For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം 2017 ലായിരുന്നു, ഇപ്പോൾ വേർപിരിഞ്ഞാണ് താമസം; കുടുംബ ജീവിതത്തെ കുറിച്ച് വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ

  |

  വയലിന്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാളാണ് ശബരീഷ് പ്രഭാകര്‍. മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ വയലിനിലാക്കി കവര്‍ സോംഗുകളാക്കി ഇഷ്ടം നേടി എടുത്ത് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വയലിന്‍ സംഗീതം വൈറലായിട്ടുണ്ടെങ്കിലും കുടുംബ ജീവിതത്തെ കുറിച്ചും മറ്റ് കാര്യങ്ങളൊന്നും ഇനിയും വ്യക്തമല്ല. എന്നാല്‍ താന്‍ വിവാഹിതനാണെന്നും ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുകയാണെന്നും പറയുകയാണ് ശബരീഷ് ഇപ്പോള്‍.

  ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശബരീഷ്. വയലിനില്‍ നിരവധി പാട്ടുകള്‍ പാടുന്നതിനൊപ്പം നരസിംഹം എന്ന സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു എംജി ശബരീഷിനോട് ചോദിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം പറഞ്ഞ ശബരീഷ് ഇതിനിടയിലാണ് ഭാര്യ സവിതയെ കുറിച്ചും മാതാപിതാക്കളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കും താരം മറുപടി പറയുന്നത്. വിശദമായി വായിക്കാം...

  shareesh-

  ''ചെന്നൈയിലാണ് ഞാന്‍ ജനിച്ചത്. അച്ഛന് അവിടെയായിരുന്നു ജോലി. ഞാനും അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടിലുള്ളത്. അച്ഛനും അമ്മയും പതിനഞ്ച് വര്‍ഷം കാത്തിരുന്ന് കിട്ടിയ ആളാണ്, ചേര്‍ത്തല സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന സംഗീതജ്ഞരുടെ കൊച്ചുമകനാണ്. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതല്‍ക്കേ സംഗീതത്തോടു കമ്പമുണ്ടായിരുന്നു. അഞ്ചാമത്തെ വയസ് മുതലാണ് വയലിന്‍ പഠിച്ചു തുടങ്ങിയത്. ഏഴാം വയസില്‍ പാട്ടും പഠിച്ച് തുടങ്ങി. അച്ഛനും അമ്മയും നല്ല പിന്തുണയാണ് നല്‍കിയത്. കുട്ടിക്കാലം മുതല്‍ക്കേ വയലിന്‍ പഠനത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നതായി ശബരീഷ് പറയുന്നു.

  വിവാഹത്തെ കുറിച്ച് എംജി ശ്രീകുമാറിന്റെ ചോദ്യത്തിനും ശബരീഷ് മറുപടി പറഞ്ഞിരുന്നു. '2017 ലായിരുന്നു വിവാഹം, സവിത എന്നാണ് ഭാര്യയുടെ പേര്. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചല്ല. സെപ്പറേറ്റഡാണ്. മ്യൂസിക്കല്‍ ജീവിതം ശരിയായപ്പോള്‍ മാര്യേജ് ലൈഫ് അങ്ങട് സെറ്റായില്ല. തൃശൂരാണ് സവിത ഉള്ളതെന്നും ശബരീഷ് പ്രഭാകര്‍ പറയുന്നു. സവിതയ്ക്ക് വേണ്ടി ഏറ്റവും ഇഷ്ടപ്പെട്ടൊരു പാട്ട് ശബരീഷിനെ കൊണ്ട് എംജി ശ്രീകുമാര്‍ വയലിനില്‍ വായിച്ചിപ്പിച്ചിരുന്നു. 'പാതി ജീവന്‍ കൊണ്ടു ദേഹം വാഴ്ന്ത് വന്തദോ' എന്ന വരികളാണ് ശബരീഷ് വയലിനില്‍ മീട്ടിയത്. ഇതു കേട്ട് കഴിഞ്ഞ് സവിത മൗനമൊക്കെ വെടിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ച് വരികയും നിങ്ങള്‍ ഒരുമ്മിക്കയും ചെയ്യട്ടെ എന്ന് ആശിക്കുന്നതായും എംജി പറയുന്നു.

  സഹപ്രവര്‍ത്തകരാല്‍ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും ചെയ്തു; തിലകനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ വിനയൻ

  മോഹന്‍ലാലിന്റെ വലിയ ആരാധകനാണ്, സിനിമകളിലൊക്കെ ലാലേട്ടന് തല്ലു കിട്ടുമ്പോ വല്ലാതെ വിഷമമാകും. കാലാപാനിയില്‍ ലാലേട്ടനെ തല്ലുന്ന സീന് കണ്ട് തിയേറ്ററില്‍ നിന്നും ഇറങ്ങി പോയിട്ടുണ്ട്. അങ്ങനെ അഞ്ചാറ് തവണ കണ്ടാണ് ഞാന്‍ ആ സിനിമ മുഴുവനും കണ്ടത്. ഇപ്പോള്‍ ദൃശ്യത്തിലാണെങ്കിലും ഒപ്പത്തിലാണെങ്കിലും ലാലേട്ടനെ തല്ലുന്നത് കാണുമ്പോള്‍ ഒരു വിഷമമാണ്. ആരുമായും തല്ലു കൂടാന്‍ പോകാത്ത പ്രകൃതമാണ്. ജിമ്മില്‍ പോകുന്നത് ആരുമായും തല്ലു കൂടാനല്ലെന്നും പൊതുവേ താനൊരു സാധുവാണെന്നും ശബരീഷ് പറയുന്നു.

  Mohanlal to sing a song for Shane nigam movie

  ഐശ്വര്യയും ഷാരൂഖ് ഖാനും തമ്മിൽ തെറ്റാനുള്ള കാരണം, ആരാധകരെ ഞെട്ടിച്ച താരങ്ങളുടെ പിണക്കങ്ങൾ

  Read more about: sabareesh prabhaker
  English summary
  Violinist Sabareesh Prabhaker Opens Up His Family Life, Revealed He Is Living Separately
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X