സന, സിത്താര കൃഷ്ണ കുമാര്‍ എന്നിവരുടേതാണ്. നാല് പേരും ഒരുമിച്ച് വര്‍ഷങ്ങളുടെ പരിചയം ഉണ്ട് എന്നത് മാത്രമല്ല സംഗീത റിയാലിറ്റി ഷോ യില്‍ വിധികര്‍ത്താക്കളായി എത്തുന്നതിന്റെ സൗഹൃദവുമുണ്ട്. ഇവരെ കൂടാതെ സഹോദരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് റിമിയെ രസകരമായ ചില കാര്യങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുന്നത്.

  ''ഏകദേശം ഒരേ കാലഘട്ടത്തില്‍ സിനിമയിലേക്ക് വന്നവര്‍. റിമിയുടെ വളര്‍ച്ച അടുത്ത് നിന്ന് ആരാധനയോടെ കണ്ട ഒരു വ്യക്തിയാണ് ഞാന്‍. ഒരു ഗായകനില്‍ നിന്ന്, എന്നേ ഞാന്‍ പോലുമറിയാതെ ഒരു സ്റ്റേജ് പെര്‍ഫോമര്‍ ആക്കിയ എന്റെ കൂട്ടുകാരി. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര വേദികള്‍ ഞങ്ങള്‍ ഒരുമിച്ച് പങ്കിട്ടു എന്നതിന് ഞാനും റിമിയും കണക്ക് വച്ചിട്ടില്ല. കാരണം ഇണക്കങ്ങളും കുരുത്തക്കേടുകളുമായി ഇനിയും ഒരുപാട് ദൂരമുണ്ട് ഒരുമിച്ച് യാത്ര ചെയ്യാന്‍! ?? Happy Birthday my ROCK STAR. നിന്നെ പോലെ നീ മാത്രം! എന്നുമാണ് വിധു പ്രതാപ് എഴുതിയിരിക്കുന്നത്.

  കാലം എത്ര ആയിന്ന് അറിയുമോ നമ്മള്‍ ഈ പരിപാടി തുടങ്ങിയിട്ട് ല്ലേ. ഒത്തിരിയധികം വിലമതിക്കുന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരോ വര്‍ഷം പോകുംതോറും ചെറുപ്പമായി വരുന്ന റിമി ഡാര്‍ലിങ് ഹാപ്പി ബെര്‍ത്ത് ഡേ ടു യൂ. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനും സംഗീതത്തിനും ആശംസകള്‍ നേരുകയാണ് എന്ന് കുറിച്ച് ഗായിക ജ്യോത്സനയും രംഗത്ത് വന്നു. താങ്ക്യൂ ചിന്നു എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് റിമി ജ്യോത്സനയ്ക്ക് മറുപടി കൊടുത്തത്.

  അവള്‍ പാടും, അവള്‍ ഡാന്‍സ് കളിക്കും. അവള് അഭിനയിക്കും, നന്നായി ഭക്ഷണം പാചകം ചെയ്യും. എല്ലാം തികഞ്ഞ ആത്മവിശ്വാസത്തോടെയും കൃപയോടും കൂടി സ്വന്തം പ്രേക്ഷകരെ സന്തോഷപ്പെടുത്തും, നമ്മുടെ നാട് കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച എന്റര്‍ടെയിനര്‍ ആരാണെന്ന കാര്യത്തില്‍ സംശയമില്ല. ഞങ്ങളുടെ സുന്ദരിയായ റിമുവു ഒരു വര്‍ഷം കൂടി ചെറുപ്പമാകുന്നു... ഹാപ്പി ബെര്‍ത്ത് ഡേ എന്നുമായിരുന്നു സിത്താര കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. റിമി ടോമിയുടെ രസകരമായ ചില ഫോട്ടോസും ഗായിക പങ്കുവെച്ചിട്ടുണ്ട്.

  മലയാളത്തിലെ ഏറ്റവും മികച്ച യുവഗായികമാരില്‍ ഒരാളാണ് റിമി ടോമി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെ സൂപ്പര്‍ഹിറ്റ് പാട്ട് പാടിയാണ് ചലച്ചിത്ര പിന്നണി രംഗത്തേക്ക് വന്നത്. 'ചിങ്ങമാസം വന്നു ചേര്‍ന്നാല്‍'എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആദ്യമായി പാടിയത്. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിലും സ്‌റ്റേജ് പരിപാടികളിലും റിമി ടോമി നിറഞ്ഞ് നിന്നു. പാട്ടിനൊപ്പം അതേ എനര്‍ജിയില്‍ല ഡാന്‍സ് കളിക്കുന്ന അപൂര്‍വ്വം ഗായകരില്‍ ഒരാളാണ് റിമി. നര്‍മ്മം കലര്‍ന്ന സംസാരത്തിലൂടെ ഏവരുടെയും ഇഷ്ടം നേടിയെടുത്ത റിമി ഇപ്പോള്‍ ഗായിക എന്നതിനൊപ്പം വിധി കര്‍ത്താവിന്റെ റോള്‍ കൂടി നിര്‍വഹിക്കുന്നു.

  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ 4 ലെ വിധികര്‍ത്താക്കളില്‍ ഒരാളാണ്. കഴിഞ്ഞ ലോക്ഡൗണ്‍ മുതല്‍ യൂട്യൂബ് ചാനലില്‍ സജീവമായതോട് കൂടി റിമിയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ചര്‍ച്ചയായി. സഹോദരങ്ങളുടെ മക്കള്‍ക്കൊപ്പം വ്‌ളോഗ് ചെയ്തും പാചകം ചെയ്തുമൊക്കെ റിമിയുടെ തരംഗമായിരുന്നു. ഇടയ്ക്ക് വര്‍ക്കൗട്ട് ചെയ്ത് കിടിലന്‍ മേക്കോവര്‍ നടത്തിയും ഞെട്ടിച്ചു. പണ്ട് തടിച്ചുരുണ്ട് ഇരുന്ന റിമിയില്‍ നിന്നും സിനിമാ നടിമാരെ പോലും വെല്ലുന്ന ശരീരമാക്കി മാറ്റിയിരിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും റിമി ചെറുപ്പമായി വരികയാണെന്നാണ് സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ പറയുന്നത്.

  Rimi Tomy's tips to reduce stress | FilmiBeat Malayalam

  കഴിഞ്ഞ വര്‍ഷം റിമി ദാമ്പത്യ ബന്ധം അവസാനിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. റോയിസുമായി വര്‍ഷങ്ങളോളം നീണ്ട വിവാഹ ജീവിതം അവസാനിച്ച റിമി ഇപ്പോള്‍ മാതാവിനൊപ്പമാണ് താമസം. പിറന്നാളിനോട് അനുബന്ധിച്ച് സഹോദരന്‍ റിങ്കു ടോമിയും നാത്തൂനും നടിയുമായ മുക്തയും സഹോദരി റിനുവുമൊക്കെ ഒരുമിച്ച് കൂടിയിരിക്കുകയാണ്. സഹോദരന്റെ വക കിടിലന്‍ സര്‍പ്രൈസും റിമിയെ തേടി എത്തിയിരുന്നു.

  English summary
  Vidhu Pratab And Jyotsna Radhakrishnan And Others Birthday Wishes To Rimi Tomy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X