ദീപ്തിയുടെ ചോദ്യം വിധു പ്രതാപിനെ മാറ്റിമറിച്ചു! 'വന്‍ പ്ലാനിംഗ്' പിറന്നത് അങ്ങനെ!

സ്വതസിദ്ധമായ ആലാപന ശൈലിയുമായി മുന്നേറുന്ന ഗായകരിലൊരാളാണ് വിധു പ്രതാപ്. ആലപാനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാമ് വിധു പ്രതാപ്. ദീപ്തിക്കൊപ്പം ടിക് ടോക് വീഡിയോയുമായും വിധു എത്താറുണ്ട്. ലോക് ഡൗണില്‍ ഇരുവരും വന്‍പ്ലാനിംഗ് നടത്തിയതും പിന്നീട് സംഭവിച്ച കാര്യങ്ങളുമെല്ലാം എല്ലാവരും കണ്ടതാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയുമായാണ് വിധു പ്രതാപ് വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുള്ളത്.

ലോക് ഡൗണ്‍ സമയം ഇങ്ങനെത്തന്നെ തീരുമല്ലേയെന്നായിരുന്നു ദീപ്തി ചോദിച്ചത്. ആ ചോദ്യമാണ് ചിന്തയെ മാറ്റിമറിച്ചത്. പെട്ടെന്ന് തോന്നിയ ആശയമായിരുന്നു വീഡിയോയിലേക്ക് പകര്‍ത്തിയത്. മുന്‍പ് ആനിമേഷനും എഡിറ്റിങ്ങുമൊക്കെ പഠിച്ചിട്ടുണ്ട് ദീപ്തി. അതൊക്കെ പൊടിതട്ടിയെടുത്താണ് തങ്ങള്‍ വീഡിയോ ഉണ്ടാക്കിയതെന്നും ഇരുവരും പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇവരുടെ ടിക് ടോക് വീഡിയോകളെല്ലാം ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ദീപ്തിയുടെ ചോദ്യം

ദീപ്തിയുടെ ചോദ്യം

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തുടക്കത്തില്‍ സാധാരണ പോലെ വീട്ടുജോലികളും അടുക്കിപ്പെറുക്കലുകളും കുക്കുങ്ങുമൊക്കെയായി പോവുകയായിരുന്നു ആദ്യത്തെ ദിവസങ്ങള്‍. ചായ കുടിച്ചുകൊണ്ടിരിക്കവെയാണ് ഒരു ദിവസം ദീപ്തി വിധുവിനോട് ഒരു ചോദ്യം ചോദിച്ചത്. നമ്മുടോ ലോക് ഡൗണ്‍ കാലം മുഴുവനും ഇങ്ങനെ തന്നെ തീരുമോ, എന്തെങ്കിലും ചെയ്യേണ്ടേ, പേപ്പറും പേനയും എടുത്തുവരൂ, എന്തെങ്കിലും ചെയ്യാമെന്ന് വിധുവും പറഞ്ഞു. അതോടെയാണ് ഇരുവര്‍ക്കും ബള്‍ബ് കത്തിയതും റിസല്‍ട്ടായി മനോഹരമായൊരു വീഡിയോയും പിറക്കുകയായിരുന്നു.

വെബ് സീരീസിനുള്ള ഓഫര്‍

വെബ് സീരീസിനുള്ള ഓഫര്‍

ലോക് ഡൗണിലെ വന്‍പ്ലാനിംഗ് ഇപ്പോഴും വൈറലായി ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ഈ സമയത്ത് പ്രേക്ഷകര്‍ക്കൊപ്പം നില്‍ക്കാനുും സന്ദേശങ്ങള്‍ പകരാനുമുള്ള ശ്രമത്തിലാണ് ഇരുവരും. ഇതിന്റെ ഭാഗമായാണ് ഇടയ്ക്ക് രസകരമായ വീഡിയോകളുമായി ഇരുവരും എത്തുന്നത്. ഒരു വര്‍ഷം മുന്‍പായിരുന്നു ടിക് ടോക്കില്‍ ജോയിന്‍ ചെയ്തത്. നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. വെബ് സീരീസ് ചെയ്യാനുള്ള അവസരവും ലഭിച്ചിരുന്നു. പരിപാടികളും ഷോകളുമൊക്കെയായി രണ്ടാളും തിരക്കിലായതോടെ ആ പ്ലാന്‍ നീണ്ടുപോവുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

ലളിതമായി കാണാം

ലളിതമായി കാണാം

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് ഇരുവരും തിരുവനന്തപുരത്തേക്ക് വെച്ചുപിടിച്ചത്. കര്‍ഫ്യൂ പ്രഖ്യാപിച്ച ദിവസമായിരുന്നു ഉള്ളിവട ഉണ്ടാക്കുന്ന വീഡിയോ എടുത്തതും പോസ്റ്റ് ചെയ്തതും. കര്‍ഫ്യൂ ലൈറ്റായി കണ്ടാല്‍ മതിയെന്നും പേടിക്കാനൊന്നുമില്ലെന്നുമായിരുന്നു സന്ദേശമായി പറഞ്ഞത്. വീഡിയോയ്ക്ക് നല്ല റീച്ച് ലഭിച്ചിരുന്നു. നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് സന്ദേശങ്ങള്‍ അയച്ചതെന്നും ഇരുവരും പറയുന്നു.

ആദ്യം ചെയ്യാനാഗ്രഹിക്കുന്ന കാര്യം

ആദ്യം ചെയ്യാനാഗ്രഹിക്കുന്ന കാര്യം

ഇതിന് ശേഷമായിരുന്നു ലോക് ഡൗണ്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ആദ്യം ചെയ്യാനാഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു ഈ വീഡിയോ വൈറലായത്. പൊറോട്ടയും ബീഫും കഴിക്കും, അച്ഛനേയും അമ്മയേയും കാണാന്‍ പോവും, മുടി വെട്ടാന്‍ പോവും തുടങ്ങി രസകരമായ ഉത്തരങ്ങളായിരുന്നു ലഭിച്ചത്. ആളുകളെ റിലാക്‌സ് ചെയ്യിക്കാനുള്ള ശ്രമം കൂടിയായിരുന്നു ഞങ്ങള്‍ നടത്തിയത്.

വന്‍ പ്ലാനിംഗിലേക്ക്

വന്‍ പ്ലാനിംഗിലേക്ക്

കൊറോണ പ്രതിരോധത്തിനായി ഗായകരെല്ലാം പാട്ടുപാടിത്തുടങ്ങിയത് ആയ്യിടെയ്ക്കായിരുന്നു. ചൈത്രനിലാവിന്റെ എന്ന ഗാനമായിരുന്നു വിധു പാടിയത്. വരയ്ക്കും ഞാന്‍ എന്നത് കോമഡിയാക്കുകയായിരുന്നു. ഇതിന് ശേഷമായാണ് ചിത്രച്ചേച്ചിയുടെ ലോകം മുഴുവന്‍ സുഖം പകരനായി പാടാനായി വിധുവും മറ്റുള്ളവര്‍ക്കൊപ്പം കൂടിയത്. ഇതിന് ശേഷമായാണ് വന്‍പ്ലാനിംഗിലേക്ക് നടന്നത്. അപ്പോള്‍ത്തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു. ഉറങ്ങുന്ന സീന്‍ മാത്രമാണ് വേറെ ദിവസം ചിത്രീകരിച്ചത്. നേരത്തെ ഷൂട്ട് ചെയ്ത് വെച്ച രംഗങ്ങളും ചേര്‍ത്തിരുന്നു.

ചിത്രച്ചേച്ചിയുടെ അഭിനന്ദനം

ചിത്രച്ചേച്ചിയുടെ അഭിനന്ദനം

ഇനിയും ഇതുപോലെ ചെയ്യണേ, ചിരിക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞ് ചിത്രച്ചേച്ചി എത്തിയിരുന്നു. വോയ്‌സ് മെസ്സേജുകളിലൂടെ നിരവധി പേര്‍ ഞങ്ങളെ അഭിനന്ദിച്ചിരുന്നു. ഇതിന് ശേഷം വിഷുവിനായാണ് ആലംകുയില്‍ വീഡിയോ ചെയ്തത്. മെയ് 3 വരെ ഇനിയും സമയമുണ്ടല്ലോ, ഇനിയും വീഡിയോകളുമായി തങ്ങളെത്തുമെന്നും വിധു പ്രതാപും ദീപ്തിയും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X