യേശുദാസിൻ്റെ പാട്ട് ഒഴിവാക്കിയത് പൃഥ്വിരാജ്; അഭിനയിക്കില്ലെന്ന് പൃഥ്വി പറഞ്ഞത് കേട്ടതായി രമേശ് നാരായണൻ

ഗായകരും എഴുത്തുകാരുമായ ചിലര്‍ സിനിമകൡ നിന്നും ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് പറഞ്ഞ് രംഗത്ത് വരികയാണിപ്പോള്‍. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ ഗായകന്‍ പന്തളം ബാലന്‍ പാടി പാട്ട് ഒഴിവാക്കിയെന്ന ആരോപണം ഉയര്‍ന്ന് വന്നിരുന്നു. തന്റെ പാട്ട് സിനിമയില്‍ ഇല്ലാതായി പോയതിനെ കുറിച്ച് ശക്തമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

എന്നാല്‍ സാക്ഷാല്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് പോലും സമാനമായിട്ടുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് എഴുത്തുകാരന്‍ കൂടിയായ രമേശ് നാരായണന്‍. പൃഥ്വിരാജ് നായകനായി അഭിനയിച്ച എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിന്നും യേശുദാസ് പാടിയ പാട്ട് ഒഴിവാക്കിയിരുന്നു. ഇതേ പറ്റിയാണ് മനോരമ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

യേശുദാസ് പാടിയ പാട്ട് പൃഥ്വിരാജിൻ്റെ സിനിമയിൽ നിന്നും ഒഴിവാക്കി

'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന് വേണ്ടി 'ഈ മഴ തന്‍ വിരലീ പുഴയില്‍' എന്ന ഗാനം കെ ജെ യേശുദാസ് പാടിയിരുന്നു. ഇത് പൂര്‍ത്തിയായതിന് ശേഷമാണ് ആ പാട്ട് ചിത്രത്തില്‍ ഉപയോഗിക്കുന്നില്ലെന്ന് സംവിധായകനായ ആര്‍എസ് വിമല്‍ തീരുമാനിച്ചത്. രമേശ് നാരായണനാണ് ഈ പാട്ടിന് രചന നിര്‍വഹിച്ചത്. റഫീഖ് അഹമ്മദ് വരികള്‍ കുറിച്ചു. എം ജയചന്ദ്രനും ഗോപി സുന്ദറുമാണ് സംഗീത സംവിധായകരായി സിനിമയിലുണ്ടായിരുന്നത്.

യേശുദാസ് പാടിയ പാട്ട് ഒഴിവാക്കിയത് തന്നെ ഒരുപാട് അമ്പരിപ്പിച്ചുവെന്ന് ഒരിക്കല്‍ രമേശ് നാരായണന്‍ പറഞ്ഞത്

യേശുദാസ് പാടിയ പാട്ട് ഒഴിവാക്കിയത് തന്നെ ഒരുപാട് അമ്പരിപ്പിച്ചുവെന്ന് ഒരിക്കല്‍ രമേശ് നാരായണന്‍ പറഞ്ഞിട്ടുണ്ട്. ആശയ വിനിമയത്തിലുണ്ടായ പിഴവ് കൊണ്ടാണ് ആ പാട്ട് ഒഴിവാക്കാന്‍ കാരണമെന്നും ആ പാട്ട് നീക്കം ചെയ്തത് തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്നുാണ് രമേശ് പറഞ്ഞത്.

രമേശ് നാരായണന്റെ പാട്ട് എടുക്കുകയാണെങ്കില്‍ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് വരെ പൃഥ്വിരാജ് പറഞ്ഞതായി കേട്ടു

എന്ന് നിന്റെ മൊയ്തീന് വേണ്ടി ആറ് പാട്ടുകളാണ് റെക്കോര്‍ഡ് ചെയ്തത്. പൃഥ്വിരാജ് സ്റ്റുഡിയോയില്‍ നിന്നും നാല് പാട്ടുകള്‍ കേട്ടു. ശേഷം സന്തോഷത്തോടെയാണ് ഇറങ്ങി പോയത്. പക്ഷേ രണ്ട് ദിവസത്തിന് ശേഷം പൃഥ്വിരാജിന് ഇഷ്ടപ്പെട്ടില്ലെന്ന് വിമല്‍ വിളിച്ച് പറഞ്ഞു. രമേശ് നാരായണന്റെ പാട്ട് എടുക്കുകയാണെങ്കില്‍ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് വരെ പൃഥ്വിരാജ് പറഞ്ഞതായി പിന്നീട് കേട്ടുവെന്നും രമേശ് നാരായണന്‍ പറയുന്നു.

 പാട്ട് റെക്കോര്‍ഡ് ചെയ്തിട്ടും ആ സിനിമ ഇറങ്ങാതിരുന്ന അനുഭവവും യേശുദാസിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്

പാട്ട് റെക്കോര്‍ഡ് ചെയ്തിട്ടും ആ സിനിമ ഇറങ്ങാതിരുന്ന അനുഭവവും യേശുദാസിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. താന്‍സന്‍ എന്ന ഹിന്ദി ചിത്രത്തിലെ 9 പാട്ടുകള്‍ പാടിയത് യേശുദാസ് ആയിരുന്നു. രവീന്ദ്രന്‍ ജെയിന്‍ ഒരുക്കിയ ഈ സിനിമ പുറത്തിറങ്ങിയില്ല. ഇത് തന്നെ ഒരുപാട് വേദനിപ്പിച്ചെന്ന് യേശുദാസ് തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പാട്ടുകള്‍ ഒഴിവാക്കിയതിന്റെ പേരില്‍ വലിയ സങ്കടമൊന്നും തോന്നിയിട്ടില്ല. സ്വന്തം ജോലി ആത്മാര്‍ഥമായി ചെയ്ത് കഴിഞ്ഞാല്‍ പിന്നെ എല്ലാം ആ പാട്ടിന്റെ വിധിയാണെന്ന് മാത്രമേ താന്‍ കരുതാറുള്ളുവെന്നുമാണ് യേശുദാസ് പറയാറുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X