For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിവ്യയില്‍ നിന്നും ഇതാദ്യമാണെന്ന് വിനീത് ശ്രീനിവാസന്‍! 16 വര്‍ഷമായി ശ്രമിക്കുന്നു! വീഡിയോ വൈറല്‍

  |

  മലയാള സിനിമയിലെ സകലകല വല്ലഭന്‍മാരിലൊരാളാണ് വിനീത് ശ്രീനിവാസന്‍. പാട്ടിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും അഭിനയവും സംവിധാനവും നിര്‍മ്മാണവുമൊക്കെയായി സജീവമാണ് ഈ താരപുത്രന്‍. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് വിനീത് സിനിമയിലേക്കെത്തിയത്. അച്ഛന് വേണ്ടി ഗാനം ആലപിച്ചുള്ള വരവിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. പാടാന്‍ മാത്രമല്ല മറ്റ് മേഖലകളിലും താല്‍പര്യമുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. തിരക്കഥയും സംവിധാനവുമെല്ലാമായി പയറ്റി തെളിഞ്ഞ വിനീതിന്റെ സിനിമയിലൂടെയായിരുന്നു സഹോദരനായ ധ്യാന്‍ ശ്രീനിവാസനും എത്തിയത്.

  അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാനും തെളിയിച്ചിരുന്നു. ചേട്ടനും അനിയനും മികച്ച പിന്തുണയാണ് ആരാധകരും നല്‍കുന്നത്. പ്രണവ് മോഹന്‍ലാലിനേയും കല്യാണിയേയും നായികനായകന്‍മാരാക്കി ഹൃദയമെന്ന സിനിമ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു വിനീത്. അപ്രതീക്ഷിതമായി കൊവിഡ് പ്രതിസന്ധി വന്നതോടെ സിനിമയുടെ ചിത്രീകരണവും നിര്‍ത്തിവെക്കുകയായിരുന്നു. വിനീത് പങ്കുവെച്ച പുതിയ സന്തോഷത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

  വിനീതിന്റെ പോസ്റ്റ്

  വിനീതിന്റെ പോസ്റ്റ്

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വിനീത് ശ്രീനിവാസന്‍. വ്യക്തി ജീവിതത്തിലേയും സിനിമാവിശേഷങ്ങളുമൊക്കെ പങ്കുവെച്ചാണ് താരമെത്താറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ വൈറലായി മാറാറുമുണ്ട്. തിരക്കുകള്‍ക്കിടയിലും കുടുംബത്തെ ഒപ്പം ചേര്‍ത്തുനിര്‍ത്തുന്നയാളാണ് വിനീത്. വിഹാന്റേയും ഷനയയുടേയും കാര്യങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്.. ലോക് ഡൗണ്‍ സമയത്ത് സിനിമയെക്കുറിച്ചായിരുന്നില്ല താന്‍ ചിന്തിച്ചതെന്ന് താരം പറഞ്ഞിരുന്നു. എങ്ങനെ ബിരിയാണിയുണ്ടാക്കാമെന്നാണ് താന്‍ നോക്കിയതെന്നും താരം പറഞ്ഞിരുന്നു.

  16 വര്‍ഷത്തിനിടെ

  16 വര്‍ഷത്തിനിടെ

  ദിവ്യ പാട്ട് പാടുന്നതിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിനീത് ഇപ്പോള്‍. 16 വര്‍ഷമായി ദിവ്യയ്‌ക്കൊപ്പമുണ്ട്. ഇതാദ്യമായാണ് തനിക്ക് ദിവ്യ പാടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞതെന്ന് താരം പറയുന്നു. ഇതാദ്യമായാണ് ദിവ്യ പാടുന്നതിന്റെ വീഡിയോ പകര്‍ത്തിയത്. ഇത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇക്കാര്യത്തിനായി ദിവ്യയെ സമ്മതിപ്പിച്ച സുഹൃത്തുക്കളോട് നന്ദി പറയുന്നുവെന്നും വിനീത് കുറിച്ചിട്ടുണ്ട്. തെന്‍ട്രല്‍ വന്ത് എന്ന ഗാനമാണ് വിനീചും ദിവ്യയും ആലപിച്ചത്.

  Vineeth Sreenivasan Interview | സിനിമ ഉടൻ സംവിധാനം ചെയ്യും, വിനീത് പറയുന്നു | FIlmiBeat Malayalam
  താരങ്ങളുടെ അഭിനന്ദനം

  താരങ്ങളുടെ അഭിനന്ദനം

  ദിവ്യയുടെ പാട്ടിന് അഭിനന്ദനങ്ങളുമായി ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിട്ടുണ്ട്. അജു വര്‍ഗീസാണ് ആദ്യ കമന്റുമായെത്തിയത്. പൊളിയെന്നായിരുന്നു താരത്തിന്റെ കമന്റ്. ശരിക്കും ദിവ്യ നന്നായി പാടുന്നുണ്ടല്ലോയെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. താങ്ക് യൂ സോമച്ച് ചേട്ടായെന്ന് പറഞ്ഞായിരുന്നു ദിവ്യ എത്തിയത്. നവ്യ നായര്‍, അന്നു ആന്റണി, ആര്‍ജെ മാത്തുക്കുട്ടി, റിമി ടോമി, തുടങ്ങിയവരെല്ലാം ദിവ്യയുടെ പാട്ടിന് കൈയ്യടികളുമായെത്തിയിട്ടുണ്ട്. രണ്ടാളും ഒരുമിച്ച് ഡ്യുയ്റ്റുമായെത്തുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

   പ്രണയവിവാഹം

  പ്രണയവിവാഹം

  പ്രണയിച്ച് വിവാഹിതരായവരാണ് ദിവ്യയും വിനീതും. എഞ്ചിനീയറിംഗ് പഠനത്തിനിടയിലായിരുന്നു ഇരുവരും പരിചയപ്പെട്ടത്. റാഗിംങ്ങില്‍ നിന്നും ദിവ്യയെ രക്ഷിച്ചത് വിനീതായിരുന്നു. ഇരുവരും മ്യൂസിക് ക്ലബിലും ഒരുമിച്ചുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലായി മാറുകയായിരുന്നു പിന്നീട്. ഹൃദയം സിനിമയുടെ ചിത്രീകരണത്തിനായി കോളേജിലേക്ക് പോയപ്പോള്‍ തങ്ങള്‍ ഇരുവരും കോളേജ് കാലത്തെ സംഭവങ്ങളെക്കുറിച്ച് ഓര്‍ത്തിരുന്നുവെന്ന് വിനീത് പറഞ്ഞിരുന്നു.

  മക്കളുടെ വിശേഷങ്ങള്‍

  മക്കളുടെ വിശേഷങ്ങള്‍

  വീട്ടിലെ കുഞ്ഞതിഥിയായ മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും വിനീത് എത്താറുണ്ട്. വിഹാന്‍ വന്നതോടെ ജീവിതം എങ്ങനെയൊക്കെയാണ് മാറിയതെന്നതിനെക്കുറിച്ചായിരുന്നു മുന്‍പ് പറഞ്ഞത്. മകളുടെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും വിനീത് വാചാലനാവാറുണ്ട്. മകള്‍ക്ക് പേരിട്ടതിനെക്കുറിച്ചും അവളുടെ വികൃതിയെക്കുറിച്ചും താരം പറഞ്ഞിരുന്നു.

  English summary
  Vineeth Sreenivasan shares Divya's song video, Aju Varghese and other celebrities comment went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X