»   » വിജയ് ഹീറോയിനായി അനന്യ

വിജയ് ഹീറോയിനായി അനന്യ

Posted By:
Subscribe to Filmibeat Malayalam
Ananya
നാടോടികളിലൂടെ തമിഴരുടെ ഹരമായി മാറിയ അനന്യ ഉയരങ്ങളിലേക്ക് കുതിയ്ക്കുന്നു. ഇളയദളപതി വിജയ് യുടെ നായികയാവാനുള്ള ഓഫറാണ് മലയാളി പെണ്‍കൊടിയെ തേടിയെത്തിയിരിക്കുന്നത്.

വിജയ്‌യിനെ നായകനാക്കി സംവിധായകന്‍ രാജേഷ് മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലേക്കാണ് അനന്യയെ പരിഗണിയ്ക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ സംവിധായകരായ പ്രിയദര്‍ശന്‍, രാജ്കുമാര്‍ ഇറാനി, രാംഗോപാല്‍ വര്‍മ്മ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് രാജേഷ് ആദ്യചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഹിന്ദി വേര്‍ഷനില്‍ മാധവന്റെ നായികയായി അനന്യ തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ സീനിയേഴ്‌സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അനന്യ ഇപ്പോള്‍.

English summary
After hitting the bull's eye with hit films like 'Naadodikal', Malayalee actress Ananya is now thrilled to hear the happiest news in her life. Yes, now she is being considered to play the heroine of Ilaya Thalapathi Vijay in a new film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam