നിയമപരമായി തന്നെ ഒരു ബന്ധം ഉണ്ടായിരുന്നു; വിവാഹമോചനം ഒരു ഇരുളടഞ്ഞ കാര്യമല്ലെന്ന് ഗായിക മഞ്ജരി
പുതിയൊരു കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ഗായിക മഞ്ജരി. വ്യത്യസ്തമായ പാട്ടുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന മഞ്ജരി ബാല്യകാല സുഹൃത്തായ ജെറിന്‍ എന്നയാളെയാണ് വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായെന്നും നാളെ തിരുവനനന്തപുരത്ത് വെച്ച് താരവിവാഹം നടക്കുമെന്നുമാണ് വിവരം.
അതേ സമയം മഞ്ജരിയുടെ വിവാഹത്തോട് അനുബന്ധിച്ച് ആദ്യ വിവാഹത്തെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ വിവാഹം കഴിച്ച ഗായിക ആ ബന്ധം നിയമപരമായി തന്നെ അവസാനിപ്പിച്ചിരുന്നു. പിന്നിടൊരിക്കല്‍ വേര്‍പിരിയലിന്റെ കാരണമെന്താണെന്നും മഞ്ജരി വെളിപ്പെടുത്തി. വിവാഹ വാർത്ത പ്രചരിച്ചതോടെ അന്ന് ഗായിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

വ്യക്തി ജീവിതത്തെ സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും പുറംലോകവുമായി ചര്‍ച്ച ചെയ്യാത്ത ആളാണ് മഞ്ജരി. അതുകൊണ്ട് തന്നെ ഗായികയുടേത് രണ്ടാം വിവാഹമാണിതെന്ന കാര്യവും അധികമാര്‍ക്കും അറിയില്ല. വിവേക് എന്നൊരാളെയാണ് ഗായിക ആദ്യം വിവാഹം കഴിക്കുന്നത്. അധികം വൈകാതെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. മുന്‍പൊരിക്കല്‍ കപ്പ ടിവി യുടെ ഹാപ്പിനെസ്സ് പ്രോജക്ടില്‍ സംസാരിക്കവേ ആദ്യ വിവാഹത്തെ കുറിച്ചും വേര്‍പിരിയലിനെ പറ്റിയും മഞ്ജരി സംസാരിച്ചു.

'വളരെ നേരത്തെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധമുണ്ടായിരുന്നു. അത് വേര്‍പെടുത്തി. ആ ബന്ധവുമായി ഒത്തു പോകാന്‍ സാധിച്ചില്ല, അത് കൊണ്ട് വിവാഹമോചിതയായി. കുറെ നാളായി. അതിന് ശേഷമാണ് ഞാന്‍ സ്വയം വിലയിരുത്തി തുടങ്ങിയത്. പ്രത്യേകിച്ച് മുംബൈയില്‍ താമസിക്കുന്നതിനാല്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ നമ്മുടെ ഇഷ്ടങ്ങള്‍ മുന്‍നിര്‍ത്തി വളരെ തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്'.

എന്റെ മുന്‍ഗണനകളെ കുറിച്ചും തിരഞ്ഞെടുപ്പുകളെ കുറിച്ചും എനിക്ക് വളരെയധികം ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും എനിക്കിപ്പോള്‍ മാറ്റം വന്നു. മുംബൈയിലെ ജീവിതം തന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് എന്റെ ജീവിതത്തിലെ വിവാഹമോചനവും എന്നാണ് മഞ്ജരി അന്ന് പറഞ്ഞത്. വിവാഹമോചനം ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നു. അല്ലാതെ അതൊരു ഇരുളഞ്ഞ അധ്യായമല്ല. ഒരു രീതിയില്‍ നോക്കിയാല്‍ അത് ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമാണെന്നും ഗായിക വെളിപ്പെടുത്തി.
Recommended Video

എന്തായാലും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഗായികയ്ക്ക് എല്ലാവിധ ആശംസകളുമായിട്ടാണ് പ്രിയപ്പെട്ടവര്‍ എത്തുന്നത്. മുന്‍കാലങ്ങളിലുണ്ടായ പ്രശ്‌നങ്ങളില്‍ നിന്നും മറികടക്കാനും ആഗ്രഹിച്ചത് പോലൊരു ജീവിതം ഉണ്ടാവാനുമാണ് ആരാധകര്‍ മഞ്ജരിയെ ആശംസിക്കുന്നത്.
ജൂണ്‍ ഇരുപത്തിനാലിന് തിരുവനന്തപുരത്ത് വെച്ചാണ് താരവിവാഹം. ഗോപിനാഥ് മുതുകാടിന്റെ ഭിന്നശേഷിക്കാരുടെ സ്‌കൂളില്‍ വെച്ച് വിവാഹ വിരുന്നും സംഘടിപ്പിച്ചതായിട്ടാണ് അറിയുന്നത്. മസ്കറ്റിൽ മഞ്ജരിയും ജെറിനും ഒരുമിച്ച് പഠിച്ചിരുന്നവരാണ്. ബാല്യകാലം മുതൽ സുഹൃത്തുക്കളായവർ ജീവിതത്തിൽ ഒന്നിക്കുന്നതിൻ്റെ സന്തോഷം ആരാധകരും പങ്കുവെച്ചു.


Click it and Unblock the Notifications











