വിനീതിന്‍റെ സംവിധാനത്തില്‍ ദിവ്യയുടെ ആലാപനം! ഭാര്യയും ഭര്‍ത്താവും പൊളിയെന്ന് ആരാധകര്‍

മലയാള സിനിമയിലെ സകലകല വല്ലഭന്‍മാരിലൊരാളാണ് വിനീത് ശ്രീനിവാസന്‍. പാട്ടുകാരനായാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് അഭിനയവും നിര്‍മ്മാണവും സംവിധാനത്തിലുമെല്ലാം താരപുത്രന്‍ കഴിവ് തെളിയിച്ചിരുന്നു. വ്യത്.സ്തമായ സിനിമകളുമായാണ് വിനീത് എത്താറുള്ളത്. വിനീതിന് പിന്നാലെയായാണ് ധ്യാനും സിനിമയിലേക്കെത്തിയത്. അഭിനേതാവായാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് സംവിധാനത്തിലും കഴിവ് തെളിയിക്കുകയായിരുന്നു ധ്യാന്‍.

വിനീത് മാത്രമല്ല ഭാര്യ ദിവ്യയും ഗായികയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അടുത്തിടെയായിരുന്നു ദിവ്യയുടെ പാട്ടിന്റെ വീഡിയോ പങ്കുവെച്ച് വിനീത് എത്തിയത്. ഇതാദ്യമായാണ് ദിവ്യ പാടുന്നതിന്റെ വീഡിയോ പകര്‍ത്താന്‍ സമ്മതിച്ചതെന്നും വിനീത് പറഞ്ഞിരുന്നു. നിരവധി പേരായിരുന്നു ദിവ്യയുടെ പാട്ടിന് ആശംസ നേര്‍ന്നെത്തിയത്. പഠിക്കുന്ന കാലം മുതലേ തന്നെ ദിവ്യയുടെ പാട്ടിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് വിനീത് പറഞ്ഞിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിനിടയിലായിരുന്നു വിനീതും ദിവ്യയും പ്രണയത്തിലായത്.

റാഗിങ്ങിനിടയിലായിരുന്നു വിനീത് ദിവ്യയെ പരിചയപ്പെട്ടത്. ജൂനിയറായി പഠിച്ചിരുന്ന ദിവ്യയെ വിനീതിന്റെ സുഹൃത്തുക്കള്‍ പരിചയപ്പെടുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് കറങ്ങേണ്ടെന്നും ക്ലാസിലേക്ക് പോയ്‌ക്കോളൂയെന്നുമായിരുന്നു വിനീത് ദിവ്യയോട് പറഞ്ഞത്. റാഗിങ്ങില്‍ നിന്നും രക്ഷിച്ചതോടെയായിരുന്നു ഇരുവരും സുഹൃത്തുക്കളായത്. കോളേജിലെ മ്യൂസിക് ക്ലബിലും സജീവമായിരുന്നു ഇരുവരും. പ്രണയം പറഞ്ഞ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു.

Vineeth Sreenivasan

കരിയറില്‍ പുതിയൊരു മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. വിനീതിന്റെ സംഗീത സംവിധാനത്തില്‍ ദിവ്യ പാടിയ ഉയര്‍ന്ന് പറന്ന എന്ന ഗാനം നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചതില്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ സന്തോഷമാണ്. പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമുള്‍പ്പടെ നിരവധി പേരാണ് ഉയര്‍ന്ന് പറന്ന് ഷെയര്‍ ചെയ്തിട്ടുള്ളത്.

ദിവ്യയ്ക്കൊപ്പം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പാട്ടുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു. ഇത് സിംഗിൾ ആണ്. ഒരു ഗായിക എന്ന നിലയിലേക്കുള്ള ദിവ്യയുടെ കാൽവയ്പ്പാണിത്. സംഗീത സംവിധായകൻ എന്ന നിലയില്‍ എന്റെയുമെന്നായിരുന്നു വിനീത് പുതിയ ചുവടുവെപ്പിനെക്കുറിച്ച് കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X