അപകടം കഴിഞ്ഞാല്‍ അടുത്ത ദിവസം ഇങ്ങനെയിരിക്കണം, രസകരമായ വീഡിയോയുമായി വിജയ് യേശുദാസ്

യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന വാഹനം കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടിരുന്നു. വിജയ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുന്നതിനിടയിലായിരുന്നു അപകടം. കാറുകള്‍ക്ക് കേടുപാടുണ്ടായതല്ലാതെ മറ്റ് പരിക്കുകളൊന്നുമില്ലെന്ന് വിജയ് പറയുന്നു. അപകട ശേഷമായിരുന്നു അദ്ദേഹം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.

വിജയ് യേശുദാസും സുഹൃത്തും ഒരുമിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അപകടത്തിന് ശേഷം പിറ്റേദിവസം ഇങ്ങനെയായിരിക്കണമെന്നായിരുന്നു വിജയ് യുടെ കമന്റ്. ഞാനും ഡ്രൈവറുമായിരുന്നു കൂടെ. രണ്ട് വണ്ടികള്‍ക്കും കേടുപാടുകളുണ്ടായതല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. ശരത്തായിരുന്നു കൂടെയുണ്ടായിരുന്നതെങ്കില്‍ നിങ്ങള്‍ക്ക് അപകടം ലൈവായി കാണാമായിരുന്നുവെന്നും വിജയ് പറയുന്നു. ഫണ്‍കഫേ യൂട്യൂബ് ചാനലിലായിരുന്നു വീഡിയോ പ്രത്യക്ഷപ്പെട്ടത്.

മലയാളത്തില്‍ ഇനി പാടില്ലെന്നും പ്രതിഫലം കുറവാണെന്നും വിജയ് പറഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഈ സംഭവത്തിന് ശേഷമായിരുന്നു അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച് ഒരുവിഭാഗം എത്തിയത്. താന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെയാണ് വിമര്‍ശനങ്ങളെന്നായിരുന്നു വിജയ് പറഞ്ഞത്.

Vijay Yesudas

മലയാളത്തില്‍ ഇനി പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. അഭിമുഖത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും താനുദ്ദേശിച്ചത് പോലെയായിരുന്നില്ല തലക്കെട്ട് വന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് വെച്ച് മലയാളത്തില്‍ പാടുന്നതിനെക്കുറിച്ചും ഉച്ഛാരണത്തിലെ പിഴവുകളെക്കുറിച്ചുമൊക്കെ പറഞ്ഞായിരുന്നു ഒരുവിഭാഗം വിമര്‍ശിച്ചത്. ഇതിനൊന്നും ഇനി മറുപടി നല്‍കാന്‍ താല്‍പര്യമില്ലെന്നായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്.

Recommended Video

Vijay Yesudas is quitting from Malayalam Music Industry

യേശുദാസിന്‍റെ പില്‍ബലത്തിലാണ് തുടക്കകാലത്ത് അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് സ്വന്തം വഴിയെ സഞ്ചരിക്കുകയായിരുന്നു വിജയ് യേശുദാസ്. യേശുദാസിന്‍റെ പില്‍ബലത്തിലാണ് തുടക്കകാലത്ത് അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് സ്വന്തം വഴിയെ സഞ്ചരിക്കുകയായിരുന്നു വിജയ് യേശുദാസ്. മലയാളം ഉച്ഛാരണം ശരിയാക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കഠിന പരിശ്രമമായിരുന്നു അദ്ദേഹം നടത്തിയത്. പാട്ടിനൊപ്പമായി ഇടയ്ക്ക് അഭിനയത്തിലേക്കും അദ്ദേഹം തിരിഞ്ഞിരുന്നു. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പാട്ടില്‍ അവസരങ്ങള്‍ കുറയുമെന്ന് മനസ്സിലാക്കിയതിന് ശേഷം തിരിച്ചെത്തുകയായിരുന്നു അദ്ദേഹം. വിമര്‍ശനപ്പെരുമഴയ്ക്കിടയിലും ഒരുവിഭാഗം വിജയ്ക്ക് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X