For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സയനോരയെ വിമർശിച്ചവർക്ക് മറുപടിയുമായി ഗായിക സിത്താര, വീഡിയോ വൈറലാവുന്നു

  |

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം കഹിൻ ആഗ് ലഗേ എന്ന ഗാനമാണ്. ദിവസങ്ങൾക്ക് മുൻപ് ഈ ഗാനത്തിന് ചുവട് വെച്ച് നടിമാരായ ഭാവനയും രമ്യ നമ്പീശനും ശിൽപ ബാലയും മൃദുല മുരളിയും ഗായിക സയനോരയും രംഗത്ത് എത്തിയിരുന്നു. നടിമാരുടെ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ വിമർശനങ്ങളും ഉയർന്നിരുന്നു. വസ്ത്രധാരണമാണ് ചിലർക്ക് പ്രശ്നമായത്.

  sithara-ayanora,

  .ഗായിക സയനോരയ്ക്ക് എതിരെയാണ് കുടുതൽ കമന്റുകളും പ്രചരിച്ചത്. ഷോര്‍ട്ട്‌സ് ധരിച്ചായിരുന്നു സയനോര എത്തിയത്. ഗായികയുടെ വസ്ത്രധാരണം മലയാളികളുടെ സംസ്‌കാരത്തിന് എതിരാണെന്നും കുട്ടികളും ഇതൊക്കെ കാണുന്നുണ്ടെന്നായിരുന്നു ചിലരുടെ കമന്റ് ചെയ്തിരുന്നു. പോസിറ്റീവ് കമന്റുകളെക്കാലും വിമർശനങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. വിമർശനങ്ങൾ കടുത്തപ്പോൾ തക്ക മറുപടിയുമായ സയനോരരംഗത്ത് എത്തിയിരുന്നു. കാല് കാണിച്ചുള്ള മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് വിമർശകർക്ക് മറുപടി നൽകിയത്.സയനോരയെ പിന്തുണച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഗായിക സിത്താര പങ്കുവെച്ച വീഡിയോയാണ്. സയനോര സിത്താരയെ കണ്ട് പഠിക്കണമെന്ന് ചിലർ ചിത്രത്തിന് ചുവടെ കമന്റ് ചെയ്തിരുന്നു.

  ലോഹിതദാസിനോട് അന്ന് മഞ്ജു കള്ളം പറഞ്ഞു, വെളിപ്പെടുത്തി സത്യൻ അന്തിക്കാട്, ക്ഷമിക്കട്ടെ എന്ന് നടി

  സിത്താരയും സുഹൃത്തുക്കളും കഹിൻ ആഗ് ലഗേ എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന ഒരു വീഡിയോയാണ് സയനോരയെ പിന്തുണച്ച് പങ്കുവെച്ചിരിക്കുന്നത്. '' "ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്. ഞങ്ങൾ ഒരുമിച്ച് ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്തേക്കാം. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പിന്തുണയ്ക്കേണ്ടത് പ്രധാനവും ആവശ്യവുമാണ്. ഈ നൃത്തം ഞങ്ങളുടെ സുഹൃത്ത് സയനോരക്കും കൂട്ടർക്കും സമർപ്പിക്കുന്നു'' വീഡിയോയ്ക്കൊപ്പം സിത്താര കുറിച്ചു. കൂടാതെ കൂടാതെ ഇതുപോലെ സയനോരക്ക് പിന്തുണയുമായി പെൺകുട്ടികളോട്, നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്യാനും സിത്താര പറയുന്നുണ്ട്. സിത്താരയുടേയും സുഹൃത്തുക്കളുടേയും വീഡിയോ വൈറലായിട്ടുണ്ട്. സിത്താരയുടെ വീഡിയോക്ക് കമന്റുമായി നടിമാരായ ഭാവനയും രമ്യ നമ്പീശനും എത്തിയിട്ടുണ്ട്.

  കാവ്യ മാധവനും അമ്മയും അത് വിശ്വസിച്ചു, നടിയെ പറ്റിച്ചതിനെ കുറിച്ച് സലിം കുമാര്‍

  ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നാണ് സയനോര പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കാലാകാലങ്ങളായി നമ്മള്‍ ചില ധാരണകള്‍ക്ക് അനുസരിച്ച് ജീവിക്കുന്നവരാണ്. സ്ത്രീകളുടെ തുടയും സ്തനങ്ങളുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതലെന്നാണ് സയനോര പറയുന്നത്. വിദേശത്ത് പോയി ജീവിച്ചിട്ടും ശരീരവുമായി ബന്ധപ്പെട്ട പുരോഗമന നിലപാടുകളെ എതിര്‍ക്കുന്നവരാണ് പലരുമെന്നും സയനോര ചൂണ്ടിക്കാണിക്കുന്നു. അതേസമയം പുരോഗമനെന്നത് ട്രൗസറിട്ട് നടക്കുന്നതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അതിനൊക്കെയും അപ്പുറത്തുള്ള പല മാനങ്ങളുമുള്ള ഒരു ആശയമാണെന്നാണ് താരം പറയുന്നത്.

  Recommended Video

  Sithara Krishnakumar dedicates a dance video to Sayanora Philip

  വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം തനിക്ക് ലഭിച്ച പേഴ്സണൽ മെസേജിനെ കുറിച്ചും സയനോര അഭമുഖത്തിൽ പറയുന്നുണ്ട്. ''ഒരു അമ്മയാണ് നീ, ഒരു അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നായിരുന്നു ചിലരുടെ ഉപദേശം. പേഴ്‌സണല്‍ മെസേജായും ഈ ഉപദേശം ലഭിച്ചു. എന്നാല്‍ അതെന്താണ് അമ്മമാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തത്, എന്തുകൊണ്ട്, അമ്മമാരാകുന്നതോടെ അവരുടെ വ്യക്തിത്വം ഇല്ലാതാകുമോ എന്നാണ് സയനോര തിരിച്ചു ചോദിക്കുന്നു. തീരുമാനങ്ങള്‍ എടുക്കേണ്ടത് നമ്മള്‍ ആണെന്നും നമ്മളെ കുറിച്ച് മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്നോര്‍ത്ത് ലൈഫിന്റെ തിളക്കം കുറയ്ക്കാന്‍ ഇനി തനിക്ക് പറ്റില്ലെന്നും ഗായിക വ്യക്തമാക്കുന്നു. അതേസമയം തനിക്കും നേരത്തെ സ്ലീവ് ലെസ് ഇടാന്‍ പേടിയായിരുന്നുവെന്നും സയനോര തുറന്നു പറയുന്നുണ്ട്. അയ്യേ ആള്‍ക്കാര്‍ എന്തു വിചാരിക്കും എന്റെ കൈ തടിച്ചിട്ടല്ലേ എന്നൊക്കെയായിരുന്നു ചിന്തിച്ചിരുന്നതെന്നും എന്നാല്‍ അതില്‍ നിന്നെല്ലാം പതിയെ പതിയെ പുറത്ത് വന്നുവെന്നും സയനോര പറയുന്നു.

  സിത്താര ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: sayanora
  English summary
  Viral: Sithara Krishnakumar Came In Support Of Singer Sayanora By Sharing A Dance Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X