ചെറുപ്പത്തിൽ ഭീതിപ്പെടുത്തിയ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്; റിലേഷന്‍ഷിപ്പിന് വേണ്ടി കെഞ്ചേണ്ടതില്ലെന്ന് അഭിരാമി

ഗായിക അമൃത സുരേഷിനെ പോലെ സഹോദരി അഭിരാമി സുരേഷും മലയാളികള്‍ക്ക് സുപരിചിതയാണ്. സംഗീത ലോകത്തും അഭിനയ ലോകത്തുമൊക്കെ സജീവമായ അഭിരാമി സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്. ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ക്ക് പുറമേ യൂട്യൂബ് ചാനലിലും വ്യത്യസ്തമായ വീഡിയോസുമായി അഭിരാമി എത്താറുണ്ട്.

ഏറ്റവും പുതിയതായി തന്റെ ജീവിതത്തില്‍ സംഭവിച്ചതും മറ്റുള്ളവര്‍ ജീവിതത്തില്‍ ശ്രദ്ധിക്കാതെ പെരുമാറുന്നതുമായ ചില കാര്യങ്ങളെ കുറിച്ചാണ് അഭിരാമി പറയുന്നത്. നമ്മളുടെ ഭാഗത്ത് നിന്നൊരു തെറ്റ് വന്നാല്‍ ക്ഷമ പറഞ്ഞ് മറ്റുള്ളവരുടെ പിന്നാലെ കെഞ്ചി നടക്കേണ്ട ആവശ്യമൊന്നുമില്ലെന്നാണ് താരം പറഞ്ഞത്. വിശദമായി വായിക്കാം..

എന്റെ ചെറുപ്പക്കാലത്ത് ഭീതിപ്പെടുത്തുന്ന ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്

നമ്മള്‍ ഒരാള്‍ക്കോ അല്ലെങ്കില്‍ ഒരു റിലേഷന്‍ഷിപ്പിനോ ഒരുപാട് വാല്യൂ ചെയ്യുമ്പോള്‍ നമ്മള്‍ ചെയ്ത തെറ്റിനും ചെയ്യാത്ത തെറ്റിനും ഇനി ചെയ്യാന്‍ പോവുന്ന തെറ്റിനുമൊക്കെ ക്ഷമാപണം ചെയ്യേണ്ടി വരാറുണ്ട്. ആളുകള്‍ പല രീതിയിലാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഞാന്‍ ചെയ്യുന്നത് ആ റിലേഷന്‍ഷിപ്പ് സേവ് ചെയ്യാന്‍ വേണ്ടിയിട്ട് ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിക്കുകയും അതിന് വേണ്ടി ഒരുപാട് കരയുകയും ചെയ്തു. എന്റെ ചെറുപ്പക്കാലത്ത് ഭീതിപ്പെടുത്തുന്ന ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഞാന്‍ സുഹൃത്തായി കണ്ടവര്‍ പോലും എന്നെ വിഷമിപ്പിച്ചിട്ടുണ്ട്

സൗഹൃദത്തില്‍ പോലും അങ്ങനെയായിരുന്നു. ഞാനൊട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ എന്നെ കളിപ്പിക്കുകയും ഞാന്‍ സുഹൃത്തായി കണ്ടവര്‍ പോലും എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. അധികം സൗഹൃദങ്ങളില്ലാത്തതിനാല്‍ എന്റെ റിലേഷന്‍ഷിപ്പുകള്‍ക്കെല്ലാം ഞാനൊരുപാട് മൂല്യം കൊടുക്കാന്‍ തുടങ്ങി.

പൊറുക്കാന്‍ പറ്റില്ലെന്നാണെങ്കില്‍ നമ്മള്‍ ആ ആളെ വിട്ട് കളയണം

എന്ത് വന്നാലും പോട്ടെ, ക്ഷമിക്കാമെന്ന് കരുതി. നമ്മുടെ കൈയ്യില്‍ നിന്നും ചെറിയൊരു പാളിച്ച വന്നാല്‍ പിന്നെ അങ്ങോട്ടുള്ള എല്ലാ കാര്യങ്ങളിലും ക്ഷമ പറയേണ്ടി വന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്. നമ്മളൊരു തെറ്റ് ചെയ്തു, അത് മറ്റൊരാള്‍ക്ക് പൊറുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതവര്‍ ചെയ്യണം. അവർക്ക് നമ്മളോട് പൊറുക്കാന്‍ പറ്റില്ലെന്നാണെങ്കില്‍ നമ്മള്‍ ആ ആളെ വിട്ട് കളയണം.

നമുക്ക് എത്ര പ്രധാനപ്പെട്ട വ്യക്തിയാണെങ്കിലും കെഞ്ചി പുറകെ പോവരുത്

നമുക്കൊരുപാട് ഇഷ്ടമുള്ള ആളായിരുന്നു. പക്ഷേ, ആള്‍ നമ്മളോട് പൊറുക്കാന്‍ പറ്റാത്തൊരു തെറ്റ് ചെയ്താല്‍ അയാളെ എന്ത് ചെയ്യണമെന്നറിയാതെ കൂടെ കൂട്ടുകയോ എന്നിട്ട് പണിഷ്‌മെന്റ് കൊടുക്കാമെന്ന് വിചാരിക്കുകയോ ചെയ്യരുത്. നമ്മളെല്ലാവരും വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. ഒരു പാളിച്ച വന്നത് കൊണ്ട് നമ്മള്‍ ചെയ്യാത്ത കാര്യത്തിനും നമ്മളൊരിക്കലും ചെയ്യില്ലാത്ത കാര്യത്തിനോ വേണ്ടി ക്ഷമ ചോദിക്കരുത്. അദ്ദേഹം നമുക്ക് എത്ര പ്രധാനപ്പെട്ട വ്യക്തിയാണെങ്കിലും കെഞ്ചി പുറകെ പോവരുത്.

നമ്മള്‍ നമ്മളെ മറന്ന് മറ്റുള്ളവരുടെ പുറകേ നടന്ന് കാല് പിടിക്കേണ്ട കാര്യമില്ലെ

എന്നോട് ഒരു തെറ്റും ചെയ്യാത്തയാള്‍ ഒരു ലെവല്‍ വിട്ട് ക്ഷമ പറയുന്നുണ്ടെങ്കില്‍ എന്തോ കുഴപ്പമുണ്ടെന്നേ ആളുകള്‍ ചിന്തിക്കുള്ളൂ. അദ്ദേഹം ഈ റിലേഷന്‍ഷിപ്പ് നിലനിര്‍ത്താന്‍ വേണ്ടി പെടാപ്പാട് പെടുന്നതെന്ന് മനസിലായെന്ന് വരില്ല. ലോകത്തുള്ള ഒട്ടുമിക്ക കാര്യങ്ങളും നമുക്ക് ക്ഷമിക്കാനും പൊറുക്കാനും പറ്റുന്നതാണ്. ചില ആളുകള്‍ അത് അര്‍ഹിക്കുന്നുണ്ട്. എന്ന് കരുതി നമ്മള്‍ നമ്മളെ മറന്ന് മറ്റുള്ളവരുടെ പുറകേ നടന്ന് കാല് പിടിക്കേണ്ട കാര്യമില്ലെന്നാണ് അഭിരാമി സുരേഷ് പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X